അടിവസ്ത്രം ധരിക്കാതെ പുറത്തിറങ്ങുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അയ്യേ, നാണക്കേട് പറയാതെ എന്നാകും ആദ്യത്തെ പ്രതികരണം. എന്നാൽ, സ്ത്രീകൾ എന്തിനാണ് പാന്റീസ് ധരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? സ്ത്രീകളോട് തന്നെ ഈ ചോദ്യം ചോദിച്ചാലും ഏക അഭിപ്രായമുള്ള ഒരുത്തരം ഉണ്ടാകാൻ ഇടയില്ല. പലരും പല ഉത്തരങ്ങളാകും നൽകുക. ഇവയൊന്നും തന്നെ ഈ ചോദ്യത്തിന്റെ ശരിയുത്തരം ആയിരിക്കുകയുമില്ല. കുട്ടിക്കാലത്തേ വീട്ടുകാർ ശീലിപ്പിച്ചത് തുടർന്നു പോകുന്നു എന്നുമാത്രം.

എന്നാൽ, സ്ത്രീകൾ പാന്റീസ് ധരിക്കുന്നതിന് പിന്നിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മാനസികവും ആരോഗ്യപരവുമായ കാരണങ്ങൾ ഇതിന് പിന്നിലുണ്ടെങ്കിലും ആരോഗ്യകാരണങ്ങളാൽ സ്ത്രീകൾ അടിവസ്ത്രം ധരിക്കുന്നത് ശീലമാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
സ്ത്രീകൾ ഉറപ്പായും അടിവസ്ത്രം ധരിക്കണമെന്ന് പറയാൻ പ്രധാനമായും ആറുകാര്യങ്ങളാണ് വിഗദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
1. അടിവസ്ത്രം എന്തിനെന്ന് ചോദിച്ചാൽ ഭൂരിപക്ഷം സ്ത്രീകളും കൃത്യമായി പറയുന്ന ഒരുത്തരം ആത്മവിശ്വാസത്തിന് എന്നതാണ്. ഒരു പരിധിവരെ അത് ശരിയുമാണ്. അടിവസ്ത്രത്തിന്റെ പരമപ്രധാനമായ ധർമ്മം അതല്ലെങ്കിലും പാന്റീസ് ധരിക്കുന്നത് സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. അടിവസ്ത്രം ധരിക്കാതെ, നേർത്തതും ശരീരത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്നതുമായ വസ്ത്രം ധരിച്ചാലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. ശരീരത്തിന്റെ ഉയർച്ച താഴ്ചകളുമൊക്കെ പുറം വസ്ത്രത്തിലൂടെ വ്യക്തമാകും. പാന്റീസ് ധരിക്കുന്നതിലൂടെ ഈ പ്രശ്നം നൂറുശതമാനം പരിഹരിക്കാം.
2. വാസ്തവത്തിൽ ആത്മവിശ്വാസത്തിലുപരി ജനനേന്ദ്രിയം സംരക്ഷിക്കുക എന്നതാണ് അടിവസ്ത്രം ധരിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പാന്റീസ് ധരിക്കാതെ ജീൻസ് പോലുളള കട്ടികൂടിയ പുറംവസ്ത്രങ്ങൾ ധരിച്ചാൽ ഉരസൽ മൂലവും മറ്റും സ്വകാര്യ ഭാഗങ്ങളിൽ അസ്വസ്ഥതകളും മുറിവുകളും ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. വളരെ മൃദുവായ ത്വക്കാണ് ജനനേന്ദ്രിയ ഭാഗത്തുള്ളത്. ഇവിടെ ഉണ്ടാവുന്ന ചെറിയ മുറിവുപോലും അണുബാധയ്ക്ക് കാരണമാവാം.ഈ അണുബാധ പ്രത്യുത്പാദനത്തിനുള്ള കഴിവിനെപ്പോലും പ്രതികൂലമായി ബാധിച്ചേക്കാം.
YOU MAY ALSO LIKE THIS VIDEO, ബസിനുള്ളിൽ സ്ത്രീകൾക്കൊപ്പമിരുന്ന് സ്വയംഭോഗം: ഈ സ്വഭാവത്തിനു പിന്നിലെ കാരണങ്ങൾ അറിയാമോ? മന:സാക്ഷി #8

3. യോ – നിയിൽ നിന്നുള്ള സ്രവങ്ങൾ സ്ത്രീകളിൽ സർവസാധാരണമാണ്. വസ്ത്രങ്ങളിൽ ഇവ കറകൾക്ക് കാരണമാകാം. ഈ പ്രശ്നം ഒഴിവാക്കാൻ പാന്റീസ് സഹായിക്കും. സ്രവങ്ങളെ ഒരുപരിധിവരെ പാന്റീസ് ആഗിരണം ചെയ്യുന്നതാണ് ഇതിന് കാരണം. അങ്ങനെ പുറംവസ്ത്രത്തിൽ സ്രവം പുരളുന്നതും കറപിടിക്കുന്നതും ഒഴിവാക്കാൻ കഴിയും. മൂത്രം പുറം വസ്ത്രത്തിൽ പുരളുന്നതും പാന്റീസ് തടയും.
4. ജനനേന്ദ്രിയ ഭാഗത്തുനിന്നുളള ദുർഗന്ധം പുറത്തേക്ക് വ്യാപിക്കുന്നത് തടയാൻ പാന്റീസ് ഏറെ സഹായിക്കുന്നുണ്ട്. ശാരീരിക പ്രത്യേകത മൂലം സ്ത്രീകളുടെ ജനനേന്ദ്രിയ ഭാഗത്ത് ദുർഗന്ധമുണ്ടാവാനുള്ള സാദ്ധ്യത ഏറെയാണെന്ന കാര്യവും പ്രത്യേകം ഓർക്കണം. ധരിക്കുന്നത് കോട്ടൺ കൊണ്ട് നിർമ്മിച്ച അടിവസ്ത്രമാണെന്ന് ഉറപ്പിക്കണം.
5. മാസമുറ സമയത്ത് പാന്റീസ് നൽകുന്ന സംരക്ഷണം ഒന്നുവേറെയാണ്. പാഡുകൾ ഇളക്കമില്ലാതെ ഇരിക്കണമെങ്കിൽ പാന്റീസ് കൂടിയേ തീരൂ. കൂടുതൽ രക്തസ്രാവമുണ്ടാകുമ്പോൾ പാഡുകൾക്ക് ബാക്കപ്പ് പരിരക്ഷയായി പാന്റീസ് പ്രവർത്തിക്കുകയും ചെയ്യും.
6. സംരക്ഷണം എന്ന മുഖ്യലക്ഷ്യത്തിനൊപ്പം പങ്കാളിയെ ആകർഷിക്കാനും അവയ്ക്ക് കഴിയും. പക്ഷേ, ഇതിന് സഹായിക്കുന്നത് പരമ്പരാഗത രൂപത്തിലുള്ളതല്ലെന്ന് മാത്രം. ഇക്കാര്യം വിദഗ്ദ്ധരും വ്യക്തമാക്കുന്നുണ്ട്. പുരുഷന്മാർ പ്രത്യേക തരം അടിവസ്ത്രം ധരിക്കുന്നതും ഏറെക്കുറെ ഇതേ ലക്ഷ്യത്തോടെയാണ്.
YOU MAY ALSO LIKE THIS VIDEO, Se-xനു സമ്മതിക്കാത്ത ഭാര്യയെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ച ഭർത്താവിന് സംഭവിച്ചത്, മന:സാക്ഷി #7

