മലയാളം ഇ മാഗസിൻ.കോം

ദമ്പതികൾ തമ്മിലുള്ള ശാരീരിക ബന്ധം ആയുസ്‌ വർദ്ധിപ്പിക്കുമെന്ന്, പക്ഷെ അത്‌ ഇങ്ങനെ ആവണം!

സെക്സ് ആയുസ്സ് വർധിപ്പിക്കുന്നു! വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ? ലണ്ടൻ നിയോജിയിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ പറയുന്നത് ആഴ്ചയിൽ ഒരിക്കൽ താല്പര്യത്തോടുകൂടി സെക്സ് ചെയ്യുകയാണെങ്കിൽ 15 വര്ഷം വരെ ആയുസ്സ് കൂടും എന്നാണ്.

\"\"

സന്തോഷത്തോടെയും താല്പര്യത്തോടെയും സെക്സിൽ ഏർപ്പെടാൻ വൈകാരികമായ അടുപ്പം ആവശ്യമാണ്. ഈ വൈകാരികമായ അടുപ്പം എങ്ങനെ ഉണ്ടാക്കി എടുക്കാം എന്നും പഠനത്തിൽ പറയുന്നു. പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുക എന്നത് തന്നെ പ്രധാനപ്പെട്ട കാര്യം.

\"\"

\"\"

അതിനായി ദിവസവും കുറെ സമയം പങ്കാളിക്കു മാത്രമായി നൽകുക. ഒരുമിച്ചു ഇരുന്ന് സംസാരിക്കുക. വൈകുന്നേരങ്ങളിൽ ഒരുമിച്ച് നടക്കുക. ആഴ്ചയിൽ ഒരിക്കൽ എങ്കിലും പുറത്തേക്കു പോകുക. ഇങ്ങനെ ഒരുമിച്ചു കിട്ടുന്ന സമയങ്ങൾ ഒക്കെ തന്നെ നിങ്ങളിലെ വൈകാരികഅടുപ്പം കൂട്ടുന്നു.

\"\"

സെക്സ് എന്നതിന് പ്രായഭേദമില്ല. പ്രായമായി എന്നും ഇനി സെക്സ് വേണ്ട എന്ന തോന്നലും ഒരിക്കലും പാടില്ല. പ്രായം കൂടുമ്പോൾ സെക്സിനെ കൂടുതൽ ഗൗരവമായി കാണുക ഇത് ജീവിതം സന്തോഷകരമാക്കുന്നു. പ്രായമായവർ ആഴ്ചയിൽ പല തവണ സെക്സിൽ ഏർപ്പെടുന്നത് വളരെ ഗുണകരമാണ്.

Avatar

Staff Reporter