മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (തിങ്കൾ, 22 ഒക്ടോബർ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.10.2018 (1194 തുലാം 05 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
സാമ്പത്തിക വിഷമതകളുണ്ടാകും. തൊഴിലില്‍ മെച്ചം അനുഭവപ്പെടും. മക്കളെ ചൊല്ലി വിഷമിക്കേണ്ടിവരും. വാഹനം മൂലം ചെലവ്‌ വര്‍ധിക്കും. മനക്ലേശമുണ്ടാകും.

\"\"

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. ഉദ്യോഗസ്ഥന്മാര്‍ക്ക്‌ സ്ഥലം മാറ്റത്തിന് സാധ്യത.. സഹോദരങ്ങളെ സഹായിക്കും. ഔഷധവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബന്ധുക്കളുടെ സഹായം ലഭിക്കും. ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും. സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദൂരയാത്ര വേണ്ടിവരും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള്‍ നടക്കാനിടയുണ്ട്‌. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പരീക്ഷകളില്‍ വിജയിക്കും. മതചടങ്ങുകളില്‍ പങ്കെടുക്കും.

\"\"

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദൂരയാത്രചെയ്യും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. സാമ്പത്തിക നിലയില്‍ മാറ്റമില്ല. മേലുദ്യോഗസ്ഥന്മാരുമായി കലഹിക്കാനിടയുണ്ട്‌. പുതിയ ജോലികിട്ടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഡംബര വസ്തുക്കള്‍ ലഭിക്കും. വിദേശയാത്ര നീട്ടിവയ്ക്കും. ബന്ധുക്കള്‍ക്ക്‌ ക്ലേശങ്ങളുണ്ടാകും. അയല്‍ക്കാരുമായി അഭിപ്രായഭിന്നതകളുണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സന്താനഭാഗ്യമുണ്ടാകും. യശസ്‌ വര്‍ധിക്കും. പുതിയ സ്ഥാനമാനങ്ങളുണ്ടാകും. ഉദരരോഗമുണ്ടാകും. വ്യവസായം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഭാര്യയുടെ സ്വത്തുക്കള്‍ ലഭിക്കും. ഔദ്യോഗിക രംഗത്ത്‌ വിഷമസന്ധികളുണ്ടാകും. മക്കള്‍ പഠനകാര്യങ്ങള്‍ക്കായി അന്യനാട്ടിലേക്ക്‌ പോകും. പരീക്ഷകളില്‍ വിജയിക്കും.

\"\"

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. പിതാവിന്‍റെ ആരോഗ്യം മോശമാകാനിടയുണ്ട്‌. മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത്‌ ശോഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കലാകാരന്മാര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കും. രാഷ്ട്രീയമായ അധികാരങ്ങള്‍ ലഭിക്കും. ഷെയറുകളില്‍ നിന്നും കോണ്‍ട്രാക്ടുകളില്‍നിന്നും നേട്ടമുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യ നില പൊതുവേ മെച്ചം. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉദ്യോഗത്തില്‍ സ്ഥാനചലനത്തിന്‌ സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടരുത്‌. പലതരത്തിലും പണം വന്നുചേരുന്നതാണ്‌. ആരോഗ്യം മധ്യമം. സന്താനങ്ങളാല്‍ സന്തോഷം കൈവരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Avatar

Staff Reporter