• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

നിങ്ങളുടെ കുഞ്ഞ്‌ കൂർക്കം വലിക്കാറുണ്ടോ? മുക്കിലൂടെയല്ലാതെ വായിൽക്കൂടി കുഞ്ഞ്‌ ശ്വസിക്കാറുണ്ടോ?

Staff Reporter by Staff Reporter
November 22, 2023
in Health
0
നിങ്ങളുടെ കുഞ്ഞ്‌ കൂർക്കം വലിക്കാറുണ്ടോ? മുക്കിലൂടെയല്ലാതെ വായിൽക്കൂടി കുഞ്ഞ്‌ ശ്വസിക്കാറുണ്ടോ?
FacebookXEmailWhatsApp

കൂര്‍ക്കംവലി, പല്ല് തള്ളല്‍, ചെവിയടപ്പ്, ശ്രദ്ധക്കുറവ് കുഞ്ഞുങ്ങളിലെ ഈ വിധ പ്രശ്‌നങ്ങളുടെ കാരണവും പരിഹാരവും

നിങ്ങളുടെ കുഞ്ഞ് കൂര്‍ക്കം വലിക്കാറുണ്ടോ? വായ് തുറന്നാണോ ഉറങ്ങുന്നത്? മുക്കിലൂടെയല്ലാതെ വായില്‍ക്കൂടി കുഞ്ഞ് ഇടക്കെങ്കിലും ശ്വാസിക്കാറുണ്ടോ?

മൂന്നു വയസ്സിനുമേല്‍ പ്രായമുള്ള കുഞ്ഞുങ്ങളുടെ കാര്യമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഏഴു വയസ്സുവരെയുള്ള പ്രായത്തിനിടയില്‍ അവരുടെ പല്ല് തള്ളിവരുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ചെവി അടഞ്ഞിരിക്കുന്നതായി അവര്‍ അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടോ?

മുകളില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉണ്ട് എന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍ നിങ്ങളുടെ കുഞ്ഞിന് ജനിതകമായ ഒരു തകരാറുണ്ടെന്ന് ഉറപ്പിക്കാം. അത് അഡിനോയിഡിന്റെ പ്രശ്‌നമാണ്. ജനിക്കുമ്പോള്‍ത്തന്നെ കുഞ്ഞുങ്ങളുടെ മുക്കിനു പിന്‍വശത്ത് കാണപ്പെടുന്ന ദശയാണ് അഡിനോയിഡ്, മിക്ക കുഞ്ഞുങ്ങളിലും ഇത് മൂന്നു വയസ്സു മുതല്‍ വലുതായി തുടങ്ങും.

YOU MAY ALSO LIKE THIS VIDEO, പാമ്പുകടി ഏറ്റാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ? ഈ തെറ്റുകൾ ഒരിക്കലും ചെയ്യരുത്‌

മൂക്കിനു മുന്‍വശത്തുള്ളതുപോലെ തന്നെ മൂക്കിനു പിന്‍ഭാഗത്തും രണ്ട് ദ്വാരങ്ങളുണ്ട്. ഇവിടെ മുകളില്‍ നിന്ന് താഴേക്ക് വളര്‍ന്നു നില്‍ക്കുന്നതാണ് അഡിനോയിഡ് ദശ. വളര്‍ന്നു വളര്‍ന്ന് ഇവയുടെ വലിപ്പം കൂടുമ്പോള്‍ ചെവിയും മൂക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്യൂബിന്റെ ഒരു ഭാഗം അടയുകയും അതുമൂലം ചെവിക്കുള്ളില്‍ ഒരു പ്രത്യേക തരം ദ്രാവകം ഊറി നിറയുകയും ചെയ്യും. ഇത് പലവിധ രോഗങ്ങള്‍ക്കും കാരണമാകും.

അഡിനോയിഡ് വലുതാകുന്നതുകൊണ്ട് ആദ്യം സൂചിപ്പിച്ചതിനു പുറമെ കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വലിയ ന്യൂനതകള്‍ (ഒന്ന്) കുഞ്ഞിനെ വിളിക്കുമ്പോള്‍ അത് പ്രതികരിക്കാതിരിക്കുക (രണ്ട്) പാട്ടു കേള്‍ക്കുമ്പോഴോ ടിവി കാണുമ്പോഴോ ഒച്ച പോരെന്നു തോന്നി ശബ്ദം കൂട്ടി വയ്ക്കുക എന്നിവയാണ്.

കുഞ്ഞുങ്ങളിലെ അഡിനോയിഡ് വലുതാകുമ്പോള്‍ ജൈവികമായി അതൊരു കാന്തം പോലെയാണ് പ്രവര്‍ത്തിക്കുക. അതിനര്‍ത്ഥം കുഞ്ഞുങ്ങളുമായി ഇടപഴകുന്ന മുതിര്‍ന്നവരില്‍ എന്തെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കില്‍ അത് കുഞ്ഞുങ്ങളിലേക്ക് അതിവേഗം പകര്‍ന്നുപിടിക്കുമെന്നര്‍ത്ഥം.

അഡിനോയിഡിന്റെ മറ്റൊരു പ്രതികൂലവശം, കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിന്റെ മുകളിലത്തെ ഭാഗത്തുനിന്ന് ശ്വാസനാളത്തിലേക്ക് അണുബാധ തുടര്‍ച്ചയായി ഉണ്ടാകാനുള്ള സാധ്യത ഇത് വര്‍ദ്ധിപ്പിക്കും എന്നതാണ്. അതുപോലെ ചെവിയില്‍ അണുബാധയുണ്ടാകാനും അത് നീണ്ടു നില്‍ക്കാനും ഇത് കാരണമാകും.

YOU MAY ALSO LIKE THIS VIDEO, മുലപ്പാലിനേക്കാൾ നല്ലൊരു ദിവ്യൗഷധം ഇല്ല! Breastfeeding ചെയ്യുന്ന അമ്മമാർക്ക്‌ എങ്ങനെ പാൽ വർധിപ്പിക്കാം

പൊതുവേ 3 വയസ്സ് മുതലുള്ള കുഞ്ഞുങ്ങളില്‍ അഡിനോയിഡിന്റെ ഈ വിധ ദൂഷ്യഫലങ്ങള്‍ കാണുമെങ്കിലും പ്രായം കൂടുന്തോറും അതായത് അഞ്ചു മുതല്‍ ഏഴു വയസ്സുവരെയുള്ള ഘട്ടത്തില്‍ ഈ വിധ ബുദ്ധിമുട്ടുകള്‍ അധികരിക്കുന്നതായാണ് കാണപ്പെടുന്നത്.

അഡിനോയിഡ് മുലമുള്ള ഈ വിധ രോഗ പ്രതിസന്ധികളൊക്കെ പരിഹരിക്കാന്‍ ഫല പ്രദമായ ചികിത്സയിലൂടെ ഒരു ഇ.എന്‍.ടി ഡോക്ടര്‍ക്ക് കഴിയും, അതിനാല്‍ മൂന്നു വയസ്സാകമ്പോള്‍ത്തന്നെ കുഞ്ഞുങ്ങളെ മറ്റു പ്രതിരോധ ചികിത്സകള്‍ക്ക് വിധേയമാക്കുന്നതുപോലെ തന്നെ ഇ.എന്‍.ടി പരിശോധനയ്ക്കും വിധേയമാക്കുന്നത് അഭികാമ്യമായിരിക്കും.

അഡിനോയിഡ് രോഗനിര്‍ണ്ണയം നടത്തുന്നതിന് ഇ.എന്‍.ടിയില്‍ പലവിധ സംവിധാനങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട എന്‍ഡോസ്‌കോപ്പി പോലെയുള്ള മാര്‍ഗ്ഗങ്ങളോട് കുഞ്ഞുങ്ങള്‍ വിമുഖത കാട്ടിയാല്‍ എക്‌സ്‌റേയിലൂടെ രോഗനിര്‍ണ്ണയം നടത്താനും ചികിത്സ നിശ്ചയിക്കാനും ഒരു വിദഗ്ദ്ധ ഇ.എന്‍.ടി ഡോക്ടര്‍ക്ക് കഴിയും. ഈ രംഗത്ത് ആധുനിക സങ്കേതങ്ങള്‍ ഒട്ടേറെ വികസിക്കപ്പെട്ടിട്ടുണ്ട്.

അഡിനോയിഡ് മൂലം കുഞ്ഞുങ്ങളിലുണ്ടാകാന്‍ സാദ്ധ്യതയുള്ളതായി ഇവിടെ പ്രതിപാദിച്ച എല്ലാ രോഗങ്ങള്‍ക്കും തുടക്കത്തില്‍ തന്നെ ചികിത്സ തേടുന്നതാണ് ഉത്തമം.

Dr. Ammu Sreeparvathy | Consultant Laryngology and ENT, SUT Hospital, Pattom

YOU MAY ALSO LIKE THIS VIDEO, പുതിയ കാലത്തെ അമ്മമാർക്കറിയാമോ ഈ 4 രീതിയിൽ വേണം കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടേണ്ടത്‌

Tags: child healthhealthsnoring child
Previous Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 നവംബർ 22 ബുധൻ) എങ്ങനെ എന്നറിയാം

Next Post

ആരാണെന്നറിഞ്ഞോ കാളിദാസ്‌ ജയറാമിന്റെ വധു താരിണി?

Next Post
ആരാണെന്നറിഞ്ഞോ കാളിദാസ്‌ ജയറാമിന്റെ വധു താരിണി?

ആരാണെന്നറിഞ്ഞോ കാളിദാസ്‌ ജയറാമിന്റെ വധു താരിണി?

Recent Posts

  • 2025 ഡിസംബർ 24, ബുധൻ – സമ്പൂർണ്ണ ദിവസഫലം (ഗൾഫ് പ്രവാസികൾക്കായി)
  • 2025 ഡിസംബർ 23, ചൊവ്വ – സമ്പൂർണ്ണ ദിവസഫലം (ഗൾഫ് പ്രവാസികൾക്കായി)
  • 2025 ഡിസംബർ 22, തിങ്കൾ – സമ്പൂർണ്ണ ദിവസഫലം (ഗൾഫ് പ്രവാസികൾക്കായി)
  • 2025 ഡിസംബർ 21, ഞായർ – സമ്പൂർണ്ണ ദിവസഫലം (ഗൾഫ് പ്രവാസികൾക്കായി)
  • 2025 ഡിസംബർ 20, ശനി – സമ്പൂർണ്ണ ദിവസഫലം (ഗൾഫ് പ്രവാസികൾക്കായി)

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.