മലയാള സിനിമയെ മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയം. സംഭവവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ സൂപ്പർ താരമായ ദിലീപ് പ്രതിക്കൂട്ടിലാവുകയും അറസ്റ്റിലാവുകയും 85 ദിവസത്തോളം ജാമ്യം പോലും ലഭിക്കാതെ ജയിലിൽ കിടക്കുകയും ചെയ്തിരുന്നു.
പിന്നീട് മൂന്നുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ചെയ്ത നടന്‍ ദിലീപിനെ അനുകൂലിച്ചവര്‍ സിനിമാ മേഖലയില്‍ നിരവധിയാണ്. ഇപ്പോൾ നടനും സംവിധായകനുമായ പ്രതാപ് പോത്തനും ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എന്തിനു വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലിട്ടതെന്നാണ് പ്രതാപ് പോത്തന്‍ ചോദിക്കുന്നത്. എന്തൊക്കെയോ ദുരൂഹതകള്‍ ആ കേസിന് പിന്നിലുണ്ടെന്നാണ് തോന്നുന്നത്. ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളല്ലേ ദിലീപ്, പലര്‍ക്കും അയാളോട് അസൂയ ഉണ്ടാകും.
വിഷയത്തിൽ ഒരു ഉദാഹരണം പറഞ്ഞാണ് ദിലീപിനോടുള്ള തന്റെ അനുകൂല നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. എന്നെ കാണാന്‍ വരുന്ന ഒരു വനിതാ ജേണലിസ്റ്റിന്റെ ചോദ്യത്തിന് ഞാന്‍ ദേഷ്യത്തില്‍ ഒരു മറുപടി നല്‍കിയെന്ന് കരുതുക, അടുത്ത നിമിഷം അവര്‍ പുറത്തിറങ്ങി ഇത്തരമൊരു ആരോപണമുന്നയിച്ചാല്‍ ഞാനും അകത്താകില്ലേ. സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതാപ് പോത്തന്‍ ഇങ്ങനെയൊരു പ്രതികരണം നടത്തിയത്.
സ്ത്രീകളുടെ ശത്രുവായ അനുഭവമുണ്ടോയെന്ന ചോദ്യത്തിന് രാധികയില്‍ നിന്നും വിവാഹമോചനം നേടിയ കാലത്ത് അതിന്റെ പ്രത്യാഘാതം നന്നായി അനുഭവിച്ചയാളാണ് താനെന്നായിരുന്നു പ്രതാപ് പോത്തന്റെ മറുപടി. പക്ഷേ അതിനെ കുറിച്ചു തന്നെ ആലോചിച്ച് വിഷമിക്കാത്തതിനാല്‍ കുഴപ്പമില്ല. എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിക്കുന്നില്ല. തിരിഞ്ഞു നോക്കുമ്പോള്‍ നിരാശയുമില്ല – പ്രതാപ് പോത്തന്‍ പറയുന്നു.
ദിലീപിനെ പരസ്യമായി ശത്രുവായി പ്രഖ്യാപിച്ചവരായിരുന്നു കൂടുതലും ചാനൽ ചർച്ചകളിൽ ഉൾപ്പടെ ദിലീപിന് എതിരായി നിന്നത്. ഏതെങ്കിലും ഒരു സാഹചര്യത്തിൽ ദിലീപിന്റെ ശത്രുതയ്ക്ക് പാത്രമായവർ കിട്ടിയ അവസരം ശരിക്കും മുതലെടുക്കുകയും ചെയ്തിരുന്നു. അതേ സമയം സിനിമാ മേഖലയിലെ കൂടുതൽ പേരും ദിലീപിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അതേ സമയം മലയാളത്തിന്റെ 2 സൂപ്പർ താരങ്ങൾ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഒരക്ഷരം പോലും ഇതുവരെയും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.