• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം കുടിച്ചിട്ടുണ്ടോ? അറിയാമോ അതിന്റെ അത്ഭുത ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന്

Staff Reporter by Staff Reporter
March 18, 2024
in Health
0
വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം കുടിച്ചിട്ടുണ്ടോ? അറിയാമോ അതിന്റെ അത്ഭുത ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന്
FacebookXEmailWhatsApp

വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. അടുക്കളമുറ്റത്തെ കൃഷിത്തോട്ടത്തിൽ ഏറ്റവും നന്നായി വിളയുന്ന ഒരു പച്ചക്കറിയും വെണ്ടയ്ക്ക ആയിരിക്കും. നമുക്ക് അറിയാവുന്നതുപോലെ അനവധി ആരോഗ്യ ഗുണങ്ങളാണ്‌ വെണ്ടയ്ക്കയ്ക്ക് ഉള്ളത്. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

വെണ്ടയ്ക്ക കൊണ്ടുള്ള വിഭവങ്ങള്‍ കഴിക്കുന്നത് പോലെ വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം കുടിക്കുന്നതും ഏറെ നല്ലതാണ്. ഇതിനായി നാലോ അഞ്ചോ വെണ്ടയ്ക്ക കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവൻ കുതിര്‍ത്തുവയ്ക്കുക. ശേഷം രാവിലെ ഈ വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേയ്ക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളം കുടിക്കാം. വേണമെങ്കില്‍, ഇതില്‍ നാരങ്ങാ നീരോ തേനോ ചേര്‍ത്ത് കുടിക്കാം.

YOU MAY ALSO LIKE THIS VIDEO, അസ്ഥികൂടങ്ങൾ നിറഞ്ഞ നി​ഗൂഢമായൊരു തടാകം; നമ്മുടെ രാജ്യത്തുള്ള ഈ വിചിത്ര തടാകത്തിന്റെ രഹസ്യമെന്ത്‌? 👇

രാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

1. നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇതൊന്ന് പരീക്ഷിക്കാവുന്നതാണ്.

2. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ രാവിലെ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

3. കലോറി കുറവായതിനാലും ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാലും വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്.

YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം

4. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

5. നാരുകളാല്‍ സമ്പന്നമായ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാനും വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് നല്ലതാണ്.

7. വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം തലമുടിയില്‍ പുരട്ടുന്നത് തലമുടി കൊഴിച്ചില്‍ തടയാനും താരന്‍ അകറ്റാനും തിളക്കമുള്ള തലമുടി വളരാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്ക ചർമ്മസംരക്ഷണത്തിനും നല്ലതാണ്.

YOU MAY ALSO LIKE THIS VIDEO, കാലിലേക്കുള്ള രക്തയോട്ടം കുറഞ്ഞാൽ ഒരാൾക്ക്‌ എന്തൊക്കെ പ്രശ്നങ്ങൾ സംഭവിക്കും എന്നറിയാമോ?

Tags: Do you knowhealthokra benefits
Previous Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 മാർച്ച്‌ 18 തിങ്കൾ എങ്ങനെ എന്നറിയാം

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 മാർച്ച്‌ 19 ചൊവ്വ) എങ്ങനെ എന്നറിയാം

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 മാർച്ച്‌ 19 ചൊവ്വ) എങ്ങനെ എന്നറിയാം

Recent Posts

  • 2025 ഡിസംബർ 24, ബുധൻ – സമ്പൂർണ്ണ ദിവസഫലം (ഗൾഫ് പ്രവാസികൾക്കായി)
  • 2025 ഡിസംബർ 23, ചൊവ്വ – സമ്പൂർണ്ണ ദിവസഫലം (ഗൾഫ് പ്രവാസികൾക്കായി)
  • 2025 ഡിസംബർ 22, തിങ്കൾ – സമ്പൂർണ്ണ ദിവസഫലം (ഗൾഫ് പ്രവാസികൾക്കായി)
  • 2025 ഡിസംബർ 21, ഞായർ – സമ്പൂർണ്ണ ദിവസഫലം (ഗൾഫ് പ്രവാസികൾക്കായി)
  • 2025 ഡിസംബർ 20, ശനി – സമ്പൂർണ്ണ ദിവസഫലം (ഗൾഫ് പ്രവാസികൾക്കായി)

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.