2026 ഓഗസ്റ്റ് മാസത്തെ സമ്പൂർണ്ണ മാസഫലം
(ഓഗസ്റ്റ് 01 മുതൽ 31 വരെ)
പ്രത്യേകം ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്നത് 12 രാശിക്കാരുടെയും സാമാന്യ ഫലമാണ്. വ്യക്തിഗത ജാതകം കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തുന്നത് കൂടുതൽ കൃത്യത നൽകും.
1. മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
കുടുംബപരമായി അലട്ടുന്ന അസ്വസ്ഥതകൾ ആത്മസംയമനത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുക. ദൈവവിശ്വാസത്തിലൂടെ കാര്യങ്ങൾ സഫലീകരിക്കാൻ സാധിക്കും. കർമ്മസ്ഥാനം വിപുലീകരിക്കാനുള്ള സാഹചര്യം വന്നുചേരുമെങ്കിലും ശത്രുശല്യം വർദ്ധിക്കാൻ സാധ്യതയുണ്ട്. അനാവശ്യ യാത്രകൾ വന്നെത്തുമെന്നതിനാൽ യാത്രകൾ കഴിവതും കുറയ്ക്കുക. ഗൃഹത്തിൽ നിന്നും മാറിത്താമസിക്കേണ്ട സാഹചര്യമുണ്ടായേക്കാം. വിദ്യാർത്ഥികൾ തന്നിഷ്ടം പ്രവർത്തിക്കാതെ യുക്തിപൂർവ്വമുള്ള സമീപനം സ്വീകരിക്കുന്നത് ഗുണം ചെയ്യും.
2. ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിര്യം 1/2)
ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ജീവിതത്തിൽ മികച്ച ഗുണാനുഭവങ്ങൾ കൊണ്ടുവരും. അനാരോഗ്യം കാരണം ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാതെ വന്നേക്കാം. എങ്കിലും പ്രയാസങ്ങളെ മനസ്സിന്റെ കരുത്തിൽ അതിജീവിക്കും. വിദ്യാർത്ഥികൾ അലസത വെടിയേണ്ടതുണ്ട്. ബിസിനസ്സ് നല്ല രീതിയിൽ നടക്കുമെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പെട്ടെന്ന് അയവു വരില്ല. അനാവശ്യ കാര്യങ്ങൾക്കായി അലച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ ഏഷണികളിൽ വീഴരുത്.
3. മിഥുനക്കൂറ്
(മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)
സ്വന്തം ചുമതലകൾ മറന്ന് പ്രവർത്തിക്കുന്നത് കാരണം കഷ്ടനഷ്ടങ്ങൾ വന്നുചേരാൻ ഇടയുണ്ട്. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരും. പ്രവർത്തനമേഖല വർദ്ധിപ്പിക്കുവാൻ നിർബന്ധിതനാകും. അത്യാവശ്യ ഘട്ടങ്ങളിൽ സുഹൃത്തുക്കളുടെ സഹായം ഉപകരിക്കും. പ്രണയബന്ധങ്ങളിൽ വിള്ളൽ വീഴാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ഏതു വിഷയത്തെയും സന്തുലിത മനോഭാവത്തോടുകൂടി അതിജീവിക്കാനുള്ള ആത്മവിശ്വാസം ആർജ്ജിക്കും.
4. കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
പ്രധാനപ്പെട്ട തീരുമാനങ്ങൾ നന്നായി ചിന്തിച്ച ശേഷം മാത്രം കൈക്കൊള്ളുക. ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിൽ വരുത്തുവാൻ കഠിന പരിശ്രമം വേണ്ടിവരും. വീടുപണി നടത്തുന്നവർ അല്ലറചില്ലറ തടസ്സങ്ങളിലൂടെ കടന്നുപോകും. മക്കൾക്കു വേണ്ടി ധാരാളം പണം ചെലവഴിക്കേണ്ടി വരും. മുതിർന്നവരുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യതയുണ്ട്. ബന്ധങ്ങൾ വിട്ടുവീഴ്ചാ മനോഭാവത്തോടെ കൂടുതൽ ദൃഢമാക്കാൻ ശ്രമിക്കുക. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.
ശേഷം അടുത്ത പേജിൽ (Page 2)
More Stories
2026 ഒക്ടോബർ 26 മുതൽ നവംബർ 01 വരെ: മാറ്റങ്ങളുടെയും പുതിയ തുടക്കങ്ങളുടെയും വാരഫലം
https://youtu.be/fjZniPeVAk0 2026 ഒക്ടോബർ 26 മുതൽ നവംബർ 01 വരെയുള്ള ആഴ്ചയിലെ സമ്പൂർണ ദ്വാദശരാശി വാരഫലം താഴെ നൽകുന്നു. 1. മേടം (അശ്വതി, ഭരണി, കാർത്തിക 1/4)...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 26, തിങ്കൾ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=fjZniPeVAk0 പുത്തൻ ഊർജ്ജവും പ്രതീക്ഷകളും നിറഞ്ഞ ഒരു പുതിയ ആഴ്ചയിലേക്ക് കടന്നുവരുന്ന 2026 ഒക്ടോബർ 26, തിങ്കളാഴ്ച ജ്യോതിഷപരമായി അതിവിശേഷമായ ഒരു പുണ്യദിനമാണ്. കൊല്ലവർഷം 1202 തുലാം...
2026 ഒക്ടോബർ 25 മുതൽ 31 വരെയുള്ള നക്ഷത്ര വാരഫലം: നിങ്ങളുടെ ജീവിതത്തിൽ ഈ വാരം വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ?
https://youtu.be/fjZniPeVAk0 2026 ഒക്ടോബർ 25 മുതൽ 31 വരെയുള്ള സമ്പൂർണ വാരഫലം ഇവിടെ 27 ജന്മ നക്ഷത്രക്കാർക്കുമായി വിശദമായി നൽകുന്നു. ഓരോ നാളുകാർക്കും ഈ ആഴ്ചയിലെ തൊഴിൽ,...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 25, ഞായർ) എങ്ങനെ എന്നറിയാം
1. മേടം (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് ഇന്ന് തൊഴിൽപരമായി പുതിയ അവസരങ്ങളും ഉണർവും നിറഞ്ഞ ദിവസമായിരിക്കും. മുൻകാലങ്ങളിൽ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം സാമ്പത്തികമായും...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 24, ശനി) എങ്ങനെ എന്നറിയാം
♈ മേടം (Aries) (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് ഈ ദിവസം ആത്മവിശ്വാസം വർധിക്കുന്നതായിരിക്കും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. മേലധികാരികളുടെ പ്രശംസ...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 23, വെള്ളി) എങ്ങനെ എന്നറിയാം
2026 ഒക്ടോബർ 23, വെള്ളിയാഴ്ച - 12 രാശിക്കാർക്കുമുള്ള സമ്പൂർണ്ണ രാശിഫലം ♈ മേടം (Aries) (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് ഈ ദിവസം...