ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
നിശ്ചയദാർഢ്യത്തോടു കൂടിയ ആശയങ്ങൾ സഫലമാകും. പ്രമുഖരുടെ വാക്കുകൾ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ഭക്തിനിർഭരമായ പുണ്യതീർത്ഥ-ദേവാലയ യാത്ര മനസ്സമാധാനത്തിന് വഴിയൊരുക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും. നിരപരാധിത്വം തെളിയിക്കുവാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർ നിയമനം സാദ്ധ്യമാകും. നീതിയുക്തമായ കാര്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്തും. കുടുംബാന്തരീക്ഷം കലുഷിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിസ്സാരകാര്യങ്ങൾക്കു പോലും വെപ്രാളവും പരിഭ്രമവും പ്രകടിപ്പിക്കും. മനസ്സിൽ അശുഭ ചിന്തകൾ നിറയും. കലാരംഗത്ത് അലസത വരാതെ നോക്കണം. മേലധികാരികളോട് വാക്കുതർക്കത്തിന് പോവരുത്. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുക. ഒന്നും ശരിയാകില്ല എന്ന തോന്നൽ ഉപേക്ഷിക്കണം. അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രതികൂല അവസ്ഥകൾ തുടരുന്നതിനൊപ്പം ആകസ്മികമായ ചില നേട്ടങ്ങളും ലഭിക്കും. വ്യവഹാരത്തിൽ കാലതാമസം നേരിടേണ്ടി വരും. കുടുംബത്ത് പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ ഒഴിവാക്കണം. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തേണ്ടതായി വരും. ചില അവസരങ്ങളിൽ മറ്റുള്ളവരുമായി പൊട്ടിത്തെറിക്കുന്നതിനു വരെ കാരണമായിത്തീരും. കോപം നിയന്ത്രണ വിധേയമാക്കണം. ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥതകൾ വളരാൻ അനുവദിക്കരുത്, പിന്നീട് ദുഃഖിക്കേണ്ടി വരും. വിവാഹാലോചനകളിൽ വളരെ ശ്രദ്ധിച്ച് തീരുമാനങ്ങളെടുക്കുക.
മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
വിദ്യാർത്ഥികൾ ആത്മാർത്ഥമായി പഠന കാര്യങ്ങളിൽ മുഴുകും. മേലധികാരികളുടെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ ഗുണകരമാകും. ഉദ്ദേശശുദ്ധിയോടു കൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമായിത്തീരും. സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാദ്ധ്യമാകും. ഉന്നത തലങ്ങൾ കൈവശമാക്കുന്നതിൻ്റെ വ്യഗ്രതയിൽ ഉപകാരം ചെയ്തവരെ മറക്കരുത്. അസുഖങ്ങളെ അവഗണിക്കരുത്. ശത്രുക്കളെ കരുതിയിരിക്കുക.
ജ്യോതിഷി: പ്രഭാസീന സി.പി
📞 ഫോൺ: 9961442256
📧 Email: prabhaseenacp@gmail.com
More Stories
നവരാത്രിയുടെ പുണ്യകാലം; ലാഭം ഇരട്ടിയാകും, ഈ രാശിക്കാർക്ക് ജീവിതത്തിൽ സുവർണ്ണകാലം!
https://www.youtube.com/watch?v=8ay03HdCwQA നവരാത്രിയുടെ ഒമ്പത് രാത്രികളും പത്ത് പകലുകളും പ്രപഞ്ചശക്തിയുടെയും മാതൃഭാവത്തിന്റെയും അനന്തമായ കരുണ വർഷിക്കുന്ന പുണ്യകാലമാണ്. ആദിപരാശക്തിയുടെ കടാക്ഷം തേടി ഭക്തർ ഉപവാസവും പ്രത്യേക പ്രാർത്ഥനകളുമായി കഴിയുന്ന...
അടുത്ത രണ്ടാഴ്ച (2026 ഒക്ടോബർ 16-31) നിങ്ങൾക്കെങ്ങനെ എന്നറിയാം, 12 രാശിക്കാരുടെയും സമ്പൂർണ്ണ ദ്വൈവാരഫലം
ഒക്ടോബർ മാസത്തിന്റെ രണ്ടാം പകുതിയായ ഒക്ടോബർ 16 മുതൽ 31 വരെയുള്ള ദിവസങ്ങൾ ജ്യോതിഷപരമായി വലിയ മാറ്റങ്ങൾക്കും പുതിയ വഴിതിരിവുകൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണ്. ഗ്രഹങ്ങളുടെ അപൂർവ്വ...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 16, വെള്ളി) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 1. മേടം രാശി (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് ഈ വെള്ളിയാഴ്ച ഊർജ്ജസ്വലവും കാര്യപ്രാപ്തി നിറഞ്ഞതുമായ ഒരു ദിനമായിരിക്കും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ...
2026 ഒക്ടോബർ 16 – 31, നക്ഷത്ര ദ്വൈവാരഫലം; 27 നക്ഷത്രക്കാരുടെയും വിധി മാറിമറിയുന്ന നിർണ്ണായക ദ്വൈവാരം!
2026 ഒക്ടോബർ മാസത്തിന്റെ രണ്ടാം പകുതി (ഒക്ടോബർ 16 മുതൽ 31 വരെ) ജ്യോതിഷപരമായി വളരെ നിർണ്ണായകമായ ഗ്രഹസ്ഥിതികളാണ് ഓരോ നക്ഷത്രക്കാരുടെയും ജീവിതത്തിൽ സമ്മാനിക്കുന്നത്. ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളും...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 15, വ്യാഴം) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 2026 ഒക്ടോബർ 15, വ്യാഴാഴ്ച. കൊല്ലവർഷം 1202 കന്നി മാസം 29-ാം തീയതി. ജ്യോതിഷപരമായി മേടം മുതൽ മീനം വരെയുള്ള 12 രാശികളിൽ ജനിച്ചവരുടെ അന്നത്തെ...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 14, ബുധൻ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI 1. മേടം (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് ഈ ബുധനാഴ്ച ആത്മവിശ്വാസവും ഊർജ്ജവും നിറഞ്ഞ ദിവസമായിരിക്കും. തൊഴിലിടത്തിൽ നിങ്ങൾ ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി...