ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കും അനുഭവഫലം കുറയും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരുടെ കാർക്കശ്യ സ്വഭാവം മാനസിക സംഘർഷത്തിന് ഇടയാക്കും. ആവശ്യമില്ലാത്ത ഭയവും മനഃപ്രയാസവും അനുഭവിക്കും. കൂടുതൽ അടുത്ത് ഇടപഴകുന്നവരുമായി അല്പം അകലം പാലിക്കുന്നത് നന്നായിരിക്കും. നേത്രസംബന്ധമായ അസുഖങ്ങൾ ശല്യം ചെയ്തേക്കാം. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണമില്ലായ്മ പ്രശ്നങ്ങൾ സൃഷ്ടിക്കും. സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾക്കായി അലച്ചിൽ അനുഭവിക്കും. ശത്രു ശല്യം വർദ്ധിക്കും. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ വളരെ ശ്രദ്ധിക്കുക. മക്കളുടെ കാര്യത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈകൊള്ളും. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജോലിയിൽ നിന്നും വരുമാനം വർദ്ധിക്കുമെങ്കിലും ചെലവുകൾ അധികരിക്കും. ജോലിഭാരം കൂടുമെങ്കിലും തന്മയത്വത്തോടുകൂടി ചെയ്തു തീർക്കും. ആധ്യാത്മിക-ആത്മീയ ജ്ഞാനത്താൽ വൈരാഗ്യബുദ്ധി ഉപേക്ഷിക്കും. അറിയാതെ ചെയ്തുപോയ അബദ്ധങ്ങൾ തിരുത്തുവാനും പ്രായശ്ചിത്തം ചെയ്യുവാനും യോഗമുണ്ട്. അർത്ഥവ്യാപ്‌തിയോടു കൂടിയ ആശയങ്ങളും പ്രവർത്തനങ്ങളും പുതിയ തൊഴിൽ മേഖലകൾക്ക് വഴിയൊരുക്കും. വിദഗ്ദ്ധ നിർദ്ദേശം തേടി വ്യവസായം നവീകരിക്കും. പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്‌തത ആർജിക്കും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്തുഷ്ടമായ ഗാർഹികാന്തരീക്ഷം ഉണ്ടാകും. വർദ്ധിച്ചു വരുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. കൃത്യമായ ലക്ഷ്യബോധത്തോടെ പെരുമാറും. പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങളും ചിന്തകളും ലക്ഷ്യപ്രാപ്തി നേടും. പിതൃസ്വത്തിൻ്റെ അവകാശം നേടിയെടുക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ഗർഭിണികൾക്ക് പൂർണ്ണ വിശ്രമം വേണ്ടി വരും. ഈശ്വര പ്രാർത്ഥനകളാലും ഔചിത്യമുള്ള സമീപനത്താലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും.
ശേഷം അടുത്ത പേജിൽ (Page 3)
More Stories
നവരാത്രിയുടെ പുണ്യകാലം; ലാഭം ഇരട്ടിയാകും, ഈ രാശിക്കാർക്ക് ജീവിതത്തിൽ സുവർണ്ണകാലം!
https://www.youtube.com/watch?v=8ay03HdCwQA നവരാത്രിയുടെ ഒമ്പത് രാത്രികളും പത്ത് പകലുകളും പ്രപഞ്ചശക്തിയുടെയും മാതൃഭാവത്തിന്റെയും അനന്തമായ കരുണ വർഷിക്കുന്ന പുണ്യകാലമാണ്. ആദിപരാശക്തിയുടെ കടാക്ഷം തേടി ഭക്തർ ഉപവാസവും പ്രത്യേക പ്രാർത്ഥനകളുമായി കഴിയുന്ന...
അടുത്ത രണ്ടാഴ്ച (2026 ഒക്ടോബർ 16-31) നിങ്ങൾക്കെങ്ങനെ എന്നറിയാം, 12 രാശിക്കാരുടെയും സമ്പൂർണ്ണ ദ്വൈവാരഫലം
ഒക്ടോബർ മാസത്തിന്റെ രണ്ടാം പകുതിയായ ഒക്ടോബർ 16 മുതൽ 31 വരെയുള്ള ദിവസങ്ങൾ ജ്യോതിഷപരമായി വലിയ മാറ്റങ്ങൾക്കും പുതിയ വഴിതിരിവുകൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണ്. ഗ്രഹങ്ങളുടെ അപൂർവ്വ...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 16, വെള്ളി) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 1. മേടം രാശി (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് ഈ വെള്ളിയാഴ്ച ഊർജ്ജസ്വലവും കാര്യപ്രാപ്തി നിറഞ്ഞതുമായ ഒരു ദിനമായിരിക്കും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ...
2026 ഒക്ടോബർ 16 – 31, നക്ഷത്ര ദ്വൈവാരഫലം; 27 നക്ഷത്രക്കാരുടെയും വിധി മാറിമറിയുന്ന നിർണ്ണായക ദ്വൈവാരം!
2026 ഒക്ടോബർ മാസത്തിന്റെ രണ്ടാം പകുതി (ഒക്ടോബർ 16 മുതൽ 31 വരെ) ജ്യോതിഷപരമായി വളരെ നിർണ്ണായകമായ ഗ്രഹസ്ഥിതികളാണ് ഓരോ നക്ഷത്രക്കാരുടെയും ജീവിതത്തിൽ സമ്മാനിക്കുന്നത്. ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളും...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 15, വ്യാഴം) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 2026 ഒക്ടോബർ 15, വ്യാഴാഴ്ച. കൊല്ലവർഷം 1202 കന്നി മാസം 29-ാം തീയതി. ജ്യോതിഷപരമായി മേടം മുതൽ മീനം വരെയുള്ള 12 രാശികളിൽ ജനിച്ചവരുടെ അന്നത്തെ...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 14, ബുധൻ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI 1. മേടം (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് ഈ ബുധനാഴ്ച ആത്മവിശ്വാസവും ഊർജ്ജവും നിറഞ്ഞ ദിവസമായിരിക്കും. തൊഴിലിടത്തിൽ നിങ്ങൾ ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി...