സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിൻ്റെ കൂടെ ജാതകം കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തേണ്ടതാണ്.
2026 സെപ്റ്റംബർ മാസത്തെ സമ്പൂർണ്ണ രാശിഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)
മറ്റുള്ളവരെ സഹായിക്കാൻ മുൻപന്തിയിൽ നിൽക്കുന്നതാണ്. കർമ്മ രംഗത്ത് തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അവയെ അതിജീവിക്കുവാൻ കഴിയുന്നതാണ്. പഴയ സുഹൃത് ബന്ധം പുതുക്കും. മക്കൾക്ക് വേണ്ടി പണം ചെലവഴിക്കും. ഉദരരോഗത്തിന് സാധ്യതയുള്ളതിനാൽ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക. വയോജനങ്ങൾക്ക് വാതസംബന്ധമോ സന്ധിസംബന്ധമോ ആയ അസുഖങ്ങൾക്ക് സാധ്യതയുണ്ട്. ഗൃഹം മോടിപിടിപ്പിക്കുന്നതിന് പണം ചെലവഴിക്കും.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിര്യം 1/2)
വാഹന ഉപയോഗം കുറയ്ക്കണം. മുൻകോപം നിയന്ത്രിക്കണം. കുടുംബ കാര്യങ്ങളിൽ കർശന തീരുമാനങ്ങളെടുക്കും. സഹോദരങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്. വർഷങ്ങൾക്ക് ശേഷമുള്ള ബന്ധു സമാഗമം പൂർവ്വകാല സ്മരണയ്ക്ക് വഴിയൊരുക്കും. അവസരങ്ങൾ വേണ്ട വിധത്തിൽ വിനിയോഗിച്ചാൽ അർഹതയുള്ള അംഗീകാരം ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും.
മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. പരിചയക്കാരുടെ സഹായം ലഭിക്കും. പ്രയാസങ്ങളെ മനസ്സിൻ്റെ കരുത്തിൽ അതിജീവിക്കും. ഏഷണികളിൽ വീണ് മനോസുഖം നഷ്ടപ്പെടുത്താതിരിക്കുക. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ജോലി ഭാരം വർദ്ധിക്കും. മാതാപിതാക്കളുടെ സന്തോഷത്തിനു വേണ്ടി സമയം കണ്ടെത്തും. പ്രണയ ബന്ധത്തിൽ വിള്ളൽ വീഴാൻ സാദ്ധ്യതയുണ്ട്.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)
തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ കിട്ടിതുടങ്ങും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം കിട്ടും. യാത്രകൾ വേണ്ടി വരും. ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുകാതെ നോക്കണം. വരവിനേക്കാൾ ചിലവ് അധികരിക്കും. സ്വന്തം ചുമതലകൾ മറന്ന് പ്രവർത്തിക്കുന്നതിനാൽ കഷ്ടനഷ്ടങ്ങൾ വന്നുചേരും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ അശ്രദ്ധരാകാൻ സാദ്ധ്യതയുണ്ട്. അറിവുള്ളവരെ അനുസരിക്കുന്നതിൽ ആത്മസംതൃപ്‌തിയുണ്ടാകും.
ശേഷം അടുത്ത പേജിൽ (Page 2)
More Stories
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 16, വെള്ളി) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 1. മേടം രാശി (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് ഈ വെള്ളിയാഴ്ച ഊർജ്ജസ്വലവും കാര്യപ്രാപ്തി നിറഞ്ഞതുമായ ഒരു ദിനമായിരിക്കും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ...
2026 ഒക്ടോബർ 16 – 31, നക്ഷത്ര ദ്വൈവാരഫലം; 27 നക്ഷത്രക്കാരുടെയും വിധി മാറിമറിയുന്ന നിർണ്ണായക ദ്വൈവാരം!
2026 ഒക്ടോബർ മാസത്തിന്റെ രണ്ടാം പകുതി (ഒക്ടോബർ 16 മുതൽ 31 വരെ) ജ്യോതിഷപരമായി വളരെ നിർണ്ണായകമായ ഗ്രഹസ്ഥിതികളാണ് ഓരോ നക്ഷത്രക്കാരുടെയും ജീവിതത്തിൽ സമ്മാനിക്കുന്നത്. ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളും...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 15, വ്യാഴം) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 2026 ഒക്ടോബർ 15, വ്യാഴാഴ്ച. കൊല്ലവർഷം 1202 കന്നി മാസം 29-ാം തീയതി. ജ്യോതിഷപരമായി മേടം മുതൽ മീനം വരെയുള്ള 12 രാശികളിൽ ജനിച്ചവരുടെ അന്നത്തെ...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 14, ബുധൻ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI 1. മേടം (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് ഈ ബുധനാഴ്ച ആത്മവിശ്വാസവും ഊർജ്ജവും നിറഞ്ഞ ദിവസമായിരിക്കും. തൊഴിലിടത്തിൽ നിങ്ങൾ ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി...
2026 ഒക്ടോബർ 12 മുതൽ 18 വരെ: മാറ്റങ്ങളുടെയും പുതിയ തുടക്കങ്ങളുടെയും വാരഫലം
ഈ ആഴ്ച ഗ്രഹനിലയിലും രാശിചക്രത്തിലും സംഭവിക്കുന്ന സുപ്രധാന മാറ്റങ്ങൾ ഓരോ രാശിക്കാരെയും ഏതെല്ലാം രീതിയിൽ സ്വാധീനിക്കുന്നു എന്ന് പരിശോധിക്കാം. കന്നി മാസത്തിന്റെ പ്രസരിപ്പും തുലാ മാസത്തിലേക്ക് കടക്കുന്നതിനുള്ള...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 12, തിങ്കൾ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI 2026 ഒക്ടോബർ 12, തിങ്കളാഴ്ച. ജ്യോതിഷപ്രകാരം ഈ ആഴ്ചയുടെ തുടക്കം ഗ്രഹങ്ങളുടെ അനുകൂലമായ സഞ്ചാരത്താൽ ഓരോ രാശിക്കാർക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കർമ്മരംഗത്തെ മാറ്റങ്ങളും സാമ്പത്തിക...