ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

തൊഴിൽ രംഗത്ത് വൻ നേട്ടങ്ങളും ശത്രുദോഷ പരിഹാരവും ഉണ്ടാകുന്ന ശുഭകരമായ മാസമാണിത്. വസ്തുവകകൾ വാങ്ങാനും പൂർവ്വിക സ്വത്തുക്കൾ കൈവശം വന്നുചേരാനും യോഗമുണ്ട്. മറ്റുള്ളവരുടെ എതിർപ്പുകളെ എളുപ്പത്തിൽ അതിജീവിക്കും. സന്താനഭാഗ്യം, സന്താനങ്ങൾക്ക് നല്ല ജോലി, രോഗമുക്തി, കുടുംബബന്ധങ്ങളിലെ ഊഷ്മളത എന്നിവ അനുഭവപ്പെടും. കടബാധ്യതകളിൽ നിന്നും മോചനവും കോടതി കേസുകളിൽ അനുകൂല വിധിയും പ്രതീക്ഷിക്കാം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഈശ്വരാനുഗ്രഹത്താൽ വലിയ നേട്ടങ്ങൾ ലഭിക്കുന്ന സമയമാണിത്. വാഹനലാഭം ഉണ്ടാകുകയും ദാമ്പത്യത്തിലെ താളപ്പിഴകൾ മാറി കിട്ടുകയും ചെയ്യും. പ്രതീക്ഷിച്ചിരുന്ന ധനം തക്കസമയത്ത് കൈവശം വന്നുചേരും. ദൈവിക കാര്യങ്ങളിലും സാമൂഹിക സ്ഥാനമാനങ്ങളിലും ഉയർച്ചയുണ്ടാകും. ആരോപണങ്ങളിൽ നിന്ന് മുക്തരായി നഷ്ടപ്പെട്ടു എന്ന് കരുതിയ സൗഭാഗ്യങ്ങൾ തിരികെ ലഭിക്കുന്നതാണ്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

കുടുംബത്തിൽ ചെറിയ അപസ്വരങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റെടുത്ത കാര്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ ബുദ്ധിമുട്ടിയേക്കാം. ആലോചിക്കാതെയുള്ള തീരുമാനങ്ങളും എടുത്തുചാട്ടങ്ങളും സാമ്പത്തിക ബാധ്യത വരുത്തിവെക്കും. വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകിയേക്കാം. അനാവശ്യ തർക്കങ്ങളിൽ ഇടപെടരുത്. മുൻകോപവും ക്ഷമയില്ലായ്മയും ഒഴിവാക്കുകയും ആരോഗ്യപ്രശ്നങ്ങളെ നിസ്സാരമായി കാണാതിരിക്കുകയും ചെയ്യുക.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ചിന്തകളിലെ അനാവശ്യ ഭയവും ആകുലതകളും ഒഴിവാക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തണം. ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങളോ ശത്രുക്കളുടെ ശല്യമോ അനുഭവപ്പെട്ടേക്കാം. സഹപ്രവർത്തകരുമായി അകൽച്ച വരാതെ നോക്കണം. സ്ഥലം സ്വന്തമാക്കുന്നതിൽ ചില കാലതാമസങ്ങൾ നേരിടാം. മുന്നിൽ വരുന്ന അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തിയില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നതിനാൽ ജാഗ്രത പാലിക്കുക.

ജ്യോതിഷി പ്രഭാസീന സി.പി 
ഫോ: 9961442256
Email ID: prabhaseenacp@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2026 ഒക്ടോബർ 19, തിങ്കൾ) എങ്ങനെ എന്നറിയാം