9. ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
- അനുകൂല ഫലങ്ങൾ: പ്രവർത്തന മേഖലകളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടെ ചെയ്തു തീർക്കാൻ സാധിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. മംഗള കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കാനും അവസരമുണ്ട്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞന്മാർക്കും വിജയപ്രതീക്ഷ പുലർത്താം. രോഗശമനത്താൽ പ്രവർത്തന മേഖല വിപുലീകരിക്കാൻ സാധിക്കും.
10. മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
- ഫലങ്ങൾ: സന്താനങ്ങളുടെ പഠനത്തിന്റെ ഭാഗമായി ചില യാത്രകൾ വേണ്ടിവരും. പരീക്ഷകളിൽ കഠിനാധ്വാനം ആവശ്യമാണ്. അലർജി രോഗികൾ വളരെ ശ്രദ്ധിക്കുക. മേലധികാരികളുമായുള്ള നല്ല ബന്ധം പലവിധ ഉയർച്ചകൾക്ക് കാരണമാകും. തീർത്ഥാടനത്തിലും ക്ഷേത്ര കാര്യങ്ങളിലും മനസ്സ് വ്യാപരിക്കും. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ അപാകതകൾ വരാതെ സൂക്ഷിക്കുക.
11. കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. എല്ലാ കാര്യങ്ങളിലും ജാഗ്രതയും സൂക്ഷ്മതയും പുലർത്തുക. തൊഴിലിനോട് വെറുപ്പും വിരസതയും ഉണ്ടാകാതെ നോക്കുക. അസുഖങ്ങൾ അവഗണിക്കരുത്. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾക്ക് പോലും കഠിനാധ്വാനം വേണ്ടി വരും. ശ്രദ്ധക്കുറവ് മൂലം ധനനഷ്ടത്തിനും അപകടങ്ങൾക്കും സാധ്യതയുണ്ട്. ദോഷകരമായ കൂട്ടുകെട്ടുകളും രഹസ്യ ബന്ധങ്ങളും ഒഴിവാക്കുക.
12. മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: നിസ്സാര കാര്യങ്ങൾക്ക് പോലും കൂടുതൽ പരിശ്രമം ആവശ്യമായി വരും. പ്രവൃത്തി മേഖലയിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും നീക്കിയിരുപ്പ് കുറയും. വ്യത്യസ്തമായ ആശയങ്ങൾ തോന്നുെമങ്കിലും പ്രായോഗികമായി വിജയിക്കണമെന്നില്ല. നിർണ്ണായക തീരുമാനങ്ങൾക്ക് കാലതാമസം നേരിടാം. ധനമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക. ദമ്പതികൾ പരസ്പരം വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളുക. അലസത പൂർണ്ണമായും വെടിയുക.
ജ്യോതിഷി പ്രഭാസീന സി.പി
ഫോൺ: 9961442256
ഇമെയിൽ: prabhaseenacp@gmail.com
More Stories
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 17, ശനി) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 1. മേടം (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് കർമ്മരംഗത്ത് പുതിയ അവസരങ്ങളും ഉത്തരവാദിത്തങ്ങളും വന്നുചേരുന്ന ദിവസമാണിത്. സഹപ്രവർത്തകരുടെ പിന്തുണയോടെ മുടങ്ങിക്കിടന്ന പല ജോലികളും...
നവരാത്രിയുടെ പുണ്യകാലം; ലാഭം ഇരട്ടിയാകും, ഈ രാശിക്കാർക്ക് ജീവിതത്തിൽ സുവർണ്ണകാലം!
https://www.youtube.com/watch?v=8ay03HdCwQA നവരാത്രിയുടെ ഒമ്പത് രാത്രികളും പത്ത് പകലുകളും പ്രപഞ്ചശക്തിയുടെയും മാതൃഭാവത്തിന്റെയും അനന്തമായ കരുണ വർഷിക്കുന്ന പുണ്യകാലമാണ്. ആദിപരാശക്തിയുടെ കടാക്ഷം തേടി ഭക്തർ ഉപവാസവും പ്രത്യേക പ്രാർത്ഥനകളുമായി കഴിയുന്ന...
അടുത്ത രണ്ടാഴ്ച (2026 ഒക്ടോബർ 16-31) നിങ്ങൾക്കെങ്ങനെ എന്നറിയാം, 12 രാശിക്കാരുടെയും സമ്പൂർണ്ണ ദ്വൈവാരഫലം
ഒക്ടോബർ മാസത്തിന്റെ രണ്ടാം പകുതിയായ ഒക്ടോബർ 16 മുതൽ 31 വരെയുള്ള ദിവസങ്ങൾ ജ്യോതിഷപരമായി വലിയ മാറ്റങ്ങൾക്കും പുതിയ വഴിതിരിവുകൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണ്. ഗ്രഹങ്ങളുടെ അപൂർവ്വ...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 16, വെള്ളി) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 1. മേടം രാശി (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് ഈ വെള്ളിയാഴ്ച ഊർജ്ജസ്വലവും കാര്യപ്രാപ്തി നിറഞ്ഞതുമായ ഒരു ദിനമായിരിക്കും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ...
2026 ഒക്ടോബർ 16 – 31, നക്ഷത്ര ദ്വൈവാരഫലം; 27 നക്ഷത്രക്കാരുടെയും വിധി മാറിമറിയുന്ന നിർണ്ണായക ദ്വൈവാരം!
2026 ഒക്ടോബർ മാസത്തിന്റെ രണ്ടാം പകുതി (ഒക്ടോബർ 16 മുതൽ 31 വരെ) ജ്യോതിഷപരമായി വളരെ നിർണ്ണായകമായ ഗ്രഹസ്ഥിതികളാണ് ഓരോ നക്ഷത്രക്കാരുടെയും ജീവിതത്തിൽ സമ്മാനിക്കുന്നത്. ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളും...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 15, വ്യാഴം) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 2026 ഒക്ടോബർ 15, വ്യാഴാഴ്ച. കൊല്ലവർഷം 1202 കന്നി മാസം 29-ാം തീയതി. ജ്യോതിഷപരമായി മേടം മുതൽ മീനം വരെയുള്ള 12 രാശികളിൽ ജനിച്ചവരുടെ അന്നത്തെ...