ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): ഈ മാസം സംസാരിക്കുമ്പോൾ തികഞ്ഞ സ്വാത്വികഭാവവും നിയന്ത്രണവും കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കുക. പല കാര്യങ്ങളിലും സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. അഹംഭാവം ഉപേക്ഷിക്കേണ്ടത് അനിവാര്യമാണ്. ഏതൊരു കാര്യത്തിനും കൂടുതൽ അധ്വാനവും പ്രയത്നവും യാത്രാക്ലേശവും പരസഹായവും വേണ്ടി വരും. വ്യർത്ഥമായ വ്യാമോഹങ്ങളെ ഒഴിവാക്കണം. ഭൂമി സംബന്ധമായ തർക്കങ്ങൾ ഉണ്ടാകാതെ നോക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കുവാൻ നിർബന്ധിതനാകും. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർദ്ധിക്കാൻ സാധ്യതയുള്ള സമയമാണിത്.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): തൊഴിൽ നേട്ടത്തിനും പുരോഗതിക്കും സാധ്യതയുള്ള അനുകൂല കാലമാണിത്. വിഭാവനം ചെയ്ത പദ്ധതികൾ പ്രാവർത്തികമാക്കുവാനും പുതിയ ഭരണ സംവിധാനം അവലംബിക്കുവാനും സാധിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. ഏറെ കാലമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗത്തിന് ശമനം വരേണ്ട കാലമാണ്. പുതിയ സുഹൃദ്ബന്ധങ്ങൾ ലഭിക്കും. പണമിടപാട് രംഗത്ത് സാമ്പത്തിക നേട്ടം ഉണ്ടാകും. ഗൃഹത്തിൽ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാൻ വലിയ സാധ്യത കാണുന്നു. സന്താനങ്ങളുമായി ഒത്തുചേരാനും ഒന്നിച്ചു താമസിക്കുവാനുള്ള അവസരം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് തൊഴിലന്വേഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. വിവാഹകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ഗൃഹത്തിലെ സുഖസൗകര്യങ്ങൾ വർദ്ധിക്കും. പിരിഞ്ഞിരുന്ന സുഹൃത്തുക്കൾ തമ്മിൽ വളരെ നാളുകൾക്കു ശേഷം ഒത്തു ചേരും. മാതാപിതാക്കളിൽ നിന്ന് നിർല്ലോഭമായ സഹായവും സഹകരണവും ഉണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): വിദ്യാർത്ഥികൾ അലസതയും ശ്രദ്ധക്കുറവും ഉണ്ടാകാതെ പഠനകാര്യങ്ങളിൽ പ്രത്യേകം സൂക്ഷിക്കണം. പ്രത്യേക കാരണങ്ങൾ കൂടാതെ മാനസിക പിരിമുറുക്കം വർദ്ധിക്കാൻ സാധ്യതയുണ്ട്; ഇത് കുറയ്ക്കാൻ കൂടുതൽ സമയം ജപം ചെയ്യുക. ജോലിയിൽ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്നതിനാൽ കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഉദരസംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. അല്പം ശാരീരിക അസ്വസ്ഥതകളും മടി പോലുള്ള അവസ്ഥകളും ഉണ്ടാകാം. അടുത്ത ചില സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാവാനും അത് വിരോധത്തിന് ഇടയാക്കുമെന്നതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക.
ശേഷം അടുത്ത പേജിൽ (Page 3)
More Stories
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 16, വെള്ളി) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 1. മേടം രാശി (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് ഈ വെള്ളിയാഴ്ച ഊർജ്ജസ്വലവും കാര്യപ്രാപ്തി നിറഞ്ഞതുമായ ഒരു ദിനമായിരിക്കും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ...
2026 ഒക്ടോബർ 16 – 31, നക്ഷത്ര ദ്വൈവാരഫലം; 27 നക്ഷത്രക്കാരുടെയും വിധി മാറിമറിയുന്ന നിർണ്ണായക ദ്വൈവാരം!
2026 ഒക്ടോബർ മാസത്തിന്റെ രണ്ടാം പകുതി (ഒക്ടോബർ 16 മുതൽ 31 വരെ) ജ്യോതിഷപരമായി വളരെ നിർണ്ണായകമായ ഗ്രഹസ്ഥിതികളാണ് ഓരോ നക്ഷത്രക്കാരുടെയും ജീവിതത്തിൽ സമ്മാനിക്കുന്നത്. ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളും...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 15, വ്യാഴം) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=8ay03HdCwQA 2026 ഒക്ടോബർ 15, വ്യാഴാഴ്ച. കൊല്ലവർഷം 1202 കന്നി മാസം 29-ാം തീയതി. ജ്യോതിഷപരമായി മേടം മുതൽ മീനം വരെയുള്ള 12 രാശികളിൽ ജനിച്ചവരുടെ അന്നത്തെ...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 14, ബുധൻ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI 1. മേടം (അശ്വതി, ഭരണി, കാർത്തിക 1/4) മേടം രാശിക്കാർക്ക് ഈ ബുധനാഴ്ച ആത്മവിശ്വാസവും ഊർജ്ജവും നിറഞ്ഞ ദിവസമായിരിക്കും. തൊഴിലിടത്തിൽ നിങ്ങൾ ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി...
2026 ഒക്ടോബർ 12 മുതൽ 18 വരെ: മാറ്റങ്ങളുടെയും പുതിയ തുടക്കങ്ങളുടെയും വാരഫലം
ഈ ആഴ്ച ഗ്രഹനിലയിലും രാശിചക്രത്തിലും സംഭവിക്കുന്ന സുപ്രധാന മാറ്റങ്ങൾ ഓരോ രാശിക്കാരെയും ഏതെല്ലാം രീതിയിൽ സ്വാധീനിക്കുന്നു എന്ന് പരിശോധിക്കാം. കന്നി മാസത്തിന്റെ പ്രസരിപ്പും തുലാ മാസത്തിലേക്ക് കടക്കുന്നതിനുള്ള...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2026 ഒക്ടോബർ 12, തിങ്കൾ) എങ്ങനെ എന്നറിയാം
https://www.youtube.com/watch?v=59Eph6oDGQI 2026 ഒക്ടോബർ 12, തിങ്കളാഴ്ച. ജ്യോതിഷപ്രകാരം ഈ ആഴ്ചയുടെ തുടക്കം ഗ്രഹങ്ങളുടെ അനുകൂലമായ സഞ്ചാരത്താൽ ഓരോ രാശിക്കാർക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കർമ്മരംഗത്തെ മാറ്റങ്ങളും സാമ്പത്തിക...