മലയാളം ഇ മാഗസിൻ.കോം

സൊമാറ്റോ ഫുഡ്‌ ആപ്പ്‌ കസ്റ്റമർ കെയർ തട്ടിപ്പ്‌, വിളിച്ചാൽ ആ നിമിഷം ബാങ്ക്‌ അക്കൗണ്ട്‌ കാലിയാകും, ഈ തട്ടിപ്പ്‌ തിരിച്ചറിയുക

എന്തിനും ഏതിനും ഇന്ന് ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. നമ്മുടെ വിശപ്പടക്കാനും ഓണ്‍ലെന്‍ ആപ്ലിക്കേഷനുകള്‍ തന്നെ ശരണം. അടുത്തിടെ മനുഷ്യത്വപരമായ നിലപാടുകൾ കൊണ്ട് സൈബര്‍ ലോകത്ത് കൈയ്യടി നേടിയ ഫുഡ് സൈലിവറി ആപ്ലിക്കേഷനാണ് സൊമാറ്റോ.

\"\"

എന്നാല്‍ സൊമാറ്റോയ്ക്ക് വില്ലനായി വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഉണ്ടാക്കി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കുകയാണ് മോഷ്ടാക്കള്‍. സംഭവുമായി ബന്ധപ്പെട്ട് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ അതൃപ്തി തോന്നി സൊമാറ്റോയുടെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ച യുവതിയുടെ ബാങ്ക് അക്കൗണ്ടാണ് മിനുറ്റുകള്‍ക്കുള്ളില്‍ കാലിയായത്. ഗൂഗിളിൽ തെരഞ്ഞപ്പോളാണ് സൊമാറ്റോയുടെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ലഭിച്ചതെന്ന് യുവതി പറഞ്ഞു.

\"\"

യുവതി 9134425406 എന്ന നമ്പറിലേക്കാണ് വിളിച്ചത്. ഗൂഗിള്‍ പേയിലൂടെ 24 മമിക്കൂറിനകം റീഫണ്ട് ചെയ്യുമെന്നായിരുന്നു മറുവശത്ത് നിന്ന് ലഭിച്ച വിവരം . അതോടൊപ്പം അവരുടെ നിര്‍ദ്ദേശ പ്രകാരം നെി ഡെസ്‌ക് എന്ന ആപ്ലിക്കേഷന് ഇന്‍സ്റ്റാള്‍ ചെയ്യുകയും അവര്‍ പറഞ്ഞത് പോലെ ചെയ്യുകയും ചെയ്തു. അതു കവിഞ്ഞയുടനാണ് ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 17286 രൂപയാണ് യുവതിക്ക് നഷ്ടമായത് .

അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതോടെ യുവതി പരാതിപ്പെട്ടപ്പോഴാണ് സൊമാറ്റോയുടെ കസ്റ്റമർ കെയറിലേക്ക് വിളിക്കാൻ സാധിക്കില്ലെന്നും, ചാറ്റ് ചെയ്യാൻ മാത്രമേ സാധിക്കുള്ളുവെന്നും സൊമാറ്റോ അധികൃതര്‍ പറഞ്ഞു.

\"\"

സമാനമായ സംഭവം ചെന്നൈയിലെ യുവാവിനും ഉണ്ടായി. സൊമാറ്റോ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് എന്ന പേരില്‍ സംസാരിച്ച വ്യക്തി ഉപഭോക്താവിനോട് യുപിഐ, പാസ്വേഡ്, മറ്റ് ബാങ്ക് വിവരങ്ങളെല്ലാം ചോദിച്ചതോടെ സംശയം തോന്നിയ യുവാവ് തെറ്റായ നമ്പറുകളാണ് നല്‍കിയത്. തെറ്റായ പിന്‍ നമ്പര്‍ നല്‍കിയിരിക്കുന്നതുകൊണ്ട് തന്നെ \’ഫെയില്‍ഡ് ട്രന്‍സാക്ഷന്‍\’ എന്ന മെസ്സേജ് വന്നു.

സൊമാറ്റോയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കി ബിസിനസിനെയും ഉപഭോക്താക്കളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുമണ് സൊമാറ്റോ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഐപിസി സെക്ഷന്‍ 420, സെക്ഷന്‍ 66C, 66D എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

Avatar

Staff Reporter