മലയാളം ഇ മാഗസിൻ.കോം

ജന്മരാശി പറയും നിങ്ങളുടെ മദ്യപാന രഹസ്യത്തെക്കുറിച്ച്‌: ഓരോ നാളുകാരും മദ്യപിച്ചാൽ ഇങ്ങനെ ആയിരിക്കുമെന്ന്

ജന്മരാശി അഥവാ സോഡിയാക് സൈന്‍ നാം ജനിച്ച മാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെ സ്വഭാവവും ശരീര പ്രകൃതിയുമെല്ലാം വിശദീകരിയ്ക്കാനും. സോഡിയാക് സൈന്‍ അഥവാ ജന്മരാശി പ്രകാരം ഒരാളുടെ മദ്യപാനശീലത്തെക്കുറിച്ചും വിശദീകരിയ്ക്കാനാവുമത്രെ. നിങ്ങളുടെ മദ്യപാന ശീലത്തെക്കുറിച്ച്‌ ജന്മരാശി എന്താണ്‌ പറയുന്നത്‌ എന്നറിയാം.

ഏരീസ്‌ അഥവാ മേടം രാശി
ഏരീസ് (മേടം രാശി) പ്രകാരമുള്ളയാള്‍ മദ്യപാനശീലത്തിലും സൗഹൃദം കാത്തു സൂക്ഷിയ്ക്കുന്ന ഒരാളാണ്. മദ്യപിയ്ക്കുമ്പോള്‍ തങ്ങള്‍ക്കൊപ്പം മറ്റുള്ളവരും മദ്യപിച്ചു സന്തോഷിയ്ക്കുന്നുവോ എന്നുറപ്പു വരുത്തുന്ന ഒരാള്‍.

ടോറസ്‌ അഥവാ ഇടവം രാശി
ടോറസ് (ഇടവം രാശി) വിഭാഗത്തില്‍ പെടുന്നവര്‍ ഏതു പാതിരാത്രിയിലും മദ്യപാനത്തിനു കൂട്ടു വിളിയ്ക്കാവുന്നവരാണ്. എന്നാല്‍ പെട്ടെന്ന് ദേഷ്യം പിടിയ്ക്കുന്ന സ്വഭാവക്കാരാണെന്നതിനാല്‍ ഇവരെക്കുറിച്ചു പ്രത്യേക ശ്രദ്ധ വേണം.

ജെമിനി അഥവാ മിഥുനം രാശി
ജെമിനി (മിഥുനം രാശി) വിഭാഗത്തില്‍ പെടുന്നവര്‍ വ്യക്തമായ പദ്ധതികള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇതുകൊണ്ടുതന്നെ മദ്യപാന സദസിനു ക്ഷണിയ്ക്കുമ്പോള്‍ പാര്‍ട്ടിയെക്കുറിച്ചു വ്യക്തമായ ഐഡിയ ഇവര്‍ ആവശ്യപ്പെടുകയും ചെയ്യും.

ക്യാൻസർ അഥവാ കർക്കിടകം രാശി
ക്യാന്‍സര്‍ (കർക്കിടകം രാശി) വിഭാഗത്തില്‍ പെടുന്നവര്‍ മദ്യപിച്ചാല്‍ കരഞ്ഞു വിളിയ്ക്കുന്നവരും ബഹളമുണ്ടാക്കുന്നവരുമാണ്. ഇതുകൊണ്ടു തന്നെ ഇവരെ വിളിയ്ക്കുമ്പോള്‍ ബഹളമുണ്ടാക്കാനും സാധ്യതയുണ്ടെന്ന കാര്യവും ഓര്‍മയില്‍ വേണം.

ലിയോ അഥവാ ചിങ്ങം രാശി
ലിയോ (ചിങ്ങം രാശി) വിഭാഗത്തില്‍ പെട്ടവര്‍ മദ്യപിച്ചു കഴിഞ്ഞാല്‍ വളവളാ സംസാരിയ്ക്കുന്നവരാണ്. പറ്ഞ്ഞ കാര്യം ഉടന്‍ തന്നെ മാറ്റിപ്പറയുന്നവര്‍.

വിർഗോ അഥവാ കന്നി രാശി
വിര്‍ഗോ (കന്നി രാശി) വിഭാഗത്തില്‍ പെടുന്നവര്‍ മദ്യപിച്ചു കഴിഞ്ഞാലും മിതമായി പെരുമാറുന്നവരാണ്. ബഹളമുണ്ടാക്കാനോ ബഹളത്തില്‍ പോയി ജോലി ചെയ്യാനോ താല്‍പര്യപ്പെടാത്തവര്‍. ശാന്തമായിരുന്നു മദ്യപിയ്ക്കാന്‍ ഒരു ചങ്ങാതിയെയാണ് ആവശ്യമെങ്കില്‍ വിര്‍ഗോ വിഭാഗത്തില്‍ പെടുന്നവര്‍ ഉത്തമരായിരിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്രക്കാര്‍ (തുലാം രാശി) പാര്‍ട്ടികളില്‍ ആഹ്ലാദവും തമാശകളും നിറയ്ക്കുന്നവരായിരിയ്ക്കും. വഴക്കുകളുണ്ടായാല്‍ മധ്യസ്ഥനായി നിന്ന് രംഗം ശാന്തമാക്കാന്‍ കഴിയുന്നവര്‍.

സ്കോർപ്പിയോ അഥവാ വൃശ്ചികം രാശി
സ്‌കോര്‍പ്പിയോ (വൃശ്ചികം രാശി) വിഭാഗത്തില്‍ പെടുന്നവര്‍ മദ്യപിച്ചു കഴിഞ്ഞാലും വികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നവരായിരിയ്ക്കും. മദ്യപിച്ചാല്‍ ബഹളമുണ്ടാക്കുമെന്നു ഭയക്കേണ്ട.

സാജിറ്റേറിയസ്‌ അഥവാ ധനു രാശി
സാജിറ്റേറിയസ് (ധനു രാശി) വിഭാഗത്തില്‍ പെടുന്നവര്‍ മദ്യപിച്ചു കഴിഞ്ഞാല്‍ പെട്ടുന്ന ദേഷ്യം വരു്ന്നവരാണ്. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നവര്‍.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

കാപ്രികോൺ അഥവാ മകരം രാശി
കാപ്രികോണ്‍ (മകരം രാശി) വിഭാഗത്തില്‍ പെടുന്നവര്‍ ഓന്തിനെപ്പോലെ നിറം മാറാന്‍ കഴിയുന്നവരാണ്. എന്നുവച്ചാല്‍ സാഹചര്യത്തിനൊത്ത് ഇവര്‍ മാറും. ഇതുകൊണ്ടുതന്നെ ഇവരെ മദ്യപാനത്തിന് കൂട്ടു പിടിയ്ക്കാന്‍ മടി വേണ്ട. സാഹചര്യമൊത്ത് ഇവര്‍ അഡ്ജസ്റ്റ് ചെയ്തു കൊള്ളും.

അക്വേറിയസ്‌ അഥവാ കുംഭം രാശി
അക്വേറിയസ് (കുംഭം രാശി) വിഭാഗത്തില്‍ പെടുന്നവര്‍ മദ്യപിച്ചാല്‍ നിയന്ത്രണമില്ലാതെ പെരുമാറുന്നവരാണ്. തല്ലും വഴക്കുമെല്ലാം ഉണ്ടാക്കാന്‍ സാധ്യതയുള്ളവര്‍.

പൈസസ്‌ അഥവാ മീനം രാശി
പൈസസ് (മീനം രാശി) വിഭാഗക്കാർ മദ്യപിച്ചാല്‍ പെട്ടെന്നു തന്നെ വികാരാധീനരാകുന്നവരാണ്. ഇതുകൊണ്ടുതന്ന ഇവരുടെ കൂട്ടില്‍ മദ്യപിയ്ക്കുമ്പോള്‍ ഇത്തരം വികാരക്ഷോഭങ്ങളെക്കുറിച്ച് ഓര്‍മയുണ്ടാവുകയും വേണം.

YOU MAY ALSO LIKE THIS VIDEO, സർക്കാർ ജോലിയിൽ നിന്ന്‌ വിരമിച്ച ശേഷം മൺട്രോത്തുരുത്തിൽ ദമ്പതികൾ നടത്തുന്ന ഫാമിന്റെ വിജയരഹസ്യം

Avatar

Staff Reporter