മലയാളം ഇ മാഗസിൻ.കോം

ലക്ഷ്യമിട്ടത് 100 സ്ത്രീകളെ, തകർത്തത് അറുപതിൽ അധികം സ്ത്രീകളുടെ കുടുംബം, ഈ \’മാന്യന്റെ\’ രീതികൾ അതിശയിപ്പിക്കുന്നത്!

ചാറ്റിങ്ങിലൂടെ സ്ത്രീകളെ വശീകരിച്ച് കെണിയില്‍പെടുത്തി ലൈംഗികമായി ചൂഷണം ചെയ്ത യുവാവിനെ റിമാന്റു ചെയ്തു. അരീപ്പറമ്പ് തോട്ടപ്പള്ളില്‍ വീട്ടില്‍ പ്രദീഷ് കുമാര്‍ (25)നെയാണ് കോടതി റിമാന്റു ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണചുമതലയുള്ള ഏറ്റുമാനൂര്‍ ഇന്‍സ്‌പെക്ടര്‍ മഞ്ജുലാല്‍ പറഞ്ഞു. കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണെന്നും കോടതിയുടെ അനുമതി കിട്ടിയാലുടന്‍ യുവാവിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാനാകുമെന്നും പൊലീസ് പറഞ്ഞു.

\"\"

അമ്പതിലധികം സ്ത്രീകളെയാണ് പലതരത്തില്‍ ഇയാള്‍ വശീകരിച്ച് കെണിയില്‍ പെടുത്തി ലൈംഗീകമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്. ഒരു വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ നിരീക്ഷിക്കുകയായിരുന്ന പൊലിസ് ലാപ് ടോപ്പും ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. തെളിവുകള്‍ ശേഖരിച്ച് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഇത്രയും സ്ത്രീകളുടെ കുടുംബം തകർത്ത ശേഷം, ഇവരെ സ്വന്തം വരുതിയിൽ നിർത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായിരുന്നു ഹരിയുടെ രീതി. ഭീഷണിയ്ക്ക് മുന്നിൽ വഴങ്ങാതെ പരാതിയുമായി രംഗത്ത് എത്തിയ വീട്ടമ്മയാണ് പ്രതിയെ കുടുക്കിയത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.

യാദൃശ്ചികമെന്ന് തോന്നിക്കുന്ന വിധം സ്ത്രീകളെ പരിചയപ്പെടുകയായിരുന്നു ഇയാളുടെ രീതി. ആദ്യമൊക്കെ മാന്യമായി പെരുമാറുന്ന യുവാവ്, ഫേസ്ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകൾ വഴി ചാറ്റ് ചെയ്ത് സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കും. വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിയും. ഏതെങ്കിലും തരത്തിലുള്ള കുടുംബപ്രശ്നമുള്ളവരാണെന്ന് കണ്ടാൽ ഇവരോട് കൂടുതൽ അടുപ്പം കാണിക്കും. ഭര്‍ത്താവിന്റെ വിവരങ്ങൾ മനസിലാക്കിയശേഷം, ഏതെങ്കിലും സ്ത്രീയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കും. ഭർത്താവുമായി ലൈംഗിക ചുവയോടെ ചാറ്റ് ചെയ്യും. ഈ സ്ക്രീൻ ഷോട്ടുകൾ ഭാര്യക്ക് അയച്ചുകൊടുക്കും. ഭർത്താവിനെയും ഭാര്യയെയും തമ്മിലകറ്റും. ഇതിനുശേഷമാണ് ഭാര്യയെ ആകര്‍ഷിക്കാനുള്ള അടവുകൾ പുറത്തെടുക്കുന്നത്.

\"\"

മാനസികമായി തകർന്ന സ്ത്രീകളുമായി ഇയാൾ കൂടുതൽ ബന്ധം സ്ഥാപിക്കും. സ്ത്രീകളെ വീഡിയോ കോളിന് ക്ഷണിക്കും. അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചുനൽകുന്ന പ്രതി പിന്നീട് സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ കാട്ടി ബ്ലാക്ക് മെയിൽ‌ ചെയ്യും. സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തും ബ്ലാക്ക് മെയിലിംഗിന് ഉപയോഗിക്കും. കെണിയിലായി കഴിഞ്ഞ സ്ത്രീകളുടെ ജീവിതത്തിന്റെ നിയന്ത്രണം ഇയാൾ ഏറ്റെടുക്കും. എപ്പോൾ ആവശ്യപ്പെട്ടാലും നിമിഷങ്ങൾക്കകം പറയുന്ന സ്ഥലത്ത് ഇവർ എത്തണം. ഭർത്താവുമായി അടുപ്പം പാടില്ല. ഭർത്താവുമായി ഒന്നിച്ച് എവിടെയും പോകാൻ പാടില്ല. വിളിക്കുന്ന സമയത്ത് കൃത്യമായി ഫോൺ എടുക്കണം. വാട്‌സാപ്പ് അയക്കുന്ന മെസ്സേജുകൾക്ക് ഉടൻ തന്നെ മറുപടി അയക്കണം. രാത്രി എത്ര വൈകിയാലും ചാറ്റ് ചെയ്യാനും വീഡിയോ കാൾ അറ്റൻഡ് ചെയ്യാനും സാധിക്കണം. എവിടെ പോകണമെങ്കിലും അനുവാദം ചോദിക്കണം ഇങ്ങനെ പോകുന്നു ഇരകളുടെ മേൽ ഇയാള്‍ അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ.

ചാറ്റ് തുടങ്ങുന്നതിനു മുൻപ് സ്ത്രീകൾ തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ഉറപ്പിക്കാൻ ഇയാൾ ഓരോരുത്തർക്കും നൽകിയിട്ടുള്ള പ്രത്യേക കോഡ് ടൈപ്പ് ചെയ്യണം. കോഡ് ടൈപ്പ് ചെയ്യാൻ മറന്നു പോയാൽ അസഭ്യവർഷം നടത്തും. വാട്‌സാപ്പിലെ ചാറ്റുകൾ ഓരോ ദിവസവും ഡിലീറ്റ് ചെയ്ത് സ്‌ക്രീൻ ഷോട്ടുകൾ ഇയാൾക്ക് അയക്കണം. ഇരയായ ഒരു സ്ത്രീയോട് ഇയാൾ പറഞ്ഞത് നീ എന്റെ 68ാമത്തെ ഇരയാണ് എന്നാണ്. 2021 നു മുൻപ് നൂറു തികയ്ക്കണം എന്നാണു ഇയാൾ ആഗ്രഹം പറഞ്ഞിരുന്നത്. തന്റെ ഇംഗിതങ്ങൾക്ക് വശംവദരാകാതിരുന്ന പലരുടെയും കുടുംബ ജീവിതം തകർത്തിട്ടുണ്ടെന്നു പുതിയ ഇരകളോട് ഇയാൾ പറയാറുണ്ട്. പേടിച്ചു പോകുന്ന സ്ത്രീകൾക്ക് മുന്നിൽ ഇയാൾക്ക് വഴങ്ങാതെ മറ്റു നിവൃത്തിയില്ലാതെയാകും.

\"\"

ഇരകളെ ഫോളോ ചെയ്യുകയും അവർ എവിടെയെല്ലാം പോകുന്നുവെന്ന് മനസിലാക്കുകയും ചെയ്യും. ഇരകൾ സഞ്ചരിച്ച വഴികളെ പറ്റി അവരോടു പറയുകയും എപ്പോഴും തന്റെ നിരീക്ഷണവലയമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും. ഇരകൾക്ക് മുന്നിൽ അപ്ര തീക്ഷിതമായി പ്രത്യക്ഷപ്പെട്ട് അരയിൽ തിരുകി വച്ചിരിക്കുന്ന കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിലോ കാറിലോ വീട്ടമ്മമാരെ കയറ്റിക്കൊണ്ടു പോകാറുള്ളതായും പരാതി ഉയർന്നിട്ടുണ്ട്. ഇയാളുടെ ലാപ് ടോപ്പിൽ ഇരകളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്തത് ഓരോ ഫോൾഡറുകളിലായി സൂക്ഷിച്ചിട്ടുണ്ട്. ഉയർന്ന കമ്പനിയിൽ ഉദ്യോഗസ്ഥനാണെന്നും പൊലീസിൽ വലിയ പിടിപാടുണ്ടെന്നും തന്നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലന്നും വീട്ടമ്മമാരെ ഇയാൾ ഭയപ്പെടുത്തിയിരുന്നു.

Avatar

Staff Reporter