മലയാളം ഇ മാഗസിൻ.കോം

നവമാധ്യമങ്ങളിൽ തളക്കപ്പെടുന്ന നാളെയുടെ വാഗ്ദാനങ്ങൾ, ചെറുപ്പക്കാരും മോശമല്ല

ഫ്ലാറ്റുകളിൽ നിന്നും വില്ലകളിൽ നിന്നും നേരേ സ്കൂൾ ബസ്സ്‌ വഴി ശീതീകരിച്ച ക്ലാസ്സ്‌ മുറി കളിലേക്കും ദിനേന പരകായപ്രവേശം നടത്തുന്ന നമ്മുടെ പു തിയ തലമുറയുടെ പോക്ക്‌ എങ്ങോട്ടാണ്‌? സ്കൂൾ വിട്ടാൽ നേരേ പോകുന്നത്‌ തൊടിയിലേക്കോ കളിസ്ഥലങ്ങളിലേക്കോ മൈതാനങ്ങളിലേക്കോ അല്ല ടാബുകളുടെയും കമ്പ്യൂട്ടറിന്റെയും മൊബെയിൽ ഫോണിന്റെയും അനന്ത സാധ്യതകളിലേക്കാണ്‌. അങ്ങനെയാണെങ്കിൽ മാത്രമാണ്‌ നമ്മുടെ കുട്ടികൾ \’ന്യൂജൻ\’ ആവുക എന്ന ബോധം നമ്മുടെ രക്ഷിതാക്കളെയും വല്ലാതെ പിടിമുറുക്കി കഴിഞ്ഞു. അന്യ നാട്ടിൽ കഴിയുന്ന കുട്ടികൾക്ക്‌ ഈ പറയുന്ന കളിക്കളങ്ങളും തൊടികളുമെല്ലാം അന്യമാണ്‌.

വർഷാവർഷം കുടുംബത്തോടൊപ്പം നാട്ടിലേക്കുള്ള മടക്കത്തെക്കുറിച്ച്‌ ആലോചിക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ്‌ ബഹുഭൂരിപക്ഷവും. അതുകൊണ്ടു തന്നെ പു സ്തകങ്ങളിലും പറഞ്ഞു കേട്ടതുമായ ദൈവത്തിന്റെ സ്വന്തം നാടും നാട്ടിലെ കളിയും ഗ്രാമവും പ്രകൃതിയും എല്ലാം അന്യ മാവുകയാണ്‌. പകരം നവ മാധ്യമങ്ങളിൽ അഭിരമിക്കുന്ന ഒരു പുതിയ കുട്ടിക്കൂട്ടത്തെയാണ്‌ നമുക്ക്‌ കാണാൻ കഴിയുന്നത്‌. ഇവരാണ്‌ നാളെയുടെ വാഗ്ദാനങ്ങൾ എന്ന കാര്യം നമ്മൾ ഓരോരുത്തരും സൗകര്യപൂർവ്വം മറക്കുകയാണ്‌. എന്തിനേറേ നാട്ടിലെ ചക്കരവരട്ടിയും, മാങ്ങാ ചമ്മന്തിയും എല്ലാം അവർക്ക്‌ വാട്സ്‌ ആപ്പിലും ഫേസ്ബുക്കിലും മാത്രമാണ്‌ പരിചയം. നാ വിന്റെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന മാഗിയും ഇന്റോമിയും അടങ്ങുന്ന ജംഗ്‌ ഫുഡുകളും പകരം ഇഷ്ട ഭക്ഷണമാകുന്നു. ഇവിടെ നഷ്ടപ്പെടുന്നത്‌ ഒരു സംസ്ക്കാരവും ആരോഗ്യമുള്ള ഒരു തലമുറയേയുമാണ്‌.

കേരള സംസ്ക്കാരം വലുതെന്ന്‌ ഊറ്റം കൊള്ളുന്ന, പ്രസംഗി ക്കുന്ന ഓരോരുത്തരുടെയും വീട്ടിലെ കുട്ടികളും എങ്ങനെയാണ്‌ ജീവിക്കുന്നത്‌. അവർക്ക്‌ എങ്ങനെയാണ്‌ കേരള ത്തെക്കുറിച്ചുള്ള അറിവും ജ്ഞാനവും പുസ്തകത്താളുകളിലും പഠനമുറികളിലും മാത്രം ഒതുങ്ങിപ്പോകുന്നത്‌? കലയും സംസ്‌ ക്കാരവും രാഷ്ട്രീയവും ഇഴ ചേർന്ന്‌ തഴച്ച്‌ വളരുന്ന വളക്കൂറുള്ള നമ്മുടെ കേരള മണ്ണിനെയാണ്‌ ശീതീകരിച്ച മുറിയിലിരുന്ന്‌ ഗെയിമുകളിലും ടി വി ഷോകളിലും ഭ്രമിച്ചിരിക്കുന്ന കുട്ടികൾക്ക്‌ നഷ്ടമായിക്കൊണ്ടിരിക്കുന്നത്‌. ഈ വർത്തമാനകാല സാഹചര്യം അത്ര ശുഭ സൂചനയല്ല നൽകുന്നത്‌. വീടിന്റെ തൊട്ടടുത്ത്‌ കാണുന്ന പ്രകൃതി രമണീയമായ കാഴ്ചകൾ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ്‌ ചെയ്യുമ്പോൾ പലർക്കും നൽകും അവരുടെ സ്വന്തം നാടിന്റെയും അവിടത്തെ സ്വത്വത്തെയും കുറിച്ചുള്ള അഭിമാനം. ചുരുക്കിപ്പറഞ്ഞാൽ ഒരു പ്രകടനാത്മകത മാത്രമായി തീരുകയാണെന്നർത്ഥം. നാട്‌ ഓടുമ്പോൾ നടുവെ ഓടുന്നു, കാലം മാറുമ്പോൾ കോലം മറുന്നു എന്ന്‌ പറഞ്ഞ്‌ സ്വയം സമാധാനിക്കുന്നു രക്ഷിതാക്കൾ. വാസ്തവത്തിൽ നമ്മുടെ നാട്ടിലും നാട്ടു ഭാഷയും സാംസ്ക്കാരിക പെരുമയും മനപ്പൂർവ്വം തിരസ്ക്കരിച്ചുകൊണ്ടിരിക്കുന്നു. വൻകിട കോർപ്പറേറ്റുകളുടെ അജണ്ടകൾ നമ്മുടെ സ്വീകരണമുറി വഴി തൊണ്ട തൊടാതെ വിഴുങ്ങി ഒരു അടിമയെപ്പോലെ അനുസരിക്കുന്നു.

ഈയിടെ പുറത്ത്‌ വന്ന ഒരു കണക്ക്‌ ഞെട്ടിപ്പിക്കുന്നതാണ്‌. ഗൾഫ്‌ നാടുകളിലെ വിദ്യാലയങ്ങളിലെ കൊച്ചു കുട്ടികളിൽ 85 ശതമാനം പേർക്കും മലയാള ഭാഷ എന്താണെന്നറിയില്ല. ഇതിലും അഭിമാനിക്കുന്ന രക്ഷിതാക്കൾ കുറവല്ല. പക്ഷെ നാം അവിടെ വിസ്മരിക്കുന്നത്‌ നമ്മുടെ അമ്മയെയാണ്‌. പണ്ടു കാലത്ത്‌ വീടിന്റെ തൊട്ടടുത്തുള്ള അമ്മമാരെല്ലാം നമ്മുടെയും അമ്മമാരായിരുന്നു. സത്യേട്ടന്റെ അമ്മ, നസീറിന്റെ ഉമ്മ, അരോളി വീട്ടിലെ അമ്മ എന്നൊക്കെയാണ്‌ വിളിച്ചിരുന്നത്‌. പറഞ്ഞു വന്നത്‌ സ്വന്തം അമ്മയെക്കൂടാതെ 10 ഉം 15 ഉം അമ്മമാരുണ്ടാകും. എന്നാൽ ഇന്നത്തെ കുട്ടികൾക്കോ എല്ലാം ആന്റിമാരാണ്‌. അതായത്‌ എതിരാണെന്നർത്ഥം. ആന്റിയും അങ്കിളും മാത്രമായി മാറുന്നത്‌ തന്നെയാണ്‌ വർത്തമാന കാലത്തിന്റെ പ്രകടമായ മാറ്റം.

വാട്സ്‌ ആപ്പിലൂടെയും ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും സെക്കൻഡുകളുടെ ഇടവേളകളിൽ മിന്നിമറയുന്ന ചിത്രങ്ങൾ മാത്രമായി നമ്മുടെ കുട്ടികൾക്ക്‌ ദൈവത്തിന്റെ സ്വന്തം നാ ടിനെക്കുറിച്ചുള്ള അറിവുകൾ ഒതുങ്ങുന്നതിന്റെ കാരണക്കാർ ആരാണ്‌?ആരെയും പഴിചാരാനാകില്ല. അറിഞ്ഞോ അറിയാതെ യോ പുതിയ തലമുറയെ മറ്റൊരു ലോകത്തേക്ക്‌ തള്ളിവിടുകയാ ണ്‌. പ്രകൃതിയോ അവയുടെ സംരക്ഷണമോ എല്ലാം ടെലിവിഷനി ലൂടെ മാത്രമാണ്‌ കാണുന്നത്‌. നവ മാധ്യമങ്ങളുടെ ഉപയോഗം അത്രമാത്രം കുട്ടികളുടെ ജീവിതത്തെ സ്വാധീനിച്ച്‌ തുടങ്ങി. അതിന്റെ ഗുണദോഷങ്ങളും അതിർവരമ്പുകളുമാണ്‌ തീരുമാനി ക്കേണ്ടത്‌. മലയാളം കുരച്ച്‌ കുരച്ച്‌ അറിയാമെന്ന്‌ പറയുന്നതു പോലും അഭിമാനമായി കാണുന്നവർ നമുക്കിടയിൽ കുറവല്ല. അങ്ങനെ ആകുമ്പോൾ നഷ്ടമാകുന്നത്‌ സംസ്ക്കാരവും സത്യബോധവും തന്നെ!

ചെറുപ്പക്കാരുടെ സ്ഥിതിയോ? (Next Page)

Staff Reporter