മലയാളം ഇ മാഗസിൻ.കോം

നിങ്ങളുടെ പേരിന്റെയൊപ്പമുള്ള ഭാഗ്യ നമ്പർ പറയും നിങ്ങളുടെ ശരിയായ സ്വഭാവം: അറിഞ്ഞോളൂ നിങ്ങളുടെ ഭാഗ്യനമ്പരും സ്വഭാവ സവിശേഷതകളും

എന്റെ നമ്പർ ഏതാണ്?
നമുക്ക് ഓരോരുത്തർക്കും ഓരോ ഭാഗ്യനമ്പറുകൾ ഉണ്ട് എന്നാണ് സംഖ്യാ ജ്യോതിഷം വ്യക്തമാക്കുന്നത്. പ്രസ്തുത സംഖ്യ നമ്മുടെ ജീവിതത്തിലെ പല ഘട്ടങ്ങളിൽ പല രീതിയിൽ നമ്മെ സ്വാധീനിയ്ക്കുമത്രേ.

ഓരോരുത്തരുടേയും പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ തമ്മിൽ കൂട്ടിക്കിട്ടുന്ന ഒര സംഖ്യയാണ് ഒരാളുടെ ഭഗ്യനമ്പർ എന്ന് വിശ്വസിക്കപ്പെടുന്നത്. പല സിനിമ, രാക്ഷ്ട്രീയ പ്രവർത്തകരും അതാത് രംഗങ്ങളിൽ തങ്ങളെ ഭാഗ്യം കടാക്ഷിക്കാനായി അവരുടെ പേരിൽ ഒരു അക്ഷരം കൂട്ടുകയോ കുറയ്ക്കുകയോ, പേരിൽ എന്തെങ്കിലും തരത്തിൽ ഒരു എക്സ്റ്റെൻഷൻ കൊടുക്കുകയോ ഒക്കെ ചെയ്യാറുണ്ട്. ജയലളിത, ലക്ഷ്മി റായ്, തമന്ന, ഹൻസിക എന്നിവരൊക്കെ ഇത്തരത്തിൽ ഭാഗ്യനമ്പറിനെ അടിസ്ഥാനപ്പെടുത്തി പേരിൽ വ്യത്യാസം വരുത്തിയ പ്രശസ്തരിൽ ചിലരാണ്.

സ്വന്തം വാഹനത്തിന്റെ നമ്പർ തിരഞ്ഞെടുക്കുമ്പോഴും തങ്ങളുടെ ഭാഗ്യ നമ്പറുമായ് ഒത്ത് നോക്കാറുണ്ട് പലരും. വാഹനത്തിന്റെ നമ്പറുകൾ തമ്മിൽ കൂട്ടി നോക്കി തങ്ങളുടെ ഭാഗ്യനമ്പർ വരുന്നത് നോക്കി തിരഞ്ഞെടുക്കുയാണ് പതിവ്.

പേരിന്റെ അടിസ്ഥാനത്തിൽ ഭാഗ്യനമ്പർ കണക്കാക്കുന്നതെങ്ങനെ?
RAJITHA എന്ന പേരിന്റെ ഉടയുടെ ഭാഗ്യ നമ്പർ എങ്ങനെ കണ്ടെത്തും എന്ന് നോക്കാം. R (2), A (1), J (1), I (1), T (4), H (5), A (1) = 15, അത് വീണ്ടും തമ്മിൽ കൂട്ടുമ്പോൾ 6. അതാണ് രജിത എന്ന പേരിനുടമയുടെ ഭാഗ്യ സംഖ്യ. ഓരോ അക്ഷരങ്ങൾക്കും ഓരോ സംഖ്യയാണ്. AIJQY എന്നീ അക്ഷരങ്ങൾക്ക് 1 എന്ന സംഖ്യ ഉപയോഗിക്കണം. BKR-2, CGLS-3, DMT-4, EHNX-5, UVW-6, OZ-7. PF-8 എന്നി ങ്ങനെയാണ് സംഖ്യാ ജ്യോതിഷത്തിൽ അക്ഷരങ്ങളുടെ മൂല്യം നിശ്ചയിക്കപ്പെട്ടിരിയ്ക്കുന്നത്. ഒൻപതിന് അക്ഷരങ്ങളില്ല, എന്നാൽ ഏറ്റവും ശക്തിയുള്ള സംഖ്യയും ഒൻപതാണ്.

ഓരോ സംഖ്യയുടേയും പ്രത്യേകത ഇങ്ങനെയാണ്

ഒന്ന്: സൂര്യനെ പ്രതിനിധീകരിക്കുന്നു. ജീവിതത്തിൽ ചിട്ടയും ഒതുക്കവും വിട്ടൊരു കളിയുമുണ്ടാകില്ല ഇവർക്ക്. എവിടെയായാലും ഒന്നാമതാകണം എന്നാഗ്രഹിക്കുന്ന ചിലരുണ്ടല്ലോ, അങ്ങനെയു ള്ളവരായിരിയ്ക്കും ഇവർ. അരുടെയും കീഴിൽ ജോലി ചെയ്യുന്നത് ഇവർക്ക് സഹിക്കാൻ പറ്റില്ല.

രണ്ട്: ചന്ദ്രനെപ്പോലുള്ള സ്വഭാവമായിരിക്കും. സാധാരണയായി വെളുത്ത വാവ് കഴിഞ്ഞാൽ, ചന്ദ്രന്റെ ശക്തി ക്ഷയിച്ച് തുടങ്ങും. കറുത്തവാവ് ആകുമ്പോഴേയ്ക്കും ചന്ദ്രൻ തീരെ ഇല്ലാതാകും. കറുത്തവാവ് കഴിഞ്ഞാൽ വീണ്ടും ശക്തി കൂടിക്കുടി പൂർണ്ണ ചന്ദ്രൻ ആകും. അതുപോലെ ആളുടെ സ്വഭാവത്തിലും വ്യതിയാനങ്ങൾ ഉണ്ടാകും. ഇന്ന് പറയുന്നതാവില്ല നാളെ പറയുന്നത്. പൂർണ്ണമായിട്ട് ആശ്രയിക്കാൻ ബുദ്ധിമുട്ടാവും. കോംപ്രമൈസിന്റെ ആശാന്മാരായിരിക്കും ഇവർ.

മൂന്ന്: വ്യാഴത്തിനെയാണ് പ്രതിനിധീകരിക്കുന്നത്. കുട്ടികൾക്ക് മാതൃകയാകുന്ന അധ്യാപകർ ഇക്കൂട്ടത്തിപ്പെടും. ആത്മവിശ്വാസം ഇവരുടെ കൂടപ്പിറപ്പാണ്. ഏത് പ്രശ്നവും പുല്ലുപോലെ കൈകാര്യം ചെയ്യാൻ ഇവർക്ക് കഴിയും.

നാല്: ഏറ്റെടുത്ത കാര്യം ഗംഭീരമാക്കാനായി ഏതറ്റം വരെയും ഇവർ പോകും. വളരെ മെല്ലെ മനസ്സ് തുറക്കുന്ന പ്രകൃതം. കൂട്ടുകാർ കുറവായിരിക്കും. പക്ഷേ, ഉള്ളവരുമായി നല്ല അടുപ്പം ഉണ്ടാകും. രാഹുവിന്റെ സ്വാധീനത്തിൽ ഉള്ളവരാണിവർ. നമ്മുടെ ശരീരത്തിലെ നാഡീഞരമ്പുകളെയൊക്കെ നിയന്ത്രിക്കുന്നത് രാഹുവാണ്. അതുകൊണ്ട് നാഡീ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അഞ്ച്: അഞ്ച് ബുധനാണ്. നല്ല പേഴ്സണാലിറ്റിയുള്ള ആളായിരിക്കും. മധുരമയി സംസാരിച്ച് ആളുകളെ വീഴ്ത്താൻ ഇവരെ കഴിഞ്ഞേ ആരുമുള്ളൂ. ജീവിതത്തിൽ മാന്യത നിലനിർത്തുന്ന ആളായിരിക്കും. ഇന്നിനെക്കുറിച്ച് മാത്രമേ ചിന്തിക്കു. നാളെയെന്താകുമെന്നത് ഇവരെ ബാധിയ്ക്കുന്ന കാര്യമേ അല്ല.

ആറ്: ആറ് ശുക്രനാണ്. ശുക്രൻ എപ്പോഴും ലൗകീകമായ കാര്യങ്ങളിലാണ് കൂടുതൽ താൽപര്യം. നല്ല ഭാര്യ അല്ലെങ്കിൽ ഭർത്താവ്, നല്ല വസ്ത്രം, വാഹനം ഇക്കാര്യങ്ങളിലൊന്നും ഇവർക്ക് ഒട്ടും ദു:ഖിക്കേണ്ടിവരില്ല. കഴിവുകൾ മറ്റുള്ളവർ അംഗീകരിക്കണമെന്ന് ഇവർ എപ്പോഴും ആഗ്രഹിക്കും.

ഏഴ്: ഇനി കേതു. ഒരു തുടർച്ച ഉണ്ടാകില്ല കേതുവിന്. പുതിയ കാര്യങ്ങളോട് പെട്ടെന്ന് ഇഷ്ടം തോന്നും, അതേപോലെ അവ മടുക്കുകയും ചെയ്യും. ഒന്നിലും ഉറച്ച് നിൽക്കില്ല. ഏത് കാര്യത്തെപ്പറ്റിയും വെറുതെ ചിന്തിച്ച് കാടുകയറുന്നവരാണ് ഇവർ. അത്ര പെട്ടെന്നൊന്നും ആരെയും അംഗീകരിക്കില്ല. പക്ഷേ, സ്നേഹിച്ച് തുടങ്ങിയാൽ, കഥ പറയുകയും വേണ്ട.

എട്ട്: മുഖം കണ്ടാൽ ഒരു ഇരുപത്, എന്നാൽ സംസാരം കേട്ടാലോ, ഒരു മുപ്പത്. അതാണ് എട്ടിലുള്ള ആളുകൾ. ശനിയുടെ സ്വാധീനം ഉള്ളവരായിരിക്കും. പ്രായത്തിൽ കവിഞ്ഞ പക്വതയാവും ഇവരുടെ പ്രത്യേകത.

ഒൻപത്: ഒൻപത് ചൊവ്വയെ പ്രതിനിധീകരിക്കുന്നു. കുറച്ചൊരു അക്രമാസക്തരായിരിക്കും ഇവർ. എന്തും അക്രത്തിൽക്കൂടി നേടിയെടു ക്കാമെന്ന് കരുതുന്നവർ. താനാണ് എല്ലാം തീരുമാനിക്കുന്ന ത് എന്നൊരു ചിന്ത എപ്പോഴുമുണ്ടാകും, സത്യത്തിൽ അങ്ങനെയല്ലെങ്കിലും.

Avatar

Astrologer JK