യാത്രക്കാർക്കിത് വമ്പൻ സർപ്രൈസ്. കേരളത്തില്‍ നിന്ന് മുംബൈയിലെ മറ്റ് നഗരങ്ങളിലേക്ക് പോകുന്നവർക്കിനി ഭീമമായ ടോളുകള്‍ നൽകേണ്ടതില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന അവസാന മന്ത്രിസഭാ യോഗത്തിലാണ് ഈ ജനപ്രിയ തീരുമാനം.
തിങ്കളാഴ്ചയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ മുംബൈയിലേക്കുള്ള പ്രവേശന കവാടമായി പ്രവര്‍ത്തിക്കുന്ന അഞ്ച് ടോള്‍ ബൂത്തുകളിൽ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പൂര്‍ണ ടോള്‍ ഇളവ് പ്രഖ്യാപിച്ചത്. ഒക്‌ടോബര്‍ 15 മുംബൈ നഗരത്തിലേക്ക് പോകുന്ന കാറുകള്‍ ഉൾപ്പെടെയുള്ള മോട്ടോര്‍ വാഹനങ്ങൾക്ക് ടോളുകള്‍ നല്‍കേണ്ടതില്ല. ദഹിസര്‍, മുളുന്ദ്, വാഷി, ഐറോളി, തിന്‍ഹാന്ദ് നാക എന്നീ അഞ്ച് ടോള്‍ ബൂത്തുകളിലാണ് ഇളവ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. 45 രൂപ മുതല്‍ 75 രൂപ വരെയായിരുന്നു ഇവിടെ ടോള്‍ ഈടാക്കിയിരുന്നത്. എന്നാലിനി ടോള്‍ നല്‍കാതെ തന്നെ ഇതിലൂടെ യാത്ര സാധ്യമാകും.
ദിനംപ്രതി ആറ് ലക്ഷത്തിലധികം വാഹനങ്ങളായിരുന്നു ഇതിലൂടെ കടന്നു പോയിരുന്നത്. ഏകദേശം 1.5 കോടി രൂപയോളം ഈ ടോള്‍ പ്ലാസകളില്‍ നിന്ന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ടോള്‍ സൗജന്യമാക്കുന്നതോടെ സര്‍ക്കാറിന് ഭീമമായ വരുമാന നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്.
ടോള്‍ പ്ലാസകള്‍ ഒഴിവാക്കിയുള്ള ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം കൊണ്ടുവരുകയാണ് ഇനി കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ അടുത്ത ലക്ഷ്യം. ജിഎന്‍എസ്‌എസ് സംവിധാനം അടിസ്ഥാനമാക്കി പൂര്‍ണമായും സാറ്റലൈറ്റ് ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയായിരിക്കും അത്.