സിനിമയില്‍ പ്രായം കുറഞ്ഞ നായകന്മാര്‍ക്കൊപ്പം നടിമാര്‍ നായികയായി അഭിനയിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. എന്നാൽ യഥാർഥ ജീവിതത്തിലോ? വിവാഹത്തിന് പ്രായം പ്രശ്‌നമാണോ? അല്ലെന്നാണ് പല ബോളിവുഡ് താര സുന്ദരികൾക്കും പറയാനുള്ളത്. തങ്ങളേക്കാൾ പ്രായം കുറഞ്ഞവർ വിവാഹം കഴിച്ച ചില താര സുന്ദരികളെ നമുക്ക് പരിചയപ്പെടാം.
1. ഐശ്വര്യ റായി- അഭിഷേക് ബച്ചന്‍: ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യ റായി 1997-ൽ പുറത്തിറങ്ങിയ ഇരുവർ എന്ന മണിരത്നം ചിത്രത്തിൽ മോഹൻലാലിന്റെ അഞ്ച് നായികയമാരിൽ ഒരാളായിട്ടായിരുന്നു അഭിനയജീവിതത്തിലേക്ക് വന്നത്. അഭിഷേകിന്‌റെയും ഐശ്വര്യറായിയുടേയും പ്രണയം ബോളിവുഡ് ചര്‍ച്ചകളില്‍ ചൂടു പിടിക്കാന്‍ കാരണം തന്നെ അവര്‍ തമ്മിലുള്ള പ്രായ വ്യത്യാസമാണ്. ഐശ്വര്യയെക്കാള്‍ രണ്ടു വയസ് കുറവാണ് അഭിഷേകിന്. മണിരത്‌നം ചിത്രം ഗുരുവിന്‌റെ ചിത്രീകരണത്തിനിടയിലാണ് ഇവർ പ്രണയത്തിലാകുന്നത്. 2007ല്‍ വിവാഹിതരായ ഇവർക്ക് ആരാധ്യ എന്ന മകളുമുണ്ട്.
2. ശില്‍പ്പ ഷെട്ടി- രാജ് കുന്ദ്ര: 1993 ൽ ബാസിഗർ എന്ന ചിത്രത്തിൽ അഭിനയിച്ചു തുടക്കം കുറിച്ച ശിൽപ്പ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.1991 ൽ തന്റെ മോഡലിംഗ് ജീവിതം ആരംഭിച്ച ശിൽപ്പ 16 വയസ്സിൽ ലിംകക്ക് വേണ്ടി ആദ്യമായി മോഡലായി. 2007 ലെ യു.കെ സെലിബ്രിറ്റി ബിഗ് ബ്രദർ എന്ന വിദേശ ചാനൽ പരിപാടിയിൽ വിജയിയകുന്ന ശില്പ, ഈപരിപാടിയിൽ വിജയിക്കാവുന്ന ആദ്യത്തെ ഇന്ത്യൻ ആണ്. ബിസിനസുകാരനായ തന്‌റെ ഭർത്താവ് രാജ് കുന്ദ്രയെക്കാൾ മൂന്നു മാസത്തെ പ്രായക്കൂടുതലാണ് ശില്പയ്ക്കുള്ളത്. ഇരുവരും 2009ല്‍ വിവാഹിതരായി. വിയാന്‍ രാജ് കുന്ദ്ര എന്നൊരു മകനുണ്ട്.
3. നമ്രത ശിരോദ്കര്‍- മഹേഷ് ബാബു: 1993 ലെ മിസ്സ്. ഇന്ത്യ കിരീടം നേടിയ നമ്രത 1930 കളിലെ മറാത്തി ചലച്ചിത്ര രംഗത്തെ അഭിനേത്രിയായ മീനാക്ഷി ശിരോദ്കറിന്റെ പൌത്രിയാണ്. നമ്രത ശിരോദ്കര്‍ വിവാഹം ചെയ്തിരിക്കുന്നത് തെലുഗു സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിനെയാണ്. തന്നേക്കാള്‍ രണ്ടു വയസ് ചെറുപ്പമായ മഹേഷിനെ 2005ലാണ് നമ്രത വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഗൗതം ഗതമനേനി എന്ന ആണ്‍കുട്ടിയും സിതാര എന്ന പെണ്‍കുട്ടിയും മക്കളായുണ്ട്.
4. ജ്യോതിക- സൂര്യ: പ്രിയദർശൻ സംവിധാനം ചെയ്ത് അക്ഷയ് ഖന്ന നായകനായ ഡോലി സജാകെ രഖന എന്ന ഹിന്ദി ചിത്രമാണ് ജ്യോതികയുടെ ആദ്യ ചിത്രം. ചലച്ചിത്രനടി നഗ്മ സഹോദരിയാണ്. തമിഴ്‌നടന്‍ സൂര്യ ശിവകുമാറിനേക്കാൾ രണ്ടു വയസ്സ് കൂടുതലാണ് ജ്യോതികയ്ക്ക്. 2006 സെപ്റ്റംബര്‍ 11ന് വിവാഹിതരായ ഇവര്‍ക്ക് ദിയ, ദേവ് എന്ന രണ്ടു മക്കളുണ്ട്.
5. ശില്‍പ്പ -ഗണേഷ്: ശില്‍പ്പയ്ക്ക് ഗണേഷിനേക്കാള്‍ പ്രായമുണ്ട് എന്നതു ശരിയാണെങ്കിലും യഥാര്‍ത്ഥ പ്രായവ്യത്യാസം ഇരുവരും പുറത്തു വിട്ടിട്ടില്ല എന്നതാണ് സത്യം. ഗോള്‍ഡന്‍സ്റ്റാര്‍ ഗണേഷ് ശില്‍പ്പയെ വിവാഹം ചെയ്യുന്നത് 2008ലാണ് . ഇരുവര്‍ക്കും ചരിത്രിയ, വിഹാന്‍ എന്ന രണ്ടു മക്കളുണ്ട്.
6. ഐശ്വര്യ – ധനുഷ്: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‌റെ മകളാണ് ഐശ്വര്യ. സംവിധായികയും നര്‍ത്തകിയുമായ ഐശ്വര്യ യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയാണ്. തന്നെക്കാൾ രണ്ടു വയസ്സിനു താഴെയുള്ള തമിഴ് നടന്‍ ധനുഷിനെയാണ് ഐശ്വര്യ വിവാഹം ചെയ്തിരിക്കുന്നത്. 2004ല്‍ വിവാഹിതരായ ഇവര്‍ക്ക് യാത്ര, ലിംഗ എന്ന രണ്ടു ആണ്‍മക്കളുണ്ട്.
7. ബിപാഷ ബസു-കരണ്‍ സിംഗ് ഗ്രോവര്‍: ബോളിവുഡ് ഹിന്ദി സിനിമാ രംഗത്തെ മികച്ച നടിയും മോഡലുമായ ബിപാഷ ബസു ഒരു ബംഗാളി കുടുംബത്തിലാണ് ബിപാഷ ജനിച്ചത്. 2016ഏപ്രില്‍ 30നാണ് ബിപാഷ ബസു-കരണ്‍ സിംഗ് ഗ്രോവര്‍നെ വിവാഹം കഴിക്കുന്നത്. കരണിന് 34 വയസാണ് പ്രായം എന്നാല്‍ ബിപാഷയ്ക്ക് 38ഉം. എന്നാൽ ഇപ്പോൾ ബിപാഷ സഹനടനും സുഹൃത്തുമായ ജോൺ ഏബ്രഹാമിന്റെ ഒപ്പം മുംബൈയിലാണ് താമസം.
8. നര്‍ഗീസ് – സുനില്‍ ദത്ത്: 1935 ൽ 6 വയസ്സുള്ളപ്പോഴാണ് ഫാത്തിമ റഷീദ് എന്ന നർഗീസ് ആദ്യമായി അഭിനയിക്കുന്നത്. തലാക് ഇശ്ക് എന്ന ചിത്രത്തിൽ ബേബി നർഗീസ് ആയി അഭിനയിച്ചു. പിന്നീട് ആദ്യ വേഷത്തിലെ പേരായ നർഗീസ് എന്ന പേര് തന്നെ സ്വീകരിക്കുകയായിരുന്നു. 1967 ൽ അഭിനയിച്ച തന്റെ അവസാന ചിത്രം രാത് ഓർ ദിൻനു ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. തന്നേക്കാള്‍ ഒരു വയസ്സ് കുറവുള്ള സുനിൽ ദത്തിനെയാണ് ഇവർ വിവാഹം കഴിച്ചത്. സഞ്ജയ് ദത്ത്, അഞ്ജു, പ്രിയ ദത്ത് എന്നിവരാണ് മക്കൾ.
9. മെഹര്‍ ജെസിയ- അര്‍ജുന്‍ രാംപാല്‍: മുന്‍ ലോകസുന്ദരി മെഹര്‍ ജെസിയ തന്നേക്കാള്‍ രണ്ടു വയസ്സ് കുറഞ്ഞ ബോളിവുഡ് നടന്‍ അര്‍ജുന്‍ രാം പാലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ട് പെണ്മക്കളുണ്ട്.
10. ഫറാ ഖാന്‍- സിരിഷ് കുന്ദര്‍: ബോളിവുഡ് ചലച്ചിത്ര രംഗത്തെ നൃത്ത സംവിധായകയും ചലച്ചിത്രസംവിധായകയുമായ ഫറാ ഖാൻ എന്നറിയെപ്പെടുന്ന ഫറാ ഖാൻ കുന്ദർ വളരെ പ്രസിദ്ധമായ ഓം ശാന്തി ഓം, മേം ഹൂ ന എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. തന്നേക്കാള്‍ എട്ടു വയസ്സിളപ്പമുള്ള, ചലച്ചിത്ര എഡിറ്ററായ ശ്രീഷ് കുന്ദറിനെയാണ് ഫറാ വിവാഹം ചെയ്തിരിക്കുന്നത്. ഡിസംബർ 9, 2004-ന് ഹിന്ദു മുസ്ലിം ആചാരങ്ങൾ അനുസരിച്ചാണ് ഇവർ വിവാഹിതരായത്.അന്യ, ദിവ, സെസര്‍ എന്നിങ്ങനെ മൂന്നു മക്കളുണ്ട്.