മലയാളം ഇ മാഗസിൻ.കോം

‘മധുര’ത്തിലെ സാബു ചെയ്തത്‌ തെറ്റ്‌, തെന്നി വീണവരോട്‌ ഒരിക്കലും അങ്ങനെ ചെയ്യരുത്‌: ഉറപ്പായും വായിക്കേണ്ട കുറിപ്പ്‌

മധുരം സിനിമയിൽ സാബു പറയുന്ന ഒരു ഡയലോഗുണ്ട്. “അവൾ അടുക്കള ഭാഗത്ത് ഒന്നു തെന്നി വീണു. ഞാനവളെ നടത്തീട്ടാ കൊണ്ടു വന്നത്. ഇവിടെ സ്കാനിങ്ങിനും എല്ലാത്തിനും ഞങ്ങൾ നടന്നാ പോയേ. കുറച്ച് കഴിഞ്ഞിട്ട് ഡോക്ടർ വന്ന് പറയുവാ, അവൾ നടക്കില്ലെന്ന്”

പാലിയേറ്റീവ് കേസുകളിൽ വീഴ്ച കഴിഞ്ഞ് തളർന്ന് പോയവരുടെ history എടുക്കുമ്പോൾ അതിൽ common ആയിട്ട് കിട്ടുന്ന ഒരു ഹിസ്റ്ററിയാണ് ആശുപത്രിയിലേക്കുള്ള trasportation ൽ വരുന്ന ഈ ശ്രദ്ധകുറവ്.

ഒരാൾ വീഴുമ്പോൾ കൂടെയുള്ള സുഹൃത്തുക്കളോ, ബന്ധുക്കളോ എത്രയും വേഗം വീണയാളെ ആശുപത്രിയിൽ എത്തിക്കാനാണ് ശ്രമിക്കുക. സ്വാഭാവികം. അത് പക്ഷെ കിട്ടുന്ന വണ്ടിയിൽ ഇരുത്തിയും പകുതി കിടത്തിയുമൊക്കെയാവും ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണത്. വീഴ്ചയിലുണ്ടാവുന്ന ഇഞ്ചുറിയേക്കാളും വലിയ ഇഞ്ചുറിയാണ് ഈ ഒരൊറ്റ trasportation കൊണ്ട് നമ്മൾ രോഗിക്ക് നൽകുന്നത്.

വീണയാളെ ഒരു spine immobilization board ൽ കിടത്തി മാത്രമെ ട്രാൻസ്‌പോർട്ട് ചെയ്യാവൂ. എല്ലാ ആംബുലൻസുകളിലും spine immobilization board കാണും. വീൽ ചെയറിൽ ഇരുത്തി പോലും transport ചെയ്യരുത്.

മധുരം എന്ന സിനിമ മനോഹരമാണെങ്കിലും, സാബുവിന്റെ പ്രണയം മനോഹരമാണെങ്കിലും സാബു ഭാര്യയോട് ചെയ്തത് അത്ര മനോഹരമല്ല. Don’t be like Sabu.

Written by: ബിരൺ റോയ്

ALSO, WATCH THIS VIDEO | മക്കൾക്ക്‌ കളിക്കാൻ മിനിയേച്ചർ വണ്ടികളുണ്ടാക്കി! സംഗതി സൂപ്പർഹിറ്റ്‌, ഇപ്പോൾ രഞ്ജിത്തിനു മുന്നിൽ ആവശ്യക്കാർ ഏറെ!

Avatar

Staff Reporter