മലയാളം ഇ മാഗസിൻ.കോം

പുരുഷന്മാർ സൂക്ഷിക്കണം, ഇത്തരം 6 പൊതു ഇഷ്ടങ്ങൾ ഉള്ള സ്ത്രീകൾ ‘ഗ്രൂപ്പ്‌’ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന്

സൗഹൃദങ്ങൾക്ക്‌ വലിയ വിലയില്ലാതെ വരുന്ന ഇക്കാലത്തും സ്ത്രീകൾക്കിടയിൽ ചില പ്രത്യേക ഇഷ്ടങ്ങൾ ഇപ്പോഴും സൗഹൃദ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നുണ്ട്‌. പൊതുവായ ചില താല്‍പര്യങ്ങള്‍ ഉണ്ടാവുന്നവർ മിക്കപ്പോഴും കൂട്ടമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യാറുമുണ്ട്‌. ഇത്തരം ചില ഇഷ്ടങ്ങളായിരിക്കും ചിലപ്പോള്‍ രണ്ടു സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദത്തിന് കാരണമാകുന്നതും.

1. കുട്ടികളുടെ കാര്യങ്ങളെപ്പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യുക അമ്മമാര്‍ തമ്മിലായിരിക്കും. കുട്ടികളുടെ സൗഹൃദത്തില്‍ തുടങ്ങി അമ്മമാര്‍ സൗഹൃദത്തിലാകുന്ന സാഹചര്യങ്ങളും കുറവല്ല. കുട്ടികളുടെ പഠനവും മറ്റു കാര്യങ്ങളും ചര്‍ച്ച ചെയ്ത് കുട്ടികളേക്കാള്‍ ചിലപ്പോള്‍ അമ്മമാരില്‍ സൗഹൃദം വളരുകയും ചെയ്യും.

2. പുരുഷന്മാരെപ്പറ്റി ചര്‍ച്ച ചെയ്ത്, അത്‌ ക്രഷിനെക്കുറിച്ചാകാം, അല്ലെങ്കിൽ ഏതെങ്കിലും സോഷ്യൽ മീഡിയ സെലിബ്രറ്റിയെക്കുറിച്ചാക്കാം അതുമല്ലെങ്കിൽ കോമൺ ആയിട്ട്‌ അറിയാവുന്ന ഒരാളെക്കുറിച്ചുമാകം, സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളും കുറവല്ല.

3. ഷോപ്പിംഗിനോടുള്ള ഇഷ്ടം മിക്കവാറും എല്ലാ സ്ത്രീകള്‍ക്കുമുണ്ടാകും. ഷോപ്പിംഗിന് സ്ത്രീകള്‍ ഒരുമിച്ചു ചേര്‍ന്ന് പോകുന്നതും പതിവാണ്. മിക്കവാറും സ്ത്രീകളുടെ ഗ്രൂപ്പില്‍ ചേര്‍ന്നായിരിക്കും ഇവര്‍ പോകാന്‍ താല്‍പര്യപ്പെടുന്നതും. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്ക

4. ജോലിയും ജോലിസ്ഥലവും സ്ത്രീകള്‍ തമ്മിലുള്ള അടുപ്പത്തിന് കാരണമാകും. ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കില്‍ ഇവിടുന്നു തന്നെയായിരിക്കും മിക്കവാറും കൂടുതല്‍ സൗഹൃദങ്ങളും. ജോലിസ്ഥലത്തു നിന്നും തുടങ്ങുന്ന സൗഹൃദങ്ങള്‍ ആജീവനാന്തകാലം നില നിര്‍ത്തുന്നവരുമുണ്ട്.

5. പാചകവും സ്ത്രീകള്‍ക്ക് പൊതുവായി താല്‍പര്യമുള്ള ഒന്നാണ്. ഇതുകൊണ്ട് വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ കൈമാറുന്നവരും പതിവാണ്. ഇതും സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദത്തിന് പലപ്പോഴും കാരണമാകാറുണ്ട്.

6. നല്ല കാര്യമല്ലെങ്കിലും ഗോസിപ്പ് സ്ത്രീകളെ തമ്മില്‍ അടുപ്പിക്കുന്ന ഘടകമാണെന്നു തന്നെ പറയണം. ഗോസിപ്പ് പറയാന്‍ താല്‍പര്യമുള്ള രണ്ടു സ്ത്രീകള്‍ ചേര്‍ന്നാല്‍, അല്ലെങ്കില്‍ ഒരു വിഭാഗം സ്ത്രീകള്‍ ചേര്‍ന്നാല്‍ ഇതൊരു സൗഹൃദസംഘമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

YOU MAY ALSO LIKE THIS VIDEO, ഇവർ സ്വന്തം കാലിൽ നിൽക്കുന്ന സംരംഭകരായ വീട്ടമ്മമാർ! കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ നേടുന്നത്‌ മികച്ച മാസ വരുമാനം: ആർക്കും തുടങ്ങാം ഈ കറിപൗഡർ നിർമ്മാണ യൂണിറ്റ്‌

Avatar

Staff Reporter