സ്ത്രീകളുടെ അടി വസ്ത്രത്തിൽ യോ – നിയുടെ ഭാഗത്ത് നിറം മാറുന്നത് സാധാരണ സംഭവമാണ്. ഇത് സംബന്ധിച്ച് പല ആശങ്കകളും സ്ത്രീകൾ പങ്കുവെക്കാറുമുണ്ട്. പലതരത്തിലാണ് അടി വസ്ത്രത്തിലെ ഈ നിറ വ്യത്യാസം കാണാനാകുക. നിറം മങ്ങിയ വെളുപ്പോ മഞ്ഞയോ അതുമല്ലെങ്കിൽ മഞ്ഞ, പച്ച, ബ്രൗൺ നിറങ്ങളായോ ആകും അടി വസ്ത്രത്തിൽ യോ – നിയുമായി സമ്പർക്കത്തിൽ വരുന്ന ഭാഗത്തെ നിറം കാണാനാകുക. കടും നിറത്തിലുളള അടി വസ്‌ത്രങ്ങളിൽ ഇത്തരം പാടുകൾ വളരെയധികം വ്യക്തമായി കാണാനാകും. വെളുപ്പ് നിറത്തിലെ അടിവസ്‌ത്രത്തിലും ഇത് ദൃശ്യമാകും.
ഇത്തരത്തിലുള്ള നിറം മാറ്റത്തിൽ നിന്നും സ്ത്രീകളുടെ ലൈ – ഗികാ രോഗ്യം മനസ്സിലാക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. യോ – നിയിൽ നിന്നുളള അസിഡിക്ക് സ്വഭാവമുളള സ്രവമാണ് ഈ നിറം മാറ്റത്തിന് പിന്നിൽ. അടി വസ്‌ത്രങ്ങളിലെ നിറത്തെ ഇല്ലാതാക്കുന്നതിന് കഴിയുന്ന ഈ അസിഡിക്ക് സ്രവം മൂലമാണ് വസ്‌ത്രത്തിൽ നിറം മാറുന്നത്.

യോനിയിൽ നിന്നുളള ഡിസ്‌ചാർജിന്റെ പിഎച്ച് നില എന്നത് 3.5നും 7നുമിടയിലാണ്. ആരോഗ്യമുളള യോ – നിയിൽ നിന്നും കൂടുതൽ അസിഡിക്ക് ഡിസ്‌ചാർജ് ഉണ്ടാകും. ഒരു വ്യക്തിയുടെ ആർത്തവ ചക്രം, ലൈ – ഗിക ജീവിതം, ഹോർമോണുകളുടെ അളവ് ഇവയൊക്കെയനുസരിച്ച് പിഎച്ച് നിലയിൽ മാറ്റമുണ്ടാകാം.
ലാക്‌ടോബാസില്ലി എന്ന നല്ല ബാക്‌ടീരിയകളടക്കം ഉളള ശരീരഭാഗമാണ് യോ – നി. ആരോഗ്യമുളള യോ – നിയിലെ അസിഡിക്ക് നില പരിപാലിച്ച് ഈ ബാക്‌ടീരിയ അവിടം ആരോഗ്യമുളളതായി നിലനിർത്തും. അതുമൂലം അണുബാധയടക്കം ഉണ്ടാവാതെയിരിക്കുകയും ചെയ്യുന്നു. അണ്ഡോൽപാദന സമയത്തും ഗർഭാവസ്ഥയിലും സെർവിക്കൽ സ്രവത്തിന്റെ ഉൽപാദനം വർദ്ധിക്കാൻ ഇടയാക്കും. വായുവുമായി സമ്പർക്കം വരുമ്പോൾ ഇത് അടി വസ്‌ത്രങ്ങളിൽ നിറം മാറുന്ന അവസ്ഥയ്‌ക്ക് കാരണമാകും, ഇത് വിഷമിക്കേണ്ട കാര്യമേയല്ല.
വെളള, ക്രീം നിറങ്ങളല്ലാതെ മഞ്ഞ, പച്ച, ബ്രൗൺ നിറമാണെങ്കിൽ അത് അണുബാധ ലക്ഷണമാണ്. അത്യാവശ്യമായി ഡോക്‌ടറുടെ സഹായം തേടുന്നത് ഉത്തമമാണ്. ചില ലൈ – ഗിക രോഗങ്ങൾക്കും ഇത്തരം പ്രശ്‌നമുണ്ടാകാം എന്നതിനാൽ ശ്രദ്ധ നല്ലതാണ്. ഇത്തരത്തിൽ പറ്റിപ്പിടിക്കുന്ന സ്രവത്തിന് രൂക്ഷമായതോ മാറ്റമുളളതോ ആയ ഗന്ധമുണ്ടെങ്കിൽ അത് ഗൈനക്കോളജിസ്‌റ്റിനെ അറിയിക്കണം.
അടി വസ്‌ത്രങ്ങളിലെ ഇത്തരം നിറംമാറ്റം തടയാൻ അവ ഉപയോഗ ശേഷം ഉടനടി കഴുകുന്നത് ഉത്തമമാണ്. സ്‌റ്റൈൻ റിമൂവർ പോലെ കറ നീക്കം ചെയ്യുന്നവ ഉപയോഗിച്ച് അലക്കിയാലും ഇവ മാറും.
YOU MAY ALSO LIKE THIS VIDEO, എന്താണ് ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?