മലയാളം ഇ മാഗസിൻ.കോം

കാഴ്ചയിൽ സെക്സി ലുക്ക്‌ തോന്നിക്കണോ? എങ്കിൽ പെണ്ണേ നിന്റെ സ്റ്റൈൽ അൽപമൊന്ന് മാറ്റണം, ഇതാ ചില സെക്സി ടിപ്സ്‌!

ഞൊടിയിടയിൽ മാറുന്ന ഫാഷൻ ട്രെൻഡുകളുടെ ഈ ലോകത്ത് പിടിച്ചുനിൽക്കുക എന്നു പറഞ്ഞാൽ അതൊരു ചില്ലറക്കാര്യമല്ല. പ്രത്യേകിച്ചും, യുവതലമുറയ്ക്കിടയിൽ, ആരാണ് ഏറ്റവും നന്നായി വസ്ത്രംധരിച്ചു വന്നിരിക്കുന്നത് എന്നത് മത്സരമായിത്തന്നെ മാറിയിരിക്കുകയാണ്. മാറിവരുന്ന സാങ്കേതികവിദ്യയുള്ള ഈ കാലത്ത് ട്രെൻഡുകൾ മാറി മാറി വന്നില്ലെങ്കിൽ മടുപ്പാകും എന്ന അവസ്ഥയായിരിക്കുന്നു.

\"\"

പുറംരാജ്യങ്ങളിൽ കണ്ടുവരുന്ന ഏറ്റവും പുത്തൻ ട്രെൻഡുകൾ പോലും സോഷ്യൽ മീഡിയയുടെ സഹായത്തോടെ നമ്മുടെ കേരളത്തിൽ, പ്രത്യേകിച്ച് കൊച്ചി പോലെയുള്ള നഗരങ്ങളിൽ ഒട്ടും വൈകാതെ വന്നുകൊണ്ടിരിക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ‘ഡിസ്ട്രെസ്ഡ് ഡെനിം ജീൻസ്’ അഥവാ പലവിധം ‘കീറൽ ഉള്ള ജീൻസ്’.

പണ്ട് നമ്മളൊക്കെ ഇടുന്ന ഉടുപ്പിൽ ചെറിയ കീറൽ കണ്ടാൽ അതു ദൂരെ കളഞ്ഞിരുന്നു. അതു മാറി ഇപ്പോൾ ഏറ്റവും കൂടുതൽ ദ്വാരങ്ങൾ ഉള്ള വസ്ത്രങ്ങൾ വലിയ വിലകൊടുത്തു വാങ്ങാൻ തുടങ്ങിയിരിക്കുന്നു.

\"\"

ഇന്നത്തെ യുവതികള്‍ക്ക് ഫാഷന്‍ എന്നത് ഒരു സങ്കല്‍പ്പം മാത്രമായാല്‍ പോര. അവള്‍ക്ക് അത് യാഥാര്‍ത്ഥ്യത്തിന്റെ റാമ്പില്‍ എത്തിക്കുകയും വേണം. സെക്‌സി ലുക്ക് ആഗ്രഹിക്കാത്ത യുവതികൾ ഇല്ലാ എന്നു തന്നെ പറയാം. ന്യൂജനറേഷൻ യുവതികൾക്ക് സെക്‌സി ലുക്കിന് ഇതാ ചില മാര്‍ഗ്ഗങ്ങള്‍.

ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഭാഗമാണ് ചുണ്ടുകൾ. മുഖമെത്ര സുന്ദരമായാലും ചുണ്ടുകള്‍ക്ക് അഴക് പോരെങ്കില്‍ ആരും സെക്സി ലുക്ക് കല്പിച്ചു തരില്ല. സെക്‌സ് അപ്പീല്‍ കൂടാന്‍ ചുവന്ന ലിപ്സ്റ്റിക് ഇട്ടു നോക്കിയാൽ മതിയാവും. ചുവപ്പ് നിറം നിങ്ങളുടെ ചുണ്ടിന്റെ ആര്‍ദ്രത എത്രമാത്രം വര്‍ദ്ധിപ്പിക്കുമെന്ന് മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ നിന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും

സെക്‌സ് അപ്പീൽ കൂട്ടുവാനായി വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കറുപ്പ് നിറം ആണ് സെക്‌സ് അപ്പീല്‍ കൂട്ടുവാൻ ഉചിതം.. അധികം നിറമില്ലാത്ത വസ്ത്രം ധരിക്കുന്നത് നിങ്ങള്‍ മെലിഞ്ഞതാണെന്ന തോന്നലുണ്ടാക്കും.

\"\"

കൂടാതെ സാധാരണയായി വസ്ത്രം ധരിക്കുന്നതിനെക്കാൾ വസ്ത്രം അസാധാരണ രീതിയില്‍ ധരിക്കൂ, ഇത് സെക്‌സ് അപ്പീല്‍ 100 ശതമാനം കൂട്ടുമെന്ന് ഉറപ്പ് ആണ്. ഉദാഹരണത്തിന് സാരി. സ്‌കേര്‍ട്ടിന് മുകളില്‍ ഒറ്റ ചുറ്റായി ധരിച്ചു നോക്കൂ.

ഷോള്‍ഡറില്‍ ഉരയുന്ന ഇയര്‍ റിംഗ് മാത്രം ധരിക്കുന്നതും മറ്റൊരു ആഭരണവും ധരിക്കാതിരിക്കുന്നതും നിങ്ങൾക്ക് സെക്‌സ് അപ്പീൽ ഉണ്ടാക്കും. അതായത് ഇതിലൂടെ നിങ്ങളുടെ ഷോള്‍ഡര്‍ സെക്‌സ് അപ്പീലിന് ഉദാഹരണമായിരിക്കും!

വെറുതെ ഒരു സൺഗ്ലാസ് ധരിക്കുന്നത് നിങ്ങളുടെ കണ്ണിന് മാത്രമല്ല ഒരു സെക്സി ലുക്കിനും സഹായകമാവും.

\"\"

നിങ്ങളുടെ പിന്‍ഭാഗം കൊണ്ട് സെക്‌സ് അപ്പീല്‍ കൂട്ടാൻ കഴിയും എന്ന് തിരിച്ചറിയണം. ടോപ്പ്‌ ധരിക്കുമ്പോൾ പിറകിൽ അൽപം തുറന്ന വസ്ത്രം ധരിക്കൂ, ഇത് നിങ്ങളുടെ ഫാഷന്‍ വ്യക്തിത്വത്തിന് തന്നെ മാറ്റ് കൂട്ടും

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor