മലയാളം ഇ മാഗസിൻ.കോം

സ്ത്രീയുടെ മനസിൽ കയറിപ്പറ്റാൻ എന്ത്‌ അഭ്യാസം ചെയ്തിട്ടും കാര്യമില്ല, അവളുടെ ഈ സൈക്കോളജി അറിഞ്ഞാൽ മാത്രം മതി

ഒരു സ്ത്രീയെ ആകർഷിക്കുന്നതിന്‌ എന്തൊക്കെ വഴികളുണ്ട്‌? ഒരു പക്ഷെ ചില പുരുഷന്മാരെങ്കിലും ചിന്തിക്കുന്ന കാര്യമായിരിക്കാം ഇത്‌. അടിപൊളി വസ്ത്രധാരണത്തിലൂടെയും ആഷ്പുഷ്‌ ലൈഫ്‌സ്റ്റൈലിലൂടെയുമൊക്കെ സ്ത്രീകളെ ആകർഷിക്കാൻ ശ്രമിക്കുന്നവരുണ്ട്‌. എന്നാൽ സ്ത്രീകൾ പുരുഷന്മാരിൽ ആകൃഷ്ടരാവുന്ന ചില ഘടകങ്ങളുണ്ട്‌. അത്തരം കാര്യങ്ങൾ ഉള്ള പുരുഷന്മാരോട്‌ സ്ത്രീകൾക്ക്‌ ഭയങ്കര താൽപര്യം ആയിരിക്കുമെന്ന്. ആ സൈക്കോളജിക്കൽ നീക്കങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞോളൂ.

സ്ത്രീകൾ ഏറെ ഇഷ്ടപ്പെടുന്ന, വില വയ്ക്കുന്ന ഒരു പുരുഷ സ്വാഭാവമാണ്‌ കെയറിംഗ്‌. ഈ ശീലമുള്ള പുരുഷന്മാരെ, തങ്ങളെ കെയർ ചെയ്യുന്നുവെന്നുള്ളവരോട്‌ സ്ത്രീകൾക്കു മനസിൽ ചായ്‌ വ്‌ വരുന്നത്‌ സാധാരണയാണ്‌. ഇത്തരം കെയറിംഗ്‌ സ്വഭാവം നിങ്ങൾക്കെങ്കിൽ ഇത്‌ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ഗുണമാണെന്നു തിരിച്ചറിയുക.

നല്ല പെരുമാറ്റം, സ്ത്രീകളോടുള്ള കരുതൽ തുടങ്ങിയവ സ്ത്രീകളുടെ കണ്ണിൽ ഒരു പുരുഷനെ നല്ലവനാക്കുന്ന ഗുണങ്ങളാണ്‌. പൊതുവേ സൽസ്വഭാവികളായ, നല്ല പെരുമാറ്റമുള്ള പുരുഷന്മാരോട്‌ സ്ത്രീകൾക്കു താൽപര്യമേറും. ഇത്തരം കാര്യങ്ങൾ അവൾക്കു മുന്നിൽ തെളിയിക്കുക.

കഴിവുള്ള, സർഗാത്മകതയുള്ള പുരുഷന്മാരോടു സ്ത്രീകൾക്ക്‌ പൊതുവെ താൽപര്യമേറും. ഇത്തരം കഴിവുകളുണ്ടെങ്കിൽ ഇത്‌ അവരുടെ മുന്നിൽ വെളിപ്പെടുത്താൻ സാധിയ്ക്കുന്ന സാഹചര്യങ്ങളുണ്ടാക്കുക. എന്നാൽ ഇത്‌ പൊങ്ങച്ചരീതിയിലൂടെയാകരുത്‌.കലാകാരന്മാരേയും സ്പോട്സുകാരേയും ഇഷ്ടപ്പെടുന്നവരാണ്‌ പൊതുവേ മിക്കവാറും പെൺകുട്ടികളും സ്ത്രീകളും.

തന്റേടവും ആത്മവിശ്വാസവും ഉറച്ച തീരുമാനങ്ങളുമുള്ള പുരുഷനെയാണ്‌ സ്ത്രീകൾ ആഗ്രഹിയ്ക്കുന്നതും ഇഷ്ടപ്പെടുന്നതും. ഭീരുക്കളായ പുരുഷന്മാരെ പൊതുവേ സ്ത്രീകൾ ഇഷ്ടപ്പെടുകയില്ല.ആത്മവിശ്വാസത്തോടെയും തന്റേടത്തോടെയും ധൈര്യത്തോടെയും പെരുമാറുക. സ്ത്രീയിഷ്ടപ്പെടുന്ന പുരുഷഗുണങ്ങളിൽ മികച്ചവയാണിത്‌. തനിക്ക്‌ ആശ്രയിക്കാൻ കഴിയുന്ന പുരുഷനാണിതെന്ന്‌ അവൾ വിലയിരുത്തുന്ന ഗുണങ്ങൾ.

അവളുടെ ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, ഭയം തുടങ്ങിയ എല്ലാം. മനസു തുറന്നു സംസാരിയ്ക്കാൻ കഴിയുന്ന ഒരാളാണെന്നു തോന്നിയാൽ തനിക്കൊരു നല്ല കൂട്ട്‌, നല്ല കൂട്ടുകാരൻ എന്ന തോന്നൽ സ്ത്രീകളിലുണ്ടാക്കിയെടുക്കാൻ സാധിയ്ക്കും. ഇതെല്ലാം അവൾക്കു തുറന്നു പറയാനുള്ള അടുപ്പം നിങ്ങൾക്കു പതുക്കെ വളർത്തിയെടുക്കാം. ഇത്തരം കാര്യങ്ങൾ സ്ത്രീയെ പെട്ടെന്നു പുരുഷനിലേയ്ക്കടുപ്പിയ്ക്കും.

കണ്ണുകളിലേയ്ക്കു നോക്കി സംസാരിയ്ക്കുക. നിങ്ങളുടെ ഇഷ്ടം കണ്ണുകളിൽ നിന്നും വായിച്ചെടുക്കാൻ ഒരു പരിധി വരെ സ്ത്രീകൾക്കു നോക്കും. ഇഷ്ടം പറയാതെ പറയാൻ കണ്ണുകൾക്കു കഴിയും.നല്ല രീതിയിലുള്ള, ധൈര്യത്തോടെയുള്ള സംസാര, പെരുമാറ്റ ലക്ഷണവുമാണിത്‌. ഒരാളെ അഭിമുഖീകരിച്ചുള്ള സംസാരവും പെരുമാറ്റവും നല്ല ശരീരഭാഷയുടെ ഭാഗമാണ്‌.

ഇതിനൊക്കെ പുറമേ അവൾക്ക്‌ പിന്നീട്‌ സന്തോഷത്തോടെയും താൽപര്യത്തോടെയും ഓർമിച്ചെടുക്കാൻ കഴിയുന്ന സാഹചര്യങ്ങൾ സൃഷ്ടിയ്ക്കുക. ഇങ്ങനെ ചെയ്യുന്ന പുരുഷന്മാരെ സ്ത്രീകൾക്ക്‌ ഭയങ്കര ഇഷ്ടമാണ്‌.

Avatar

Staff Reporter