മലയാളം ഇ മാഗസിൻ.കോം

ഭാര്യയുടെ മൂക്ക്‌ കണ്ടാൽ അറിയാം അവൾ ഭർത്താവിനെ ബഹുമാനിക്കുന്നവൾ ആണോ അല്ലയോ എന്ന്

ഒരു പുരുഷന്റെ ഭാഗ്യം അവന്റെ പങ്കാളിയുടെ മൂക്കാണ് എന്നൊരു ചൊല്ലുണ്ട്. അത് സത്യവുമാണ് എന്നാണ് അനുഭവസ്ഥർ പറയുന്നത്. ഒരു സ്ത്രീയുടെ സൗന്ദര്യത്തിൽ മൂക്കിന് ഒരു പ്രധാന പങ്കുണ്ട്.

നീണ്ട മൂക്ക് കാണാൻ വളരെ സുന്ദരമാണ് അതുപോലെ കുറച്ചു ഉയർന്നു നീണ്ട സുന്ദരമായ മൂക്കുള്ള പെണ്ണിനെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ അത് ഭർത്താവിന്റെ ഭാഗ്യം ആണ്. ഇത്തരം മൂക്കുള്ള പങ്കാളിയുള്ളവർ എപ്പോളും ഭാഗ്യവാൻ ആയിരിക്കും. വിവാഹ ശേഷമുള്ള ജീവിതത്തിൽ ഭാഗ്യം വിടാതെ പിന്തുടരും.

നേതൃനിരയിലേക്ക് എത്താനുള്ള സ്വഭാവസവിശേഷതയുടെ ഉടമകളാണു നീണ്ട മൂക്കുള്ളവര്‍. ബിസിനസിനോടും ഡ്രൈവിങ്ങിനോടും നീണ്ട മൂക്കുള്ളവർക്കു പ്രത്യേകം കമ്പം ഉണ്ട്. ജീവിതത്തില്‍ വിജയത്തിന്റെ വഴി അവർ തന്നെ കണ്ടെത്തുന്നു.

അധികം കൂർത്തതോ പരന്നതോ അല്ലാത്ത ആഗ്രഭാഗവും ചെറു വിരൽ വണ്ണമുള്ള ദ്വാരവും ഉള്ള മൂക്ക് ആണ് സ്ത്രീകൾക്കു ഉത്തമം. ചിലരുടെ മൂക്കിന്റെ ദ്വാരം അല്പം വലുതായിരിക്കും. ദ്വാരം വലുതാകുന്നതോടൊപ്പം മൂക്കിൻ തുമ്പു കൂർത്തതുമായാൽ അത്തരം മൂക്കുള്ള സ്ത്രീകൾ ആകർഷകമായി സംസാരിക്കുന്നവരും ചിന്തശക്തി കൂടുതൽ ഉള്ളവരായിരിക്കും.

മുകൾ ഭാഗം ഉയർന്നതും അറ്റം നീണ്ടതുമായ മൂക്കുള്ള സ്ത്രീകൾ അത്ര പാവങ്ങൾ അല്ല. ഇവർ കലാപരമായ കാര്യങ്ങളിൽ താല്പര്യം ഉള്ളവരായിരിക്കും. എന്നാൽ ഇവർ പുരുഷന്മാരെ അനുസരിക്കാത്തവർ ആയിരിക്കും. ഇവർ പുരുഷന്റെ വാക്കിനു തീരെ വില കല്പിക്കുകയില്ല.

ആധിപത്യമനോഭാവം ഉള്ളവരായിരിക്കും പതിഞ്ഞ മൂക്കിനുടമകൾ. ലാളിത്യം കലർന്ന പെരുമാറ്റമൊന്നും ഇത്തരക്കാരിൽ നിന്നു പ്രതീക്ഷിക്കേണ്ട. എന്നാൽ സാഹിത്യത്തിലും കവിതയിലുമൊക്കെ ഇത്തരക്കാർ ശോഭിക്കാനിടയുണ്ട്.

വേഗത്തില്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമാണു തടിച്ച മൂക്കുള്ളവരുടെ സവിശേഷത. സമയം പാഴാക്കിക്കളയാത്ത പ്രകൃതമാണ് ഇവരുടേത്. വിശ്വസ്തരും സ്‌നേഹവുമുള്ള പങ്കാളികളെ ഇവര്‍ കണ്ടെത്തുന്നു.

ലക്ഷണമൊത്തതും ഒട്ടും വളവില്ലാത്തതുമായ മൂക്കുള്ളവർ ക്ഷമ, ദയ, ലാളിത്യം, സഹനശക്തി, ആകർഷകത്വം എന്നിങ്ങനെയുള്ള സ്വഭാവസവിശേഷതകൾ പ്രകടിക്കുന്നവരും അതിനൊപ്പം തന്നെ നിർവികാരരും അലക്ഷ്യപ്രകൃതമുള്ളവരും സാമൂഹിക, ധാർമിക സമ്പ്രദായങ്ങളിൽ തുറന്ന സമീപനം വച്ചുപുലർത്തുന്നവരുമായിരിക്കും.

വളഞ്ഞ മൂക്ക് വ്യക്തിയുടെ ആജ്ഞാശക്തിയെയും നിശ്ചദാർഢ്യത്തെയും ആത്മാഭിമാനത്തെയുമാണു പ്രതിനിധാനം ചെയ്യുന്നത്. മൂക്കിന്റെ അഗ്രഭാഗം താഴേക്കു കുനിഞ്ഞ രീതിയിലാണ് ഇരിക്കുന്നതെങ്കിൽ അഭിമാനികളും ധൈര്യശാലികളുമായിരിക്കും. ഇവർ രസികരല്ലെങ്കിലും എല്ലാ കാര്യങ്ങളിലും സരസത്വം കാണാൻ ശ്രമിക്കുന്നവരായിരിക്കും. വളഞ്ഞ മൂക്കുള്ളവർ ചടുലമായി പ്രവർത്തിക്കുന്നവരായിരിക്കും.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter