മലയാളം ഇ മാഗസിൻ.കോം

പെണ്ണിന്റെ മൂക്ക്‌ വെളിപ്പെടുത്തും ചില രഹസ്യങ്ങൾ, ആണുങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം ഇത്‌

സ്ത്രീയുടെ മൂക്കിന്റെ ആകൃതിയനുസരിച്ച് ആ മൂക്ക് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നറിയാന്‍ സാധിക്കും. പലര്‍ക്കും പല ആകൃതിയായിരിക്കും മൂക്കിനുണ്ടാവുന്നത്. എന്തൊക്കെയാണ് മൂക്കിന്റെ ഷേപ്പിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.

ഒരു വളവും ഇല്ലാത്ത നേരെയുള്ള മൂക്കാണ് നിങ്ങള്‍ക്കെങ്കില്‍ വളരെ ബുദ്ധിശാലികളായിരിക്കും ഇവര്‍. മാത്രമല്ല ക്രിയേറ്റീവായി കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവും ഇത്തരക്കാര്‍ക്കുണ്ടായിരിക്കും. എന്നാല്‍ ദു:ഖമാണെങ്കിലും സന്തോഷമാണെങ്കിലും അധികമായി ഇവയൊന്നും പ്രകടിപ്പിക്കാത്തവരായിരിക്കും ഇത്തരക്കാര്‍.

ചെറിയ മൂക്കുള്ളവരും നമുക്കിടയിലുണ്ട്. നീളം കുറഞ്ഞ മൂക്കുള്ളവര്‍ക്ക് പല കാര്യങ്ങളും ചെയ്യാന്‍ ഉത്സാഹം കൂടുതലായിരിക്കും. ഏത് കാര്യത്തിനും തമാശ രൂപേണ പ്രതികരിക്കുന്നവര്‍.

അകത്തേക്ക് വളഞ്ഞ മൂക്ക് ഉള്ളവരാണ് നമ്മളില്‍ പലരും. മൂക്കിന്റെ അറ്റം ഉയര്‍ന്നിരിക്കുന്ന തരത്തിലുള്ള മൂക്കുള്ള സ്ത്രീകള്‍ വളരെ ദയാലുക്കളായിരിക്കും. മാത്രമല്ല ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ സര്‍വ്വ ഗുണ സമ്പന്നരായിരിക്കും. മാത്രമല്ല ഇത്തരത്തിലുള്ള സ്ത്രീകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുള്ളവരായിരിക്കും.

കൊളുത്ത് പോലുള്ള മൂക്കാണ് മറ്റൊരു പ്രത്യേകത. തത്തച്ചുണ്ട് പോലുള്ള മൂക്കായിരിക്കും ഇത്. ഇവരെ സ്വാധീനിക്കാന്‍ കഴിയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. സ്വന്തം അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നവരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ഒരു കാര്യത്തിലും ആവശ്യപ്പെടില്ല.

ഉരുണ്ട മൂക്കുള്ളവരും ചില്ലറക്കാരല്ല എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇവര്‍ക്ക് നേതൃപാടവം കൂടുതലായിരിക്കും. എന്നാല്‍ എടുത്ത് ചാടി ഒരു കാര്യത്തിലും തീരുമാനമെടുക്കുന്നവരായിരിക്കില്ല ഇത്തരക്കാര്‍. മാത്രമല്ല നല്ല സംഘാടന മികവുള്ളവരായിരിക്കും ഇത്തരക്കാര്‍.

പരന്ന മൂക്കുള്ളവരുടെ മൂക്കിന് നീളം വളരെ കുറവായിരിക്കും. എന്ത് കാര്യത്തിനും എടുത്ത് ചാടി തീരുമാനമെടുക്കുന്നവരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ മറ്റുള്ളവരെ സഹായിക്കുന്നതിന് ഒരിക്കവും മടി കാണിക്കുകയില്ല ഇവര്‍. ചിലരുടെ നാസാരന്ധ്രങ്ങള്‍ സാധാരണത്തേതില്‍ നിന്നും അല്‍പം കൂടി വിടര്‍ന്നിരിക്കും. ഇവര്‍ക്ക് പല കാര്യങ്ങളിലും ജിഞ്ജാസ കൂടുതലായിരിക്കും. ഏത് തരത്തിലുള്ള വികാരമാണെങ്കിലും അത് പ്രകടിപ്പിക്കാന്‍ ഇവര്‍ മിടുക്കരായിരിക്കും.

YOU MAY ALSO LIKE THIS VIDEO, ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം, 13 ഇനങ്ങളിലായി 500ൽപരം പ്ലാവുകൾ, Tapovan Jacks, Veliyam

Avatar

Staff Reporter