മലയാളം ഇ മാഗസിൻ.കോം

ഒരു ദിവസം 62 തവണ ചിരിക്കുന്ന സ്ത്രീകൾക്കറിയാമോ പുരുഷന്മാർ ദിവസം എത്ര തവണ ചിരിക്കുമെന്ന്‌?

ചിരി മാനസിക ആരോഗ്യം നല്‍കുന്ന ഒന്നാണ്. ടെന്‍ഷനും സമ്മര്‍ദ്ദവുമൊക്കെ ഇല്ലാതാക്കാന്‍ ഒരു ചിരിയിലൂടെ സാധിക്കും. ചിരിയെ കുറിച്ചുള്ള അമേരിക്കയിലെ യേല്‍ സര്‍വ്വകലാശാലയുടെ പുതിയ പഠന റിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്. ഒരു സ്ത്രീ ഒരു ദിവസം ശരാശരി 62 തവണ ചിരിക്കുമെന്നും പുരുഷന്മാര്‍ വെറും എട്ട് തവണ മാത്രമാണ് ചിരിയ്ക്കുന്നതെന്നുമാണ് പഠനത്തില്‍ പറയുന്നത്.

സ്ത്രീകള്‍ കൂടുതല്‍ ചിരിക്കുന്നുവെന്ന് കരുതി അവര്‍ ജീവിതത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സന്തോഷമുള്ളവരാണ് എന്ന് പറയാന്‍ സാധിക്കില്ല. പല ഘടകങ്ങള്‍ കാരണമായി സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവരാണെന്ന് മാത്രമേ ഇതിന് അര്‍ത്ഥമുള്ളൂ.

പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ചിരിക്കാന്‍ നിരവധി കാരണങ്ങളാണ് ഗവേഷകര്‍ പറയുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ തങ്ങളുടെ വികാരങ്ങള്‍ കൂടുതലായി പ്രകടിപ്പിക്കുന്നവരാണ്. അവരില്‍ സഹാനുഭൂതി കൂടുതലും പെട്ടെന്ന് വികാരഭരിതരുമാണ്. ജന്മനാ തന്നെ സ്ത്രീകള്‍ക്ക് ചിരിക്കാനുള്ള കഴിവ് കൂടുതലാണ്. വളരുന്തോറുമാണ് ഇത് കൂടുതല്‍ പ്രകടമാവുകയെന്ന് ഗവേഷകര്‍ പറയുന്നു.

പ്രായം, സംസ്‌കാരം, വംശീയത തുടങ്ങിയ ഘടകങ്ങളും ചിരിയുടെ അളവ് നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. ഈ ഘടകങ്ങള്‍ മാറുന്നതിനനുസരിച്ച് ആളുകളിലെ ചിരിയുടെ അളവിലും മാറ്റങ്ങള്‍ സംഭവിക്കും സ്വാഭാവികമായും.

സമൂഹത്തില്‍ അധികാരം, തൊഴില്‍, സമൂഹ നേതൃത്വം എന്നീ മേഖലകളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുടേതിന് തുല്യമായ പങ്കാളിത്തം ലഭിക്കുകയാണെങ്കില്‍ ചിരിയിലുമുള്ള ഈ വ്യത്യാസം ഇല്ലാതാവുമെന്ന് പഠനം പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളിലും പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയും, വേദനകള്‍ മറക്കാനും, സമാധാനം ഉറപ്പു വരുത്താനും സത്രീകള്‍ ചിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

YOU MAY ALSO LIKE THIS VIDEO | 2 പശുവിൽ തുടങ്ങി ഇപ്പോൾ വെറും 7 സെന്റിൽ 50 പശുക്കളുമായി കായംകുളത്തെ സിയാദ്‌ എന്ന പാൽക്കാരൻ, ദിവസവും ലിറ്ററുകണക്കിന്‌ പാലും മറ്റ്‌ പാൽ ഉൽപ്പന്നങ്ങളും

Avatar

Staff Reporter