മലയാളം ഇ മാഗസിൻ.കോം

ജനിച്ച മാസം നോക്കി പെണ്ണിന്റെ സ്വഭാവ ഗുണങ്ങളും രീതികളും മനസിലാക്കാം: 12 മാസക്കാരുടെയും അറിഞ്ഞോളൂ

ഒരാളെ കാണുമ്പോൾ അല്ലെങ്കിൽ ഒന്നു സംസാരിച്ചാൽ ആളുകളുടെ മനസും സ്വഭാവവും പ്രത്യേകിച്ച് സ്ത്രീകളുടെ സ്വഭാവം ഒരിക്കലും പ്രവചിക്കാന്‍ പറ്റില്ല എന്നാണ് പറയപ്പെടുന്നത്. പലർക്കും പല നേരത്ത് പല സ്വഭാവങ്ങൾ ആയിരിക്കും എന്നാണ് പറയുന്നത്. ചിലപ്പോൾ നല്ല സ്വഭാവം ആണെങ്കിൽ മറ്റു ചിലപ്പോൾ അതിന്‍റെ നേരെ വിപരീതമായിരിക്കും. പക്ഷെ മാസം നോക്കി പെണ്ണിന്‍റെ സ്വഭാവം നിര്‍വ്വചിക്കാന്‍ കഴിയുമെന്നാണ് ലക്ഷണ ശാസ്ത്രം വിലയിരുത്തുന്നത്. ലക്ഷണശാസ്ത്ര പ്രകാരം മാസത്തിന് അനുസരിച്ച് പെണ്ണിന്‍റെ സ്വഭാവത്തിലും മാറ്റം ഉണ്ടാകുമെന്ന് പറയുന്നു. ഓരോ മാസവും ജനിച്ച പെണ്ണിന്‍റെ സ്വഭാവവും രീതികളും എങ്ങിനെ ആണെന്ന് അറിയാം.

ജനുവരി
ജീവിതത്തില്‍ ഒട്ടേറെ ആഗ്രഹങ്ങളുമായി ജീവിക്കുന്ന സ്ത്രീകൾ ജനുവരി മാസത്തില്‍ ജനിച്ചവർ ആണ്. ജീവിതത്തില്‍ എന്നും ആഗ്രഹങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ഇക്കൂട്ടർ ആരോടായാലും കുറച്ചധികം ഗൗരവത്തോടെയേ പെരുമാറുകയുള്ളൂ. ഇത് പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ കാരണം ആകുമെങ്കിലും അവരെ അത് ബാധിക്കില്ല എന്നതാണ് പ്രത്യേകത. എന്നാല്‍ കാര്യത്തിനോട് അടുക്കുമ്പോള്‍ തികച്ചും യാഥാസ്ഥിതിക സ്വഭാവം കാണിക്കുന്ന ഇവര്‍ ആളുകളെ ബുദ്ധികൊണ്ടായിരിക്കും അളക്കുന്നത്. ആളുകളെ നിശിതമായി വിമര്‍ശിക്കാനും ഇവര്‍ക്ക് മടിയില്ലായിരിക്കും.

ഫെബ്രുവരി
ഫെബ്രുവരിയില്‍ ജനിച്ച സ്ത്രീകളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് അവരുടെ റൊമാന്റിക് സ്വഭാവം. ഒരു കാര്യത്തിലും ഉറച്ച് നില്‍ക്കാത്ത ഇവര്‍ തങ്ങളുടെ മൂഡിനനുസരിച്ച് സ്വഭാവത്തില്‍ വ്യത്യാസം കാണിക്കുന്നു എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ ഇക്കൂട്ടരെ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല, ആളുകളെ വളരെ പതുക്കെ മാത്രം വിശ്വസിക്കുന്ന ഫെബ്രുവരി മാസക്കാർ ഒരിക്കല്‍ വഞ്ചിച്ചാല്‍ പിന്നീട് ശത്രുക്കളായി മാത്രമേ കണക്കാക്കുകയുള്ളൂ..

മാര്‍ച്ച്
ജീവിതത്തില്‍ ഏരെ സത്യസന്ധത കാണിക്കുന്ന ആളുകളാണ് മാര്‍ച്ചില്‍ ജനിച്ചവര്‍. നന്‍മയുള്ള സ്വഭാവക്കാരായ ഇവര്‍ മറ്റുള്ളവരെ തങ്ങളോട് ചേര്‍ത്തു പിടിക്കുന്നവര്‍ ആയിരിക്കും എന്നും സ്വഭാവത്തിലും കാഴ്ചയിലും ഏറെ ആകര്‍ഷണീയരായ ഇവര്‍ എന്തുകാര്യവും അതിന്റെ പൂര്‍ണ്ണതയില്‍ ചെയ്തു തീര്‍ക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒരു അഴിച്ചുപണിയുടെ ആവശ്യം ഒരിക്കലും ഉണ്ടാവില്ല. ഒരിക്കല്‍ പ്രണയിടല്‍ അതില്‍ എന്നും ഉറച്ചു നില്‍ക്കുന്നവര്‍ കൂടിയായിരിക്കും മാർച്ച് മാസത്തിൽ ജനിച്ചവർ.

ഏപ്രില്‍
ഇടയ്ക്കിടയ്ക്ക് സ്വന്തമായി സ്‌നേഹം തോന്നുന്ന ആളുകളാണ് ഏപ്രില്‍ മാസത്തില്‍ ജനിച്ചവര്‍. കാര്യങ്ങളെ നയതന്ത്രപരമായി കാണുന്ന ഇവര്‍ക്ക് എല്ലാ കാര്യങ്ങളും വളരെ നയപരമായി ചിന്തിച്ച് ഇരുപക്ഷത്തിനും പരിക്കില്ലാത്ത വിധത്തില്‍ തീരുമാനമെടുക്കാന്‍ നല്ല കഴിവാണ്. സ്‌നേഹിക്കുന്നവര്‍ക്ക് പങ്ക് പറിച്ചുകൊടുക്കുന്ന ഇവര്‍ സ്‌നേഹത്തിന്റെ കാര്യത്തില്‍ അല്പം സ്വാര്‍ഥർ ആയിരിക്കും.

മേയ്
താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന തരക്കാരാണ് മേയ് മാസത്തില്‍ ജനിച്ചവര്‍. എന്തുതന്നെ സംഭവിച്ചാലും തങ്ങളുടെ തീരുമാനങ്ങളിലും ചിന്തകളിലും ഉറച്ച് നില്‍ക്കുന്ന ഇവർ തങ്ങളാണ് ശരി എന്നു സ്ഥാപിക്കാന്‍ അവസാന നിമിഷം വരെ ശ്രമിക്കുന്നവരാണ്. കൈകാര്യം ചെയ്യാന്‍ അല്പം ബുദ്ധിമുട്ടാണ് ഉവരെ എങ്കിലും വളെര ആകര്‍ണീയമാണ് ഇവരുടെ സ്വഭാവം എന്നു പറയാതെ പറ്റില്ല. ഒരിക്കല്‍ ഉത്തരക്കാരെ പരിചയപ്പെട്ടാല്‍ പിന്നീട് ഒരിക്കലും മറക്കാന്‍ സാധിക്കില്ല എന്നതും ഇവരുടെ ഒരു പ്രത്യേകത ആണ്.

ജൂണ്‍
മുഖത്തു നോക്കി കാര്യങ്ങള്‍ പറയുന്ന പ്രകൃതക്കാരാണ് ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍. കൂടാതെ കലാകഴിവുകളള്‍ ധാരാളമുള്ള ഇവര്‍ തങ്ങളുടെ കഴിവുകള്‍ നിരന്തരം പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നവരും ആയിരിക്കും. എല്ലാ കാര്യങ്ങളിലും ഒന്നു ചിന്തിച്ചതിനു ശേഷം മാത്രം പ്രതികരിക്കുന്ന ഇവര്‍ നന്നായി സംസാരിക്കുവാനും മിടുക്കരാണ്. പ്രണയിക്കുന്ന ആളെ നന്നായി കയ്യിലെടുക്കുവാനും ഇവര്‍ക്ക് അറിയാം എന്നതാണ് ഇവരുടെ പ്രത്യേകത.

ജൂലൈ
സത്യസന്ധത മുഖമുദ്ര ആക്കിയ ആളുകളാണ് ജൂലൈയില്‍ ജനിച്ചവര്‍. എന്തുസംഭവിക്കുമെന്ന് പറഞ്ഞാലും സത്യത്തിന്റെ പാത വിട്ട് മറ്റൊന്ന് ഇവര്‍ തിരഞ്ഞെടുക്കില്ല. കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം ചിന്തിച്ച് അതിനെ സമീപിക്കുന്ന ഇവര്‍ പ്രശ്‌നങ്ങളില്‍ വീഴില്ല എന്നുറപ്പിച്ചതിനു ശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂ. സ്വഭാവത്തില്‍ വിനയം കാത്തുസൂക്ഷിക്കുന്നവരുമായിരിക്കും ഇവര്‍. കൂടാതെ നല്ല സൗന്ദര്യമുള്ള ഇവര്‍ ആരെയും ആകര്‍ഷിക്കുന്ന സ്വഭാവക്കാരായിരിക്കും എന്നും ലക്ഷണ ശാസ്ത്രം വിലയിരുത്തുന്നു.

ഓഗസ്റ്റ്
വാദിച്ചു തോല്പ്പിക്കുന്ന കാര്യത്തില്‍ തോല്പ്പിക്കാന്‍ പറ്റാത്തവരാണ് ഓഗസ്റ്റില്‍ ജനിച്ച ആളുകള്‍. എല്ലായിടത്തും തങ്ങള്‍ ശ്രദ്ധാകേന്ദ്രമാകണമെന്ന് ആഗ്രഹിക്കുന്ന ഇവര്‍ പല കാട്ടിക്കൂട്ടലുകളും കാണിക്കുകയും ചെയ്യും. നന്നായി തമാശ പറയുകയും ആസ്വദിക്കുകയും ചെയ്യുന്ന ഇവര്‍ തുറന്ന ഹൃദയമുള്ളവരായിരിക്കും. എല്ലായിടത്തും തുല്യത ആഗ്രഹിക്കുന്ന ഇവരുടെ മുന്നില്‍ പുരുഷമേധാവിത്വം ഒരിക്കലും വിലപ്പോവില്ല.

സെപ്റ്റംബര്‍
തങ്ങളെ വേദനിപ്പിക്കുന്നവരോടും ചതിക്കുന്നവരോടും എല്ലാം പ്രതികാരം മനസ്സില്‍ സൂക്ഷിക്കുന്ന ആളുകളായിരിക്കും സെപ്റ്റംബറില്‍ ജനിച്ചവര്‍. ചതിക്കുന്നവര്‍ക്ക് മാപ്പു കൊടുക്കാത്ത ഇവര്‍ പിന്നീട് പ്രതികാര ബുദ്ധിയോടെ മാത്രമേ അവരോട് പെരുമാറുകയുള്ളൂ. എന്നാല്‍ ദയയും അച്ചടക്കവും ഇവരുടെ പ്രത്യേകതയാണ്. സൗന്ദര്യമുള്ളവരായിരിക്കും സെപ്റ്റംബറില്‍ ജനിച്ച പെണ്‍കുട്ടികള്‍.

ഒക്ടോബര്‍
ജീവതത്തില്‍ ഉടനീളം കരുത്തുള്ള സ്വഭാവം കാണിക്കുന്നവരാണ് ഒക്ടോബര്‍ മാസക്കാര്‍. വികാരങ്ങള്‍ക്ക് ജീവതത്തില്‍ മുന്‍തൂക്കം നല്കുന്ന ഇവര്‍ ആളുകളെ ഒറ്റയടിക്കു വിശ്വസിക്കുന്നവര്‍ ആയിരിക്കും. ആളുകളെ അന്ധമായി വിശ്വസിക്കുന്നതിനാല്‍ എല്ലാത്തിലും ചില നിയന്ത്രണങ്ങള്‍ ഇവര്‍ വയ്ക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവര്‍ക്ക് മുന്നില്‍ വളരെ കുറച്ച് മാത്രം മനസ്സു തുറക്കുന്ന ഇവര്‍ വളരെ കുറച്ച് മാത്രമേ കരയുകയുള്ളു.

നവംബര്‍
ആളുകളുടെ കള്ളത്തരങ്ങള്‍ വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കുന്നവരാണ് നവംബര്‍ മാസത്തില്‍ ജനിച്ചവര്‍. ആളുകളെ സന്തോഷിപ്പിക്കാനായി സംസാരിക്കാന്‍ അറിയാത്ത ഇവരെ കഠിന ഹൃദയരായാണ് മറ്റുള്ളവര്‍ കണക്കാക്കുന്നത്. എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ നന്‍മ മാത്രം സൂക്ഷിക്കുന്നവരാണ് ഇവര്‍. മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്‍പിലായിരിക്കും ഇവര്‍ എപ്പോഴും ഉണ്ടാവുക.

ഡിസംബര്‍
ക്ഷമാശീലം ജീവിതത്തില്‍ ഏറെ കുറവുള്ളവരാണ് ഡിസംബര്‍ മാസത്തില്‍ ജനിച്ചവര്‍. എല്ലാവരോടും വളരെ നന്നായി പെരുമാറുന്ന ഇകൂട്ടരെ ചിരിക്കുന്ന മുഖത്തോട് കൂടി മാത്രമേ കാണാന്‍ സാധിക്കു എന്നതും ജീവിതത്തില്‍ ഏറെ ഭാഗ്യമുള്ളവരായി കണക്കാക്കപ്പെടുന്നവരാണ് ഡിംസംബര്‍ മാസത്തില്‍ ജനിച്ചവര്‍. വിശാലഹൃദയരായ ഇവര്‍ക്ക് ആളുകളെ പെട്ടന്ന് മനസ്സിലാക്കാന്‍ സാധിക്കുമെങ്കിലും സൗഹൃദത്തിലാവാന്‍ കുറച്ച് സമയം എടുക്കുകയും കൂടാതെ ഒരിക്കല്‍ സൗഹൃദത്തിലായാല്‍ ജീവിതകാലം മുഴുവന്‍ ആ ബന്ധം നിലനിര്‍ത്താന്‍ ഇവര്‍ പരിശ്രമിക്കുന്നവരും ആയിരിക്കും ഡിസംബർ മാസത്തിൽ ജനിച്ച സ്ത്രീകൾ.

ALSO WATCH VIDEOS

Avatar

Staff Reporter