മലയാളം ഇ മാഗസിൻ.കോം

പിങ്ക്‌ കോളർ ജോലികൾ സ്ത്രീകൾ കയ്യടക്കുന്നു, എന്താണ്‌ പിങ്ക്‌ കോളജ്‌ ജോലികൾ എന്നറിയാമോ?

തൊഴിൽ മേഖലയെ വിവിധ കോളറുകളായി നാം തിരിച്ചിരിക്കുന്നു, വെളളക്കോളർ, നീലക്കോളർ, പിങ്ക്‌ കോളർ ഇങ്ങനെ നീളുന്നു അത്‌. വെളളക്കോളർ ജോലിയോട്‌ എല്ലാവർക്കും താത്പര്യം കൂടുതലാണ്‌. കാരണം കോളർ ചുളുങ്ങാതെ പഞ്ചനക്ഷത്രസൗകര്യത്തിൽ ജോലി ചെയ്യാമെന്നത്‌ തന്നെ.

ബ്ലൂ കോളർ അഥവാ നീലക്കോളറിനോട്‌ ആർക്കും വലിയ താത്പര്യമില്ല. കാരണം അത്‌ അദ്ധ്വാനം ഏറെ വേണ്ടുന്ന ജോലിയാണ്‌. നമ്മുടെ നാടൻ ഭാഷയിൽ കൂലിപ്പണി. എന്നാൽ എന്താണ്‌ ഈ പിങ്ക്‌ കോളർ എന്നാകും ഇപ്പോൾ ആലോചിക്കുന്നത്‌ അല്ലേ. പറയാം.

\"\"

നഴ്സിംഗ്‌, അധ്യാപനം, ഹോട്ടലുകളിലെ ഭക്ഷണം വിളമ്പൽ തുടങ്ങിയ തൊഴിലുകളാണ്‌ പിങ്ക്‌ കോളർ എന്ന സംജ്ഞയ്ക്ക്‌ ഉളളിൽ വരുന്നത്‌. നമുക്കറിയാം പഠിപ്പിക്കലും ശുശ്രൂഷിക്കലുമെല്ലാം എന്നും സ്ത്രീകൾക്ക്‌ തന്നെ മാറ്റി വച്ചിട്ടുളള തൊഴിലുകളാണ്‌. പണ്ടേ ഈ രംഗത്ത്‌ സ്ത്രീകളാണ്‌ ഏറെയും. അധ്യാപനത്തിൽ ഏറെ മാറ്റങ്ങൾ നേരത്തെ തന്നെ വന്നിരുന്നെങ്കിലും നേഴ്സിംഗിലേക്ക്‌ കടന്ന്‌ വരാൻ പുരുഷൻമാർ ഏറെ വൈമനസ്യം കാട്ടിയിരുന്നു. എന്നാലിത്‌ ഇതിനൊരു മാറ്റമുണ്ട്‌. ചെറിയ തോതിൽ പുരുഷൻമാർ ഈ രംഗത്തേക്ക്‌ വരുന്നുണ്ട്‌.

സ്ത്രീകൾ കയ്യടക്കി വച്ചിരിക്കുന്ന ചില മേഖലകൾ നമുക്ക്‌ പരിശോധിക്കാം.
നഴ്സിംഗ്‌ രംഗത്താണ്‌ സ്ത്രീകൾ സമ്പൂർണ ആധിപത്യം പുലർത്തുന്നത്‌. ഈ രംഗത്ത്‌ 91.10ശതമാനവും സ്ത്രീകളാണ്‌. തൊട്ടുപിന്നിൽ പ്രാഥമിക-മധ്യ വിദ്യാലയങ്ങളിലെ അധ്യാപകരാണ്‌. ഈ മേഖലയിലെ 81.80 പേരും സ്ത്രീകളാണ്‌. സാമൂഹ്യ പ്രവർത്തകരുടെ എണ്ണം 80.80ശതമാനമാണ്‌. മീറ്റിംഗ്‌ ആൻഡ്‌ കൺവൻഷൻ പ്ലാനർമാരായി പ്രവർത്തിക്കുന്നവരിൽ 78.80ശതമാനവും സ്ത്രീകളാണ്‌.

\"\"

മെഡിക്കൽ ആൻഡ്‌ ആരോഗ്യ സേവന മാനേജിംഗ്‌ രംഗത്ത്‌ 72.50 ആണ്‌ സ്ത്രീകളുടെ പങ്കാളിത്തം. കൗൺസിലിംഗ്‌ മേഖലയിൽ 71.2ശതമാനവും സ്ത്രീകളാണ്‌. നികുതി കണക്കാക്കിലിലും പെൺ ആധിപത്യമാണ്‌. ഇവിടെ 71.3ശതമാനമാണ്‌ പെണ്ണുങ്ങൾ. സാമൂഹ്യ-സമുദായിക സേവനരംഗത്ത്‌ 70.2ശതമാനമാണ്‌ സ്ത്രീകളുടെ പങ്കാളിത്തം.

ഹ്യൂമൻ റിസോഴ്സ്‌ മാനേജ്മെന്റ്‌ മേഖലയിൽ 69.3ശതമാനം പെണ്ണുങ്ങളുണ്ട്‌. മനഃശാസ്ത്ര വിദഗ്ദ്ധകളുടെ എണ്ണം 66.7ശതമാനമാണ്‌. നികുതി പരിശോധകർ, ശേഖരിക്കൽ, റവന്യൂ ഏജന്റ്സ്‌ മേഖലകളിൽ 66.10 സ്ത്രീകൾ പ്രവർത്തിക്കുന്നു. സാമ്പത്തിക വിദഗ്ദ്ധരുടെ കൂട്ടത്തിൽ 64.10 ആണ്‌ സ്ത്രീകൾ. വിദ്യാഭ്യാസരംഗത്തെ ഭരണ മേഖലയിൽ 63ശതമാനം വനിതകളുണ്ട്‌.

മറ്റ്‌ വ്യവസായ നടത്തിപ്പിൽ 63ശതമാനമാണ്‌ സ്ത്രീകൾ. പരസ്യ, പ്രെമോഷൻ മേഖലയിൽ 61.10 വനിതകളുണ്ട്‌. അക്കൗണ്ടന്റുമാരും ആഡിറ്റർമാരുമായും പ്രവർത്തിക്കുന്ന സ്ത്രീകളുടെ എണ്ണം 60.1 ശതമാനമാണ്‌. പബ്ലിക്‌ റിലേഷൻ മാനേജർമാരായി പ്രവർത്തിക്കുന്ന സ്ത്രീകൾ 60ശതമാനം വരും. ഇൻഷ്വറൻസ്‌ അണ്ടർ റൈറ്റേഴ്സ്‌ ആയി 59.3ശതമാനം സ്ത്രീകളുണ്ട്‌. ക്ലയിംസ്‌ അഡ്ജസ്റ്റേഴ്സ്‌, അപ്രൈയ്സേഴ്സ്‌, പരിശോധകർ, അന്വേഷകരായി 57.40 ശതമാനം സ്ത്രീകൾ പ്രവർത്തിക്കുന്നു. മൃഗാരോഗ്യരംഗത്ത്‌ സ്ത്രീകളുടെ പ്രാതിനിധ്യം 56ശതമാനമാണ്‌.

Avatar

Staff Reporter