മലയാളം ഇ മാഗസിൻ.കോം

സ്ത്രീ-പുരുഷ ആത്മരതിയുമായി ബന്ധപ്പെട്ട ഈ തെറ്റിദ്ധാരണകൾ ഇപ്പോൾ തന്നെ ഉപേക്ഷിക്കൂ!

സ്വയം ലൈംഗികസുഖം തേടുന്ന സ്ത്രീ പുരുഷ സ്വഭാവമാണ് സ്വയംഭോഗം. ഇതു തെറ്റെന്നും അല്ലെന്നും ഒക്കെ പൊതുവായി പലരും പല അഭിപ്രായവും പറയപ്പെടുന്നു. ഇതു തെറ്റാണെന്നും അല്ലെന്നുമെല്ലാം ഉള്ള ചിന്താഗതികള്‍ ഉള്ളവരുമുണ്ട് എന്നതിന്റെ തെളിവാണത്.

\"\"

ഏതു കാര്യത്തിനുമെന്ന പോലെ സ്വയംഭോഗത്തിനും ആരോഗ്യകരവും അനാരോഗ്യകരവുമായ പലതുമുണ്ട്. എന്തും അമിതമായാൽ വിഷം ആണെന്ന് പറയുന്ന പോലെ മിതമായ തോതില്‍ ചെയ്താല്‍ ഇത് ആരോഗ്യകരമായ പല ഗുണങ്ങളും നല്‍കുന്നുണ്ട്. എന്നാൽ അനാരോഗ്യകരമായാല്‍ പല ദോഷങ്ങളും വരുത്തുകയും ചെയ്യും.

സ്വയംഭോഗത്തെക്കുറിച്ച് പല ധാരണകളും പലര്‍ക്കുമുണ്ട്. ഇതില്‍ തെറ്റിദ്ധാരണകളും ശരിയായ ധാരണകളുമെല്ലാം ഉള്‍പ്പെടുകയും ചെയ്യും. സ്വയംഭോഗം ആരോഗ്യത്തിനു കേടാണ് എന്നും ലൈംഗികാവയവങ്ങള്‍ക്കു തകരാറ് സംഭവിക്കും എന്നിങ്ങനെ പോകുന്നു ചില മിഥ്യ ധാരണകൾ.

\"\"

സ്വയംഭോഗത്തെ ആരോഗ്യകരവും അനാരോഗ്യകരവുമാക്കുന്ന പല കാര്യങ്ങളുമുണ്ട്.
എല്ലാ പുരുഷന്മാരും സ്വയംഭോഗം ചെയ്യാറില്ല. എങ്കിലും നൂറിൽ 57 ശതമാനം പുരുഷന്മാര്‍ റെഗുലറായി സ്വയംഭോഗം ചെയ്യുന്ന വിഭാഗത്തില്‍ പെടുന്നവർ ആണ്. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ സ്വയംഭോഗം ചെയ്യുന്നവരുടെ എണ്ണം പുരുഷന്മാരേക്കാള്‍ കുറവാണ്.

സ്ത്രീകളുടെ സ്വയംഭോഗ കാര്യത്തിലും പല തെറ്റിദ്ധാരണകളുമുണ്ട്.
വൈബ്രെറ്ററുകൾ സാധാരണ സ്ത്രീകള്‍ സ്വയംഭോഗത്തിന് ഉപയോഗിയ്ക്കുന്നവയാണ്. എന്നാല്‍ സ്ത്രീകള്‍ മാത്രമാണ് ഇതിന് വൈബ്രേറ്ററുകള്‍ ഉപയോഗിയ്ക്കുന്നതെന്ന ധാരണയും തെറ്റാണ്. പുരുഷന്മാരും സ്വയംസുഖത്തിനായി ഇതുപയോഗിയ്ക്കാറുണ്ട്. പ്രത്യേകിച്ചും ലൈംഗിക ആസക്തി കൂടുതലുള്ള പുരുഷന്മാരാണ് ഇത് ഉപയോഗിയ്ക്കാറ്.

\"\"

സ്വയംഭോഗം മിതമായും ആരോഗ്യകരമായും ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നു വേണം, പറയാന്‍. പുരുഷന്റെയും സ്ത്രീയുടെയും ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതുള്‍പ്പെടെ പെയിന്‍ കില്ലര്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് സ്വയംഭോഗം. എന്നാല്‍ അമിതമായാല്‍ ഇത് ഗുണത്തെക്കാൾ ഏറെ ദോഷങ്ങൾ വരുത്തും.

സ്വയംഭോഗം ശരിയായ രീതിയില്‍ ചെയ്യേണ്ടത് അത്യാവശ്യം ആണ് അല്ലാത്തപക്ഷം ഇത് ലിംഗത്തിന്റെ ആരോഗ്യത്തിനു വരെ ദോഷകരമായി മാറുന്ന ഒന്നാണ്. സ്വയംഭോഗം ചെയ്യുന്ന സമയത്ത് ലിംഗത്തിനു വരെ മുറിവേല്‍ക്കുന്ന ധാരാളം പുരുഷന്മാരുണ്ട്. കാരണം ലിംഗം വളരെ മൃദുവായ ഒരു അവയവമാണ്. അതുകൊണ്ട് തന്നെ സ്വയംഭോഗം കാഠിന്യമുള്ള രീതിയിലെങ്കില്‍ ലിംഗത്തിന് മുറിവേല്‍ക്കുന്നതും സാധാരണയാണ്.

സ്വയംഭോഗ സമയത്തും സാധാരണ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്തും ക്ലൈമാക്‌സില്‍ നടക്കുന്ന പ്രക്രിയ സ്ഖലനമാണ്. എന്നാല്‍ രണ്ടു കാര്യങ്ങളിലും സ്ഖലനത്തിന്റെ ഫലത്തില്‍ വ്യത്യാസമുണ്ടെന്നു വേണം, പറയാന്‍. സ്ഖലനത്തിലൂടെ പുറന്തള്ളപ്പെടുന്ന ബീജങ്ങളുടെ അളവ് സാധാരണ ശാരീരിക ബന്ധത്തിൽ പുറന്തള്ളപ്പെടുന്ന ബീജങ്ങളുടെ അളവില്‍ നിന്നും കുറവായിരിയ്ക്കും സ്വയംഭോഗം ചെയ്യുമ്പോൾ.

\"\"

പുരുഷനോ സ്ത്രീയോ ഏത് പ്രായത്തിൽ ഉള്ളവർ ആയാലും സ്വയംഭോഗം ചെയ്യുന്നതിൽ പ്രായപരിധിയില്ല എന്നാണ് റിസർച്ചുകൾ സാക്ഷ്യപ്പെടുത്തുന്നത്.

പ്രായമേറുമ്പോള്‍ പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ സാധിയ്ക്കില്ലെന്ന ആത്മവിശ്വാസക്കുറവുള്ളവര്‍ സ്വയം ശാരീരിക ബന്ധത്തിൽ നിന്നും ലഭിക്കുന്ന സുഖം നേടാന്‍ ചെയ്യുന്ന ഒരു ഉപായമാണിത്. ഇതില്‍ സ്ത്രീ പുരുഷ ഭേദമില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

Staff Reporter