മലയാളം ഇ മാഗസിൻ.കോം

ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്‌: ഈ നക്ഷത്രക്കാരായ പെൺകുട്ടികൾ വാശിക്കാരായിരിക്കും ഒപ്പം ഉറ്റ സുഹൃത്തുക്കളായിരിക്കും ഈ നക്ഷത്രക്കാർ

ഏത്‌ നക്ഷത്രത്തിലാണ്‌ പിറന്നത്‌ എന്നതിന്റെ അടിസ്ഥാനത്തലാണ്‌ ഓരോരുത്തരുടേയും സ്വഭാവവും. നക്ഷത്രം ഒന്നാണെങ്കിലും പുരുഷന്മാരിലും സ്ത്രീകളിലും ഇത്‌ വ്യത്യസ്തമാാ‍യിരിക്കും. അശ്വതി നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾക്ക്‌ പ്രത്യേകതകൾ ഏറെയാണ്‌. വലിയ കണ്ണുകളും പരന്ന നെറ്റിയുമുള്ള ഇവർ ശാന്ത സ്വഭാവമുള്ളവരായിരിക്കും. ഇവർ ഒരു കാര്യത്തിൽ ഉറച്ചുനിന്നാൽ പിന്നെ അത്‌ മാറ്റാനാകില്ല. തീരുമാനങ്ങളെല്ലാം ദൃഢമായിരിക്കും.

എന്നാൽ നിർബന്ധബുദ്ധി ഇവർക്ക്‌ പലപ്പോഴും പ്രതിസന്ധിയായി മാറും. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനും ഇത്‌ കാരണമേക്കാം. ഇവർക്ക്‌ ഓർമ്മ ശക്തി വളരെ കൂടുതലാണ്‌. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്ന ഇവർ എളുപ്പത്തിൽ അപകടങ്ങളിൽ ചെന്നുചാടും എന്നതാണ്‌ ഒരു പ്രശ്നം.

ബുദ്ധിയും ധൈര്യവും ഉള്ളവരായിരിക്കും ഇവർ. എന്നാൽ ഇവർ പെട്ടെന്നുതന്നെ ലഹരിക്ക്‌ അടിമപ്പെടാൻ സാധ്യതയുണ്ട്‌. അത്തരത്തിലുള്ള കൂട്ടുകെട്ടിൽ നിന്നോ മാറി നിൽക്കാൻ ശ്രദ്ധിക്കുക. ചുവപ്പോ, ചുവപ്പ്‌ ചേർന്നു വരുന്നതോ ആയ വസ്ത്രമണിയുന്നതും ചുവന്ന ചരട്‌ കെട്ടുന്നതും ഐശ്വര്യപ്രദമാണ്‌.

കഴിവുകൊണ്ടും പാണ്ഡിത്യം കൊണ്ടും ഏവരെയും അത്ഭുതപ്പെടുത്താൻ കഴിവുള്ളവരാണ്‌ തിരുവാതിര നക്ഷത്രത്തി പിറന്നവർ. നയപരമായ ബുദ്ധിയാലും നർമ്മ സംഭാഷണത്താലും എല്ലാവരെയും കയ്യിലെടുക്കാനുള്ള കഴിവുള്ളവരാണ്‌ ഇത്തരക്കാർ എന്നാൽ തിരുവാതിര നക്ഷത്രക്കാർ വിജയവും കീർത്തിയും സ്വന്തമാക്കാനും ചില തടസങ്ങളും നേരിടും.

തിരുവാതിര നക്ഷത്രക്കാരുടെ സ്വാഭാവ രീതികൾ തന്നെയായിരിക്കും ഇതിനു കാരണമാവുക. ദുർവാശിയും ദുരഭിമാനവും കൂടുതലായി ഉള്ളവരായിരിക്കും തിരുവാതിര നക്ഷത്രക്കാർ. ഇക്കാരണത്താൽ തന്നെ വന്നു ചേരാവുന്ന പേരും പ്രശസ്തിയും വിജയങ്ങളും അകന്നു പോയേക്കാം. അതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധ വേണം.

വിജയമാഗ്രഹിക്കുന്ന പ്രവർത്തികൾ ചെയ്യുമ്പോൾ കറുപ്പ്‌, കടും നീല എന്നീ വസ്ത്രങ്ങൾ ധരിക്കുന്നത്‌ നല്ലതാണ്‌. ആവ്വശ്യമില്ലാത്ത ദുർവാശികൾ അകറ്റി നിർത്താൻ ശ്രമിക്കണം. ഇല്ലെങ്കിൽ വന്നു ചേരേണ്ട വിജയം വഴിമാറിപ്പോകും.

വിവാഹത്തിൽ ജാതകത്തിനാണ്‌ പ്രധാന്യം എങ്കിലും പൊതുവെ ചില നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികളെ വിവാഹം കഴിക്കുന്നത്‌ പുരുഷൻ‌മാരുടെ ജീവിതത്തിൽ കൂടുതൽ സന്തോഷവും സംതൃപ്തിയും നൽകും. അത്തരത്തിൽ ഒരു നക്ഷത്രമാണ്‌ മകയിരം.

മകയിരം നക്ഷത്രമുള്ള പെൺകുട്ടിയെ ജീവിത സഖിയായി കിട്ടുന്നത്‌ പുരുഷന്‌ ജീവിതത്തിൽ ഉയർച്ചയും സന്തോഷവും സംതൃപ്തിയും നൽകും. മകയിരം നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികൾ വിശ്വസ്തതയുടെ ആൾ‌രൂപങ്ങളാവും. എന്നതിനാലാണ്‌ ഇത്‌.

പങ്കാളിയെ കുറ്റങ്ങളും കുറവുകളും അറിഞ്ഞ്‌ സ്നേഹിക്കുന്നവരായിരിക്കും മകയിരം നക്ഷത്രർത്തിൽ ജനിച്ചവർ. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇവർ താങ്ങായി നിൽക്കും. ജീവിതകാലം മുഴുവനും നല്ല സുഹൃത്തായി ഭർത്താവിനെ കാണുന്നവരായിരിക്കും മകയിരം നക്ഷത്രത്തിൽ ജനിച്ചവർ.

Staff Reporter