പ്രായമാകുന്തോറും സ്ത്രീകളുടെ ശരീരത്തിൽ പല മാറ്റങ്ങളും കണ്ടു തുടങ്ങും. മുപ്പതുകളിൽ എത്തുമ്പോൾ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഉണ്ടാകും. സ്വന്തം ആരോഗ്യത്തില്‍ ഒരിത്തിരി ശ്രദ്ധ നല്‍കേണ്ട കാലം കൂടിയാണ് ഇത്. മുപ്പതുകളില്‍ എത്തിയാല്‍ സ്ത്രീകള്‍ ചെയ്യേണ്ട 6 മെഡിക്കല്‍ പരിശോധനകള്‍ അറിയാം.
• മാമോഗ്രാം
മുപ്പതുകളില്‍ എത്തിയാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എല്ലാ സ്ത്രീകളും നിർബന്ധമായും മാമോഗ്രാം പരിശോധന നടത്തണം. മുപ്പതുകളില്‍ അതിനു സാധിച്ചില്ല എങ്കില്‍ പോലും നാല്പതുകളില് ഉറപ്പായും നടത്തേണ്ട പരിശോധന ആണ് ഇത്. സ്തനാർബുദം മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധന ആണിത്. സ്തനാര്‍ബുദം ഇന്ന് അത്രയേറെ ഭയപ്പെടേണ്ട ഒന്നെല്ലെങ്കില്‍കൂടിയും കരുതല്‍ ആവശ്യമുള്ള ഒരു രോഗം തന്നെയാണ്. ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം സ്വയ പരിശോധനയും മാമോഗ്രഫിയുമാണ്.
• പാപ്സ്മിയര്‍
പാപ്പ് ടെസ്റ്റ്, സെർവിക്കൽ സ്മിയർ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഗർഭാശയമുഖത്തെ (cervix) അർബുദങ്ങളടക്കമുള്ള പല കോശ വ്യതിയാനങ്ങളും രോഗ സാധ്യതയും മുൻകൂട്ടി കണ്ടെത്താൻ ഉതകുന്ന കോശപരിശോധനയാണ് പാപ്സ്മിയര്‍. സെർവിക്കൽ കാന്‍സര്‍ അഥവാ ഗർഭാശയമുഖ കാൻസർ ഇത് വഴി മുന്‍കൂട്ടി കണ്ടെത്താം. 21 വയസ്സുകഴിഞ്ഞാല്‍ ഓരോ 5 വര്‍ഷവും ഉറപ്പായും ഈ പരിശോധന നടത്തണം. ഇത് 65 വയസ്സ് വരെ തുടരണം.
• എച്ച്പിവി ടെസ്റ്റിങ്
ഗർഭാശയമുഖത്ത് അസാധാരണമായ രീതിയിൽ കോശങ്ങൾ നിയന്ത്രണമില്ലാതെ വളരുന്നതു മൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. ഇതിനു കാരണമാകുന്നത് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) ആണ്. എച്ച്പിവിടെസ്റ്റ്, ഡിഎന്‍എ ടെസ്റ്റ് എന്നിവ നടത്തുക വഴി രോഗബാധ ഉണ്ടോയെന്നു സ്ഥിരീകരിക്കാന്‍ സാധിക്കുന്നതാണ്.
• ലിക്വിഡ് പ്രൊഫൈല്‍
20 വയസ്സ് കഴിഞ്ഞാല്‍ ഓരോ 5 വര്‍ഷവും ലിക്വിഡ് പ്രൊഫൈല്‍ ടെസ്റ്റ് ചെയ്യണം. അതിനൊപ്പം നല്ല ഡയറ്റ്, വ്യായാമം എന്നിവയും ആവശ്യം.
• തൈറോയ്ഡ് ഫങ്ഷന് ആന്‍ഡ് സിബിസി
അനീമിയ, ക്ലിനിക്കല്‍ തൈറോയ്ഡിസം എന്നിവ നേരത്തെ കണ്ടെത്താന്‍ ആണ് ഈ പരിശോധനകള്‍.
• ഫെര്‍ട്ടിലിറ്റി ആന്‍ഡ് പ്രി പ്രഗ്നൻസി പരിശോധന
വന്ധ്യതയോ അത് സംബന്ധിച്ച എന്തെങ്കിലും രോഗങ്ങളോ ഉണ്ടോ എന്ന് നേരത്തെ കണ്ടെത്താന്‍ ഈ പരിശോധനകള്‍ സഹായിക്കും. മുപ്പതുകളില്‍ എത്തിയിട്ടും കുട്ടികള്‍ ഉണ്ടായില്ല എങ്കില്‍ നിർബന്ധമായും ഈ പരിശോധന നടത്തണം.
YOU MAY ALSO LIKE THIS VIDEO, വെറും 70 സെന്റിൽ നിന്ന് ഓരോ മാസവും കാർഷിക വിപണിയിൽ എത്തിക്കുന്നത് 1 ടൺ പച്ചക്കറി, ഒപ്പം മത്സ്യകൃഷിയും: ശൂരനാട്ടെ ഈ കർഷകന്റെ കൃഷിരീതി കണ്ട് പഠിക്കണം, Success Story of Vegetable Farming