മലയാളം ഇ മാഗസിൻ.കോം

സ്ത്രീകൾ സ്വന്തം ശരീരഭാഗങ്ങളോട്‌ ചെയ്യാൻ പാടില്ലാത്ത ആ എട്ടു കാര്യങ്ങൾ എന്തൊക്കെയാണെന്ന്‌ അറിയാമോ?

സ്ത്രീ ശരീരം അതിമനോഹരമാണ്, അതുപോലെ തന്നെ വളരെയധികം സെൻസിറ്റീവും. ഒരു പൂവിനെ കൈകാര്യം ചെയ്യുന്നത് പോലെ വേണം സ്ത്രീകൾ ആരോഗ്യം സംരക്ഷിക്കാൻ. പലപ്പോഴും അറിവില്ലായ്മ കൊണ്ട് പല മണ്ടത്തരങ്ങളും സ്ത്രീകൾ കാണിക്കാറുണ്ട്. ഒരിക്കലും സ്വന്തം ശരീരഭാഗങ്ങളോട് സ്ത്രീകൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഇവയാണ്.

പെർഫ്യൂം, ഡിയോഡറന്റ് എന്നിവയുടെ അമിത ഉപയോഗം
ശരീരത്തിലെ ദുര്‍ഗന്ധം അകറ്റാന്‍ സ്ത്രീകള്‍ പതിവായി ഉപയോഗിക്കുന്നവയാണ് പെർഫ്യൂം, ഡിയോഡറന്റ് എന്നിവ. അമിതമായാൽ അമൃതം വിഷം എന്ന് പറയുന്നതുപോലെ ശരീരത്തിന് ദോഷം ചെയ്യുന്നവയാണ് ഇവ. തൊലിപ്പുറത്തുണ്ടാകുന്ന കാൻസറിന്‌ വരെ കെമിക്കലുകളുടെ അമിത ഉപയോഗം കാരണമാകും.

ഹാന്‍ഡ് സാനിറ്റെസര്‍
കൈകൾ വൃത്തിയായി സൂക്ഷിക്കാനും ഭക്ഷണത്തിന്റെ ദുർഗന്ധം അകറ്റാനും സ്ത്രീകളുടെ ബാഗില്‍ സ്ഥിരമായി കാണുന്ന ഒന്നാണ് ഹാന്‍ഡ് സാനിറ്റെസര്‍. ഇതിൽ ട്രിക്കോള്‍സണ്‍ എന്ന കെമിക്കല്‍ അടങ്ങിയിരിക്കുന്നതിനാൽ, നല്ല ബാക്ടീരിയകളെ ഇല്ലാതാക്കി ചീത്ത ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഇവയുടെ ഉപയോഗം സ്ഥിരമായി ഒഴിവാക്കുന്നതാണ് നല്ലത്‌.

മുഖത്തെ മേക്കപ്പ് മാറ്റാതെ ഉറങ്ങുക
രാത്രി പാർട്ടി കഴിഞ്ഞു വന്ന് മുഖത്തെ മേക്കപ്പ് കളയാതെ ഉറങ്ങുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നത് മുഖ ചർമ്മത്തിന് ഏറെ ദോഷകരമാണ്. തൊലിപ്പുറത്തുള്ള ചെറു സ്തരങ്ങളിൽ അഴുക്ക് അടിഞ്ഞുകൂടി മുഖക്കുരു വരാൻ ഇത് കാരണമാകും. മുഖം കഴുകി വൃത്തിയാക്കി ശേഷം മാത്രമേ പോകാവൂ.

സാനിറ്ററി പാഡുകള്‍ മാറ്റാതിരിക്കുക
മടി കാരണം ഓഫിസിലും മറ്റും സാനിറ്ററി പാഡുകൾ കൃത്യമായ ഇടവേളകളിൽ മാറ്റാതെ ഇരിക്കുന്നവരുണ്ട്. ഇത് അങ്ങേയറ്റം ദോഷകരമാണ്. അഞ്ചു മണിക്കൂര്‍ കൂടുമ്പോള്‍ നിര്‍ബന്ധമായും പാഡ് മാറ്റേണ്ടതാണ്. ഇല്ലെങ്കില്‍ യോനീ സംബന്ധമായ അണുബാധയ്‌ക്ക് കാരണമാകും.

യോ നിയില്‍ സോപ്പ് ഉപയോഗിക്കുന്നത്
യോ നിയിൽ കെമിക്കലുകൾ അടങ്ങിയ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് നല്ലതല്ല. കാരണം ഇതിന്റെ ഫലമായി യോ നിയിൽ വരൾച്ച, ചൊറിച്ചില്‍ എന്നിവ ഉണ്ടാകും.

അ ടി വസ്ത്രത്തിന്റെ ഉപയോഗം
അ ടി വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. സ്വന്തം ശരീരത്തിന് ഫിറ്റ് ആയതു വേണം തിരഞ്ഞെടുക്കാം. അതുപോലെ രാവിലെ മുതൽ രാത്രി വരെ ഒരേ അ ടി വസ്ത്രം ഉപയോഗിക്കരുത്. ഇതിൽ വിയർപ്പു പറ്റി സ്വ കാര്യ ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാക്കും.

ബ്രാ ധരിച്ചുള്ള ഉറക്കം
സ്ത നങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുമെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യയിൽ ഭൂരിഭാഗം സ്ത്രീകളും ബ്രാ ധരിച്ചാണ് ഉറങ്ങാറുള്ളത്. ഈ ശീലം ശ്വസനപ്രക്രിയയ്‌ക്ക് തടസ്സം സൃഷ്ടിക്കും. അതുപോലെ സ്ത്രീകള്‍ക്ക് കറുത്ത ബ്രാകള്‍ ധരിക്കുന്ന ശീലം ഉണ്ട്. ഇതുമൂലം ശരീരം ചൂടിനെ കൂടുതല്‍ ആഗിരണം ചെയ്യും. നിങ്ങളുടെ ആരോഗ്യത്തിനു ഈ ശീലം നല്ലതല്ല.

വെയില്‍ കൊള്ളുന്നത്
വെയിൽ കൊള്ളുന്നത് പ്രത്യേകിച്ചും ഇന്ത്യയിലെ കാലാവസ്ഥയിൽ ഒട്ടും അനുയോജ്യമല്ല. വെയിലത്ത് ഇറങ്ങുമ്പോൾ എസ്‌പിഎഫ് സംരക്ഷണം ഉള്ള ലോഷൻ അല്ലെങ്കിൽ ക്രീം പുരട്ടുന്നത് നല്ലതാണ്. ഇല്ലെങ്കിൽ അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും.

Malu Sheheerkhan

Malu Sheheerkhan | Executive Editor