വിശ്വാസം എന്ന അടിത്തറയിൽ മുന്നോട്ടുപോകുന്നതാണ് ഭാര്യാഭർതൃ ബന്ധം. പങ്കാളികൾക്കിടയിൽ എപ്പോൾ ഈ വിശ്വാസം ഇല്ലാതാകുന്നുവോ അപ്പോൾ തീരുന്നു ആ ബന്ധത്തിലുള്ള ആത്മാവും. പിന്നീടങ്ങോട്ട് സംശയങ്ങളുടെയും വാക്ക് തർക്കങ്ങളുടെയും കാലമായിരിക്കും. അത് പിന്നീട് നിയമപരമായതും അല്ലാത്തതുമായ വേർപിരിയലിലേക്കെത്തുന്നു. പലപ്പോഴും കാര്യങ്ങൾ തുറന്നു പറയാത്തതുകൊണ്ടാണ് ഇങ്ങനെ ബന്ധങ്ങളിൽ വിള്ളൽ സംഭവിക്കുന്നത്. അങ്ങനെ എല്ലാം തുറന്നു പറയുന്നവരുടെ എണ്ണം താരതമ്യേന കുറവുമാണ്. എല്ലാം തുറന്ന് പറഞ്ഞാൽ ഭാവിയിൽ അതൊരു വലിയ പ്രശ്നമാകുമോ എന്ന തോന്നലുകൊണ്ടാണ് പലരും പലതും പറയാൻ മടിക്കുന്നത്. പണ്ഡിതനായ ചാണക്യൻ ഭാര്യമാർ ഭർത്താക്കന്മാരോട് പറയാത്ത 7 കാര്യങ്ങളെകുറിച്ച് തന്റെ ചാണക്യ നീതിയിൽ പറയുന്നുണ്ട്. അവ ഇതൊക്കെയാണ്.
1.രഹസ്യ ഇഷ്ടം
പല സ്ത്രീകള്‍ക്കും വിവാഹത്തിന് മുമ്ബും ശേഷവും ചില ഇഷ്ടങ്ങള്‍ ഉണ്ടാകാം. അത് ആഴത്തിലുള്ളത് ആകണമെന്നില്ല. വിവാഹിതരായ സ്ത്രീകള്‍ ആണെങ്കില്‍ മറ്റൊരു പുരുഷനോട് തോന്നുന്ന ഇഷ്ടം വളരെ രഹസ്യമായി വെക്കുന്നു. അത് ആരോടും പങ്കുവെക്കാതിരിക്കാന്‍ അവള് ശ്രമിക്കുകയും ചെയ്യും. പ്രത്യേകിച്ച് ഭര്‍ത്താവിനോട്. ഭര്‍ത്താവിന് ബുദ്ധിമുട്ടാകുമോ എന്ന ബോധ്യം ഉള്ളതുകൊണ്ടാണിത്.
2.ശാരീരികമായ ആഗ്രഹങ്ങള്‍
ശാരീരികമായ ബന്ധത്തിലെ ഇഷ്ടാനിഷ്ടങ്ങളും സംതൃപ്തിയും മിക്ക ഭാര്യമാരും ഉള്ളിലൊതുക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ അവര്‍ കള്ളം പറഞ്ഞുവെന്നും വരും.
3.വികാരങ്ങള്‍
തന്റെ ചില വികാരങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളുമെല്ലാം ബാക്കിയുള്ള മുഴുവന്‍ ആളുകളുമായി പങ്കുവെച്ചാലും ചിലപ്പോൾ ഭര്‍ത്താവിനോട് ഭാര്യമാര്‍ അക്കാര്യങ്ങള്‍ പറയണമെന്നില്ല. അല്ലാതെ തന്നെ അവര്‍ അത് അറിയണമെന്നാണ് ഭാര്യമാര്‍ ആഗ്രഹിക്കുന്നത്.
4.ശാരീരികമായ പ്രശ്നങ്ങള്‍
സാരമായ ആരോഗ്യപ്രശ്നങ്ങള്‍ അല്ലാതെ ശരീരത്തിലെ ചില പ്രശ്നങ്ങളും അസ്വസ്ഥതകളും സ്ത്രീകള്‍ ചിലപ്പോള്‍ ഭര്‍ത്താവില്‍ നിന്നും മറച്ചുപിടിക്കാറുണ്ട്. അക്കാരണങ്ങള്‍ കൊണ്ട് ഭര്‍ത്താവിന് തന്നോട് ഇഷ്ടക്കുറവ് ഉണ്ടാകുമോ എന്ന ഭയം ചിലര്‍ക്കെങ്കിലും ഉണ്ടാകാറുണ്ട്.
5.സമ്ബാദ്യം
സമ്ബാദ്യത്തില്‍ പുരുഷന്മാരേക്കാള് ഒരു പടി മുമ്ബിലാണ് സ്ത്രീകള്‍. എങ്ങനെയെങ്കിലും മിച്ചം വെച്ച് കുറച്ച് പണം സമ്ബാദിക്കാന്‍ അവര്‍ ശ്രമിക്കും. എന്നാല്‍ അക്കാര്യം പലപ്പോഴും അവര്‍ ഭര്‍ത്താവില്‍ നിന്നും രഹസ്യമായി വെക്കും. എന്നാല്‍ ഒരു അടിയന്തരാവസ്ഥയില്‍ ഭാര്യയുടെ ഈ സമ്ബാദ്യം കുടുംബത്തിന് ഉപകാരപ്പെടും.
- വിസ്സമ്മതം
വിവാഹശേഷം ഭാര്യാഭര്ത്താക്കന്മാര് ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം ഒന്നിച്ചാണ് എടുക്കേണ്ടത്. രണ്ടുപേരും ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് വേണം തീരുമാനങ്ങള്‍ എടുക്കാന്‍. എന്നാല്‍ ചിലപ്പോഴെല്ലാം സ്ത്രീകള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ അല്ലെങ്കില്‍ സമ്മതക്കുറവ് മൂടിവെക്കേണ്ടതായി വരാറുണ്ട്. ഭര്‍ത്താവിന് അത് ഇഷ്ടപ്പെടാതിരിക്കുമെന്ന ചിന്ത കൊണ്ടോ അല്ലെങ്കില്‍ അവളുടെ അഭിപ്രായത്തിന് അവിടെ പ്രാധാന്യം ഇല്ലാതെ വരുന്നത് കൊണ്ടുമാണിത്. തന്റെ സമ്മതമില്ലായ്മ കൊണ്ട് ഒരു പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഭാര്യ പലപ്പോഴും തന്റെ അഭിപ്രായം ഉള്ളില്‍ തന്നെ വെക്കും.