മലയാളം ഇ മാഗസിൻ.കോം

അടുത്ത 4 മാസത്തേക്ക്‌ (2022 ഏപ്രിൽ 13 വരെ) ഈ നാളുകാർക്ക്‌ വളരെ അനുകൂലം, അവർ എല്ലായിടത്തും വിജയിക്കും

ഈ ഗ്രഹം വളരെ ശുഭകരമായതിനാൽ ജ്യോതിഷത്തിൽ ഗുരുവിനെ അതായത് വ്യാഴത്തിനെ ദേവഗുരു എന്നാണ് വിളിക്കുന്നത്. ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം നല്ലതാണെങ്കിൽ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നല്ല സ്വാധീനമുണ്ടാകാം. അത് കരിയറായാലും ശരി പണമായാലും ശരി ഇനി കുടുംബ സന്തോഷമായാലും ശരി.

ഇടയ്ക്ക് വ്യാഴം അതിന്റെ രാശി മാറി കുംഭത്തിൽ പ്രവേശിച്ചിരുന്നു. വരുന്ന 4 മാസത്തേക്ക് അതായത് 2022 ഏപ്രിൽ 13 വരെ ഈ രാശിയിൽ തുടരും. ഈ സമയം ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. അവർ എല്ലാ മേഖലയിലും വിജയം കൈവരിക്കും.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
എല്ലാ പ്രവൃത്തികളിലും നല്ല ഫലങ്ങൾ ഉണ്ടാകും. ധനലാഭമുണ്ടാകും. ജോലിയിലായാലും ബിസിനസ്സിലായാലും ഇവർക്ക് നല്ല പുരോഗതി ഉണ്ടാകും. ധനവും സമ്പത്തും വർദ്ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വലിയ ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. ഭാഗ്യത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും. നിങ്ങൾക്ക് സ്ഥാനക്കയറ്റവും ബഹുമാനവും ലഭിക്കും. കുടുംബജീവിതം സന്തോഷപ്രദമായിരിക്കും. മൊത്തത്തിൽ നോക്കുമ്പോൾ ഇത് വളരെ നല്ല മാസങ്ങളായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജീവിതത്തിൽ സാമ്പത്തിക പ്രശ്‌നങ്ങൾ നിലനിൽക്കുന്നവരുടെ പ്രശ്നങ്ങൾ അവസാനിക്കും. പെട്ടെന്ന് ധനലാഭമുണ്ടാകും. ഒരു പുതിയ വീട്-കാർ എന്ന സ്വപ്നവും സാക്ഷാത്കരിക്കാനാകും. എല്ലാവരുടെയും സഹകരണത്തോടെ പണി പൂർത്തീകരിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാം രാശിക്കാരുടെ കരിയറിന് ഈ സമയം മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കേണ്ട സമയമായിട്ടുണ്ട്. കരിയർ ശക്തമാകും ഭാവിയിൽ നേട്ടങ്ങളുണ്ടാകും. ആഗ്രഹിച്ച ജോലി ലഭിക്കും. എവിടെ നിന്നെങ്കിലും പണം കിട്ടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സ്ഥാനക്കയറ്റം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. വ്യവസായികൾക്കും നേട്ടമുണ്ടാകും. ധനലാഭമുണ്ടാകും. നാളുകളായി വാങ്ങാൻ ഉദ്ദേശിച്ച സാധനം വാങ്ങും. അഭിനന്ദനവും ബഹുമാനവും ലഭിക്കും.

ALSO, WATCH THE VIDEO

Avatar

Staff Reporter