17
February, 2019
Sunday
08:03 AM
banner
banner
banner

കെ സുരേന്ദ്രനു പിന്നാലെ സുരേഷ്‌ ഗോപി എം. പി. ശബരിമലയിൽ എത്തി അറസ്റ്റ്‌ വരിക്കും?

സുരേഷ് ഗോപി എം.പി. ശബരിമലയിൽ ഇരുമുടിക്കെട്ടുമായി എത്തുമോ? അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അയക്കുമോ എന്ന അഭ്യൂഹം പടരുന്നു.

ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിന് പോയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറുടെ അറസ്റ്റിനു പുറകെ ബി.ജെ.പി ജനറൽ സെക്രട്ടറി സുരേന്ദ്രനും അറസ്റ്റിലായതോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് ഇടവരുത്തിയത്. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ കൂടുതൽ നേതാക്കളെ ശബരമലയിലേക്ക് അയക്കുവാനാണ് സംഘ പരിവാർ തീരുമാനം.

കടുത്ത ഈശ്വര വിശ്വാസിയാണ് സുരേഷ് ഗോപി എന്നതും ഏതെങ്കിലും സാഹചര്യത്തിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടാൽ അത് ഹിന്ദു മത വിശ്വാസികൾക്കിടയിൽ വൈകാരികമായി പ്രതിഫലിക്കും. എന്നാൽ സംഘപരിവാറിന് പ്രയോജനപ്പെടും വിധം എം.പി. എന്ന നിലയിൽ ഇന സ്വാധീനം വർദ്ധിപ്പിക്കുവാൻ അദ്ദേഹം കാര്യമായ പ്രവർത്തനങ്ങൾ നടത്തുന്നില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അൽഫോൺസ് കണ്ണന്താനം ഉൾപ്പെടെ ചില കേന്ദ്ര മന്ത്രിമാർ സന്ദർശിക്കുമെങ്കിലും സുരേഷ് ഗോപിയുടെ സന്ദർശനം ഉണ്ടാക്കുന്ന സാധ്യത വളരെ വലുതാണ്. നിലക്കൽ മുതൽ പമ്പ വരെ അദ്ദേഹം ഭക്തർക്കൊപ്പം യാത്ര ചെയ്ത് ശബരിമല സന്നിധാനത്ത് എത്തി പ്രശ്നങ്ങൾ മനസ്സിലാക്കണമെന്ന് വലിയ ഒരു വിഭാഗം ആഗ്രഹിക്കുന്നു.

യുവതികളുടെ ശബരിമല ദർശനം വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാറും നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിച്ചതോടെ ഭക്തരാണ് പ്രതിസന്ധിയിലായത്.സംഘർഷാവസ്ഥയും കടുത്ത പോലീസ് സാന്നിധ്യവും പ്രവാസികൾ അടക്കം പലരും വ്രതമെടുത്തവർക്ക് ശബരിമല സന്ദർശനം അപ്രാപ്യമായി മാറിക്കൊണ്ടിരിക്കുന്നു. പലരും യാത്ര ഉപേക്ഷിക്കുകയാണ്.

വൃശ്ചികം തുടങ്ങി ആദ്യ ഞായറാഴ്ച ശബരിമലയിൽ ഭക്തർ നന്നേ കുറവ്‌. തിരക്കില്ലാതെ വരി നിൽകാതെ തന്നെ ഭക്തർക്ക്‌ പതിനെട്ടാം പടി ചവുട്ടാൻ കഴിയുന്നു. കേരളത്തിന് പുറത്തുള്ള ഭക്തരാണ് അധികവും എത്തുന്നത്‌. കേരളത്തിനകത്തുള്ള ഭക്തർ പ്രശ്നങ്ങൾ കാരണം ശബരിമലയിലേക്ക്‌ വരാൻ മടിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്‌.

[yuzo_related]

Comments



Related Articles & Comments