മലയാളം ഇ മാഗസിൻ.കോം

‘നീ ഒരുത്തന്റെ കൂടെ കിടക്കുന്നത്‌ കാണുമ്പോഴാ എനിക്ക്‌ സന്തോഷം’: ഭാര്യമാരെ കൈമാറുന്ന സംഘം ഇപ്പോഴും കേരളത്തിൽ സജീവം

കഴിഞ്ഞ ദിവസം കോട്ടയത്ത്‌ പങ്കാളിയെ കൈമാറ്റം ചെയ്യൽ കെസിലെ പരാതിക്കാരി വെട്ടേറ്റ്‌ മരിച്ചത്‌ ഞെട്ടലോടെയാണ്‌ കേരളം കേട്ടത്‌. മറ്റ്‌ വാർത്തകൾക്കിടയിൽ ഈ വാർത്ത മുങ്ങിപ്പോയെങ്കിലും സംഭവംത്തിൽ യുവതിയെ വെട്ടിക്കൊന്ന ഭർത്താവിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്‌ അധികമാരും അറിഞ്ഞു കാണില്ല. ഇതിനെക്കുറിച്ച്‌ മുൻപ്‌ മാധ്യമങ്ങളിൽ വന്ന വാർത്തകൾ കൂടി അറിയണം.

ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന സംഘം 2022 ജനുവരി മാസത്തിൽ പിടിയിലായപ്പോൾ പുറത്തു വന്നത്‌ അമ്പരപ്പിക്കുന്നതും മലയാളികളെ നാണിപ്പിക്കുന്നതുമായ കഥകളാണ്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലാണ് സംഘത്തിന്റെ പദ്ധതിയും ലൈ- ഗിക വൈകൃത സംഭവങ്ങളും പുറംലോകം അറിഞ്ഞത്. ജീവനൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഗ്രൂപ്പിലെ മറ്റുള്ളവരുടെ ഒപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചതെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തന്നെ മറ്റ് പുരുഷന്മാര്‍ക്ക് ഒപ്പം പറഞ്ഞയച്ചിട്ട് ഇയാള്‍ അവരുടെ ഭാര്യമാര്‍ക്ക് ഒപ്പം കിടക്ക പങ്കിട്ടിരുന്നുവെന്നും യുവതി വ്യക്തമാക്കി.

27കാരിയും 2 കുഞ്ഞുങ്ങളുടെ അമ്മയുമാണ് പരാതിക്കാരിയായ യുവതി. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ യുവതിയെ വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് യുവാവ് പെൺകുട്ടിയുടെ സഹോദരനെ സമീപിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹം നടന്നു. ജീവന് തുല്യം പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെയാണ് ഇയാള്‍ മറ്റുള്ളവര്‍ക്ക് ഒപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചത്. 2014ല്‍ ആയിരുന്നു ഇവര്‍ വിവാഹിതര്‍ ആയത്. ആദ്യ കുട്ടി ജനിച്ച മൂന്നര വര്‍ഷത്തിന് ശേഷമാണ് മറ്റൊരു പുരുഷനുമായി ശാ രീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഭര്‍ത്താവ് യുവതിയോട് ആവശ്യപ്പെടുന്നത്.

‘കപ്പിൾ മീറ്റ്’ എന്ന ഗ്രൂപ്പിനെ കുറിച്ചും അതിലെ സംഭവങ്ങളെ കുറിച്ചും യുവാവ് യുവതിയോട് വിശദീകരിച്ചു. തുടക്കം മുതൽ യുവതി ഇതിനെതിരായിരുന്നു. ഭർത്താവ് സീരിയസ് ആയിട്ട് പറയുകയാണെന്ന് മനസിലായപ്പോൾ യുവതി പിണങ്ങി സ്വന്തം വീട്ടിലെത്തി. ഇവിടെയെത്തിയ ഇയാൾ കരഞ്ഞുകാലുപിടിച്ച് യുവതിയെ വീണ്ടും കൂട്ടിക്കൊണ്ടു പോയി. ‘നീ ഒരുത്തന്റെ കൂടെ കിടക്കുന്നതു കാണുമ്പഴേ എനിക്ക് സന്തോഷം കിട്ടുകയുള്ളൂ. എന്റെ സന്തോഷം കാണാനാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍ ഞാന്‍ പറയുന്നത് അനുസരിക്കണം. ഇല്ലെങ്കില്‍ ഞാന്‍ തൂങ്ങിച്ചാകും’, ഇങ്ങനെയായിരുന്നു യുവാവ് യുവതിയെ ഭീഷണിപ്പെടുത്തിയത്. ഒടുവില്‍ കയര്‍ കഴുത്തില്‍ കുരുക്കിട്ട് ‘എന്റെ മരണത്തിനുത്തരവാദി നിന്റെ വീട്ടുകാരാണെന്ന് ഞാന്‍ എഴുതി വച്ചിട്ടുണ്ടെന്ന്’ ഭീഷണി മുഴക്കിയതോടെ ഗത്യന്തരമില്ലാതെ യുവതി സമ്മതിക്കുകയായിരുന്നു.

‘അമ്മ വിചാരിച്ചാൽ നമുക്ക് പണക്കാർ ആകാ’മെന്ന് യുവാവ് തന്റെ മക്കളോട് എപ്പോഴും പറയുമായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം നിരവധി പരുഷന്മാരുമായി യുവതിക്ക് കിടക്കപങ്കിടേണ്ടി വന്നു. വിവാഹിതരായ പുരുഷന്മാരാണ് വരുന്നതെങ്കില്‍ അവരുടെ ഭാര്യമാരുമായി പ്രതി ലൈ- ഗിക ബന്ധത്തില്‍ ഏര്‍പ്പെടും. വിവാഹിതരല്ല വരുന്നതെങ്കിൽ ഇവരിൽ നിന്നും ഇയാൾ പണം വാങ്ങി, ഭാര്യയെ ഇവർക്കൊപ്പം പറഞ്ഞയക്കുമായിരുന്നു. രണ്ട് മണിക്കൂറിന് 5,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ഇയാള്‍ വാങ്ങിയിരുന്നത്. ഇതിനിടയിൽ ഒരിക്കൽ കൂടി എതിർക്കാൻ ശ്രമിച്ചപ്പോൾ ‘പലരുമായി നീ ലൈ- ഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ എന്റെ കയ്യിൽ ഉണ്ട്. അതെല്ലാം നിന്റെ ആങ്ങളയ്ക്കും വീട്ടുകാർക്കും അയച്ച് കൊടുക്കും’ എന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഇതോടെ, വീണ്ടും ഭർത്താവിന്റെ നിർബന്ധത്തിന് യുവതിക്ക് വഴങ്ങേണ്ടി വന്നു.

YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ നിന്ന്‌ പോലും തുടച്ചു നീക്കിയ കേരളത്തിലെ ഏക പുലയ രാജവംശത്തിന്റെയും പുലയ രാജ്ഞിയുടെയും കഥ, പുലയനാർകോട്ടയുടെ ചരിത്രം

‘എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും ഭാര്യമാര്‍ മറ്റുള്ളവര്‍ക്കൊപ്പം കിടക്കുന്നതാണ് സന്തോഷം’ എന്ന് ഇയാൾ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു. മക്കളെ ഓർത്തും, സ്വന്തം വീട്ടുകാരുടെ അഭിമാനത്തെ ഓർത്തും യുവതി എല്ലാം സഹിക്കുകയായിരുന്നു. ഒടുവിൽ സഹോദരൻ ഇടപെട്ടാണ് പരാതി നൽകിയത്. പ്രതിക്കെതിരെ യുവതിയുടെ സഹോദരനും രംഗത്ത് വന്നിരുന്നു. എട്ട് പേരാണ് തന്റെ സഹോദരിയെ പീഡിപ്പിച്ചതെന്ന് യുവാവ് പറഞ്ഞു. മക്കളുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് വലിച്ചിഴച്ചതെന്നും ആദ്യം അറിഞ്ഞപ്പോൾ തല്ലാൻ ശ്രമിച്ചതാണെങ്കിലും മാപ്പ് പറഞ്ഞ് ഇനി ആവർത്തിക്കില്ലെന്ന് അയാൾ ഉറപ്പു നൽകിയിരുന്നുവെന്നും സഹോദരൻ പറയുന്നു.

‘ഇതൊക്കെ പുറം ലോകം അറിയണം. വീട്ടിലൊക്കെ ഭയങ്കര ഡീസന്റാണ്. നിരവധി സ്ത്രീകള്‍ പുറത്ത് പറയാന്‍ കഴിയാതെ ഈ കെണിയിൽ അകപ്പെട്ടിരിക്കുകയാണ്. സമ്മതിച്ചില്ലെങ്കിൽ ക്രൂരമായി മർദ്ദിക്കും. വല്ലാത്ത ഹൃദയ വേദനയിലാണ് കുടുംബം ഉള്ളത്. വേറെ എങ്ങും പോകാൻ കഴിയാത്ത കുറെ വീട്ടമ്മമാർ ഇതിൽ പെട്ട് കിടപ്പുണ്ട്. എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം’, യുവാവ് പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത്‌ സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ്‌ ഇവിടുത്തെ ഹൈലൈറ്റ്‌

Avatar

Staff Reporter