16
January, 2019
Wednesday
05:17 PM
banner
banner
banner

ഭർത്താവിന്റെ ലൈംഗിക പീഡനം മാത്രമല്ല, വിവാഹം കഴിഞ്ഞ്‌ രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഭാര്യ ഞെട്ടിക്കുന്ന മറ്റു സത്യങ്ങളും അറിഞ്ഞു!

ഓരോ പെണ്‍കുട്ടിയും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് വളരെയധികം പ്രതീക്ഷയുടെയും സ്വപ്നങ്ങളോടെയും ആയിരിക്കും. എന്നാല്‍ പലപ്പോഴും പല സാഹചര്യങ്ങൾ കൊണ്ടും ചില പെണ്കുട്ടികൾക്ക് എങ്കിലും തന്റെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകരുന്ന അവസ്ഥ ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. അത്തരം സംഭവങ്ങൾ ജീവിതത്തെ മൊത്തത്തില്‍ ഇല്ലാതാക്കുന്നു എന്നു തന്നെ പറയാം.

ഒരുപാട് സ്വന്തങ്ങളും പ്രതീക്ഷകളുമായി ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വിവാഹം കഴിപ്പിച്ചയച്ച ഒരു പെണ്‍കുട്ടിക്ക് ഭര്‍തൃഗൃഹത്തില്‍ അനുഭവിക്കേണ്ടി വന്ന പീഢനങ്ങളുമാണ് അവള്‍ ഇവിടെ പറയുന്നത്.

അവൾ വിവാവശേഷം അനുഭവിക്കേണ്ടി വന്ന പീഡനങ്ങളിൽ ഏറ്റവും വലുത് ഭര്‍ത്താവിന്റെ ലൈംഗിക പീഢനം ആയിരുന്നു. ഭർത്താവിന്റെ ലൈംഗിക പീഡനം കാരണം തന്റെ വിവാഹ സ്വപ്‌നങ്ങള്‍ക്കെല്ലാം വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ വിലക്ക് വീണ അവസ്ഥയെ കുറിച്ചാണ് അവള്‍ക്ക് പറയാനുള്ളത്.

സ്ത്രീധനത്തിന്റെ പേരിൽ അവളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഭര്‍ത്താവിന്റെ വീട്ടുകരുടെ പീഢനങ്ങള്‍ക്ക് അവൾ ഇരയാകേണ്ടി വന്നു. എത്രയൊക്കെ സദാചാരം സംസാരിച്ചാലും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്ന് അറിയാമെങ്കിലും ഇന്നും നമ്മുടെ നാട്ടില്‍ സ്ത്രീധനം പോലെ ഉള്ള ഇത്തരം ദുരാചാരങ്ങളുടെ പേരിൽ ധാരാളം സ്ത്രീകൾ ഭർതൃവീട്ടിൽ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട് എന്നത് പരസ്യമായ ഒരു രഹസ്യം ആണ്.

വിവാഹിതയാവുന്ന എല്ലാ സ്ത്രീകളെയും പോലെ 20 ആം വയസ്സില്‍ ധാരാളം പ്രതീക്ഷകളോട് കൂടിയാണ് വിവാഹ ജീവിതത്തിലേക്ക് അവള്‍ കാലെടുത്ത് വെച്ചത്. വിജയ് വാഡയിലാണ് ബാംഗ്ലൂരുകാരിയായ അവളെ വിവാഹം കഴിപ്പിച്ചത്. ഭര്‍തൃ വീട്ടുകാര്‍ ചോദിച്ച പൊന്നും പണവും കൊടുത്താണ് അവളെ അവളുടെ വീട്ടുകാർ വിവാഹം കഴിപ്പിച്ചയച്ചത്.

അവർ ചോദിച്ച പൊന്നിനും പണത്തിനും കൂടാതെ ഒരു ലക്ഷം രൂപയും കൊടുത്തു സ്ത്രീധനമായി. ഇതിനെല്ലാം പുറമെ വിവാഹശേഷം ഊട്ടിയിലേക്ക് ഹണിമൂണ്‍ പോവുന്നതിനുള്ള ചിലവും കൂടി അവളുടെ വീട്ടുകാർ ഏറ്റെടുത്ത് ചെയ്തുകൊടുത്തു.

എന്നാല്‍ വിവാഹശേഷം ഭര്‍ത്താവ് ജോലിക്കായി ഹൈദരാബാദിലേക്ക് പോവുകയും ഭാര്യയെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തുകയും ചെയ്തു. എല്ലാ ആഴ്ചയിൽ അവസാനം മാത്രമായിരുന്നു ഭർത്താവ് അവളെ വന്ന് സന്ദര്‍ശിച്ചു പോയിരുന്നത്.

അയാൾ അവളെ വിവാഹം കഴിച്ചത് വെറും സ്ത്രീധനത്തിനു വേണ്ടി മാത്രമാണെന്ന് അയാള്‍ തന്നെ വിവാഹശേഷം രണ്ടാഴ്ച പിന്നിട്ടപ്പോൾ അവളോട് തുറന്നു പറഞ്ഞു. മാത്രമല്ല അയാളോടൊപ്പം ചേര്‍ന്ന് മാതാപിതാക്കളും ഇവളെ പണത്തിന്റേയും പ്രതാപത്തിന്റേയും പേരില്‍ പീഡിപ്പിക്കുവാനും തുടങ്ങി.

ഭര്‍ത്താവിന്റെ ഈ തുറന്ന് പറച്ചിലും ഭര്‍തൃവീട്ടുകാരുടെ പീഢനവും അവളെ വളരെയധികം മാനസികമായി വിഷമിപ്പിച്ചുവെങ്കിലും തന്റെ വീട്ടുകാരോട് ഭർതൃവീട്ടിൽ നടക്കുന്ന ഒന്നും പറയാതിരിക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചു. ഒപ്പം താന്‍ അനുഭവിക്കുന്ന വിഷമം മറ്റുള്ളവരെ അറിയിക്കാതിരിക്കാനും അവള്‍ പരമാവധി ശ്രമിച്ചു. എല്ലാ ദു:ഖങ്ങളും സഹിച്ച് രണ്ട് മാസത്തോളം അവള്‍ ഭര്‍തൃവീട്ടില്‍ താമസിച്ചു.

എന്നാല്‍ രണ്ട് മാസത്തിനു ശേഷം ഭര്‍ത്താവിന്റെ ജോലി സ്ഥലത്ത് അവളേയും കൊണ്ട് പോയി. അവിടെയെത്തി കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ജോലി മതിയാക്കി വീട്ടിലിരിക്കാന്‍ തുടങ്ങി. അതോടെ അവളോടുള്ള ഉപദ്രവം ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ച് വരികയാണ് ചെയ്തത്. ഭര്‍ത്താവ് ജോലിക്ക് കൂടി പോവാതിരിക്കുമ്പോള്‍ തന്റെ വീട്ടില്‍ നിന്ന് പണം കൊണ്ട് വരാനുള്ള ആവശ്യം കൂടിക്കൊണ്ട് വന്നു.

ഈ മാനസിക പീഡനങ്ങൾക്കിടയിൽ ഭര്‍ത്താവിന്റെ അമ്മ ഒരു കുഞ്ഞിന് വേണ്ടിയും അവളെ പീഢിപ്പിച്ച് കൊണ്ടേ ഇരുന്നു. എന്നാല്‍ ആ സമയത്ത് കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ പോലും ഭയമായിരുന്നു. കാരണം തനിക്ക് ജനിക്കുന്നത് ഒരു പെണ്‍കുഞ്ഞാണ് എങ്കിൽ കുഞ്ഞിനെ നോക്കാനോ വളര്‍ത്താനോ പോലും തയ്യാറാവില്ല എന്നതായിരുന്നു ഭര്‍ത്താവിന്റെ ഡിമാന്റ്.

മാത്രവുമല്ല പെണ്‍കുഞ്ഞാണെങ്കില്‍ അതിനെ അബോര്‍ട്ട് ചെയ്യും എന്ന് വരെ അയാള്‍ പറഞ്ഞു. വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും തീരുമാനം എടുക്കാന്‍ അമ്മയെ ആശ്രയിച്ചിരുന്ന വ്യക്തിയായിരുന്നു അവളുടെ ഭര്‍ത്താവ്. ഇനി വീട്ടില്‍ പോയി തിരിച്ച് വരുമ്പോള്‍ വീട്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ കൊണ്ട് വരണം എന്നതായിരുന്നു അയാൾ അവൾക്കു മുന്നിൽ വച്ച ആവശ്യം. എന്നാൽ ഇതിന് കഴിയില്ലെന്ന് അറിയിച്ച അവളെ അയാള്‍ വീട്ടില്‍ നിന്നും അര്‍ദ്ധരാത്രി ഇറക്കി വിട്ടു.

ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ അവൾ ബന്ധു വീട്ടില്‍ രാത്രിയില്‍ അഭയം തേടിയ ശേഷം നടന്ന സംഭവങ്ങളെല്ലാം അവളുടെ മാതാപിതാക്കളോട് പറഞ്ഞു. പിന്നീട് വീട്ടില്‍ നിന്നും മാതാപിതാക്കൾ വന്ന് അവളെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് മകളുടെ ഭാവി ഓർത്ത് സന്ധി സംഭാഷണത്തിനെത്തിയ അവളുടെ പിതാവിനെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും കൂടി മര്‍ദ്ദിച്ചു.

ആ സംഭവം കൂടി ആയപ്പോൾ പിന്നീട് വിവാഹമോചനം എന്ന ഉപാധി മാത്രമേ അവളുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ വിവാഹത്തിന് സ്ത്രീധനമായി കൊടുത്ത പണമോ സ്വര്‍ണമോ ഒന്നും ഭർതൃവീട്ടിൽ നിന്നും തിരിച്ച് ലഭിച്ചതും ഇല്ല. എങ്കിലും ജീവന്‍ രക്ഷപ്പെട്ട് സന്തോഷത്തോടെയും മനസമാധാനത്തോടെയും സ്വന്തം വീട്ടിൽ ജീവിക്കുകയാണ് അവള്‍.

[yuzo_related]

CommentsRelated Articles & Comments