മലയാളം ഇ മാഗസിൻ.കോം

ഈ 8 ശീലങ്ങൾ ഉള്ള ഭർത്താവാണോ നിങ്ങൾ, എങ്കിൽ ഉറപ്പിച്ചോളൂ ഭാര്യയ്ക്ക്‌ നിങ്ങളോട്‌ നല്ല അസ്സല്‌ വെറുപ്പായിരിക്കും

സൗഹൃദമാണ്‌ ഭാര്യാഭർത്താക്കന്മാർക്കിടയിലെ ഏറ്റവും നല്ല ഗുണം. എന്നാൽ മിക്ക ഭർത്താക്കന്മാരും ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കാതിരിക്കുകയും ഭാര്യമാര്‍ അവരില്‍ ഏറ്റവും വെറുക്കുകയും ചെയ്യുന്നതെന്താണ്? പ്രിയതമന്‍ എന്നൊരു സങ്കല്പത്തില്‍ നിന്ന് മാറി എന്തൊരു വൃത്തികെട്ട മനുഷ്യനെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത് എന്ന് ഭാര്യമാരെ തോന്നിപ്പിക്കാന്‍ കാരണമാകുന്ന ചില ശീലങ്ങളുണ്ട്. എന്നാല്‍ ഇവിടെ പറയുന്ന ശീലങ്ങളുണ്ടെങ്കില്‍ ഭാര്യമാർ തീർച്ചയായും ഭർത്താക്കന്മാരെ വെറുത്തിരിക്കും തീർച്ച.

1. ഇന്ത്യയിലെ ഭര്‍ത്താക്കന്മാരുടെ സാധാരണമായ സ്വഭാവമാണ് കുളി കഴിഞ്ഞാല്‍ അവര്‍ ഒരിക്കലും ടവ്വല്‍ ബാല്‍ക്കണിയിലില്‍ ഉണങ്ങാനായി വിരിച്ചിടില്ല എന്നത്‌. പകരം ബെഡിലാവും ഉപേക്ഷിക്കുക. ബെഡ് നനയുമെന്ന് മാത്രമല്ല അതിഥികള്‍ക്ക് അരോചകമായ കാഴ്ചയുമായിരിക്കും ഇത്. ഭാര്യമാര്‍ പറയുന്നത് ശ്രദ്ധിക്കാത്ത ഇത്തരക്കാര്‍ ടവ്വല്‍ ഭാര്യമാര്‍ ഉണക്കുമെന്നാണ് വിചാരിക്കുക.

2. ആഴ്ചാവസാനത്തെ അവധി ദിനങ്ങളില്‍ ചില ഭര്‍ത്താക്കന്മാര്‍ ഉറക്കത്തിന് വേണ്ടി മാറ്റി വെയ്ക്കും. കിടക്കയില്‍ തന്നെ ചായകുടിയും, ഭക്ഷണം കഴിക്കലുമൊക്കെയായി ഒരു കിടപ്പ് രോഗിയേപ്പോലെ അവര്‍ ദിവസം കഴിച്ചുകൂട്ടും. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ടിവിയില്‍ വാര്‍ത്തയോ ക്രിക്കറ്റോ ആവും പതിവ് കാഴ്ച. അവരോട് കുളിക്കാനവശ്യപ്പെട്ടാല്‍ ആ ദിവസം നശിപ്പെച്ചെന്നാവും അവരുടെ പരാതി.

3. നിങ്ങള്‍ പാചകം ചെയ്യുന്ന ഭക്ഷണത്തിന് വേണ്ടിയാവും നിങ്ങളെ വിവാഹം ചെയ്തതെന്നാവും ആദ്യം ഭര്‍ത്താവ് പറഞ്ഞിരിക്കുക. എന്നാല്‍ വിവാഹത്തോടെ അതൊക്കെ പഴങ്കഥയാവും. ടിവി കാണുക, ഫോൺ നോക്കുക, ഭക്ഷണത്തിന് മുമ്പ് കുറച്ച്‌ ജോലി കൂടി ബാക്കിയുണ്ടെന്ന് പറയുക തുടങ്ങിയവയൊക്കെയാവും അവരുടെ പ്രിയപ്പെട്ട പരിപാടികള്‍. ഭക്ഷണം വിളമ്പി വെച്ചത് തണുത്താലും അവര്‍ ശ്രദ്ധ കാണിക്കില്ല.

4. വിവാഹം കഴിച്ചത് ഷേവ് ചെയ്ത് മുഖം മിനുക്കി സുന്ദരനായി നടക്കുന്നയാളെയാണ് എന്ന് ആദ്യം വിചാരിച്ചുവെങ്കിലും പിന്നീടാവും അറിയുന്നത് ആഴ്ചാവസാനം അവധിദിനങ്ങളില്‍ അത്തരമൊരു ശീലമില്ലാത്തയാളാണ് ഭര്‍ത്താവെന്ന്. അവധി ദിനങ്ങളില്‍ പുരുഷന്മാര്‍ പൊതുവെ അലസരായിരിക്കും. ആ ദിവസങ്ങളില്‍ ഭാര്യയും വീട്ടില്‍ തന്നെയുണ്ടാവും. ഈ സമയത്ത് അണിഞ്ഞൊരുങ്ങേണ്ടുന്ന പ്രത്യേക സാഹചര്യങ്ങളൊന്നും ഉണ്ടാവുകയുമില്ല.

5. മിക്കവാറും എല്ലാ ഭര്‍ത്താക്കന്മാരും തങ്ങളുടെ സാധനങ്ങളൊക്കെ വളരെ ക്രമമായും, കൃത്യമായും സൂക്ഷിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. എന്നാല്‍ അത് അവര്‍ സ്വയം ചെയ്യില്ല. ഇതെല്ലാം തങ്ങളുടെ ഭാര്യമാര്‍ ചെയ്ത് നല്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് ആവശ്യമായതൊന്നും കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കില്ല. ടൂത്ത് ബ്രഷ്, പേസ്റ്റ്, ഷര്‍ട്ട്, ഷൂസ്, സോക്സ് തുടങ്ങിയവയെല്ലാം അവര്‍ക്ക് എത്തിച്ച് നല്കണം. അഥവാ അവയെല്ലാം യഥാസ്ഥാനങ്ങളില്‍ നിങ്ങള്‍ സൂക്ഷിച്ച് വെച്ചാലും അവയൊന്നും അവരോര്‍മ്മിക്കുകയോ, കണ്ടെത്താന്‍ ശ്രമിക്കുകയോ ഇല്ല.

6. ഇന്ത്യയിലെ ബഹുഭൂരിപക്ഷം പുരുഷന്മാര്‍ക്കും ഒഴിവാക്കാവാത്ത രണ്ട് കാര്യങ്ങളാണ് പ്രഭാതത്തിലെ പത്രം വായനയും, പുകവലിയും. മിക്കവാറും തങ്ങള്‍ക്ക് സ്വൈര്യമായിരിക്കാവുന്ന ബാത്ത്റൂമിലാവും അവരുടെ പുകവലി. ഏറെ സമയം ചെലവഴിച്ച ശേഷം ഇവിടെ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ രൂക്ഷ ഗന്ധം മൂലം മറ്റുള്ളവര്‍ക്ക് അവിടേക്കുള്ള പ്രവേശനം തന്നെ പ്രയാസമായിരിക്കും. ഇത് ഏറെ സ്ത്രീകളും വെറുക്കുന്ന ഒന്നാണ്.

7. പലപ്പോഴും ഭര്‍ത്താക്കന്മാരുടെ കൂര്‍ക്കം വലിയുടെ ബഹളം മൂലം ഭാര്യമാര്‍ക്ക് ഉറക്കം സുഖകരമാകില്ല. പക്ഷേ രാവിലെ ഭര്‍ത്താക്കന്മാര്‍ ഉണര്‍ന്ന് കിടക്കാന്‍ മതിയായ സ്ഥലം കിട്ടാഞ്ഞതിനാല്‍ രാത്രിയില്‍ ഉറക്കം ശരിയായില്ല എന്നാവും പരാതിപ്പെടുക.

8. വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെടില്ലെങ്കിലും ടിവി കാണുമ്പോളും, ഓഫീസ് ജോലി ചെയ്യുമ്പോളും കിടക്കയിലിരുന്നാവും ലഘുഭക്ഷണം കഴിക്കല്‍. ഭക്ഷണം കഴിക്കുമ്പോളുള്ള മര്യാദകള്‍ മറന്നാവും അവര്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. ഭക്ഷണം കിടക്കയില്‍ വീഴ്ത്തുകയും ബെഡ്ഷീറ്റ് മാറ്റി വിരിക്കാനായി ആവശ്യപ്പെട്ടാല്‍ ഒരു പരിഹാസച്ചിരി ചിരിക്കുകയും ചെയ്യും. ഭാര്യമാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതേ കിടക്കയില്‍ തന്നെ കിടന്ന് അവര്‍ ഉറങ്ങുകയും ചെയ്യും.

Avatar

Staff Reporter