മലയാളം ഇ മാഗസിൻ.കോം

എന്തുകൊണ്ട്‌ വാവാ സുരേഷ്‌ പാമ്പുപിടുത്തം അവസാനിപ്പിക്കുന്നു? വെളിപ്പെടുത്തലുമായി വാവാ സുരേഷ്‌ തന്നെ രംഗത്ത്‌

വാവ സുരേഷിനു മടുത്തു, ഇനി പാമ്പു പിടിക്കാന്‍ വേറെ ആളുനോക്കിക്കോ. വിമര്‍ശനങ്ങള്‍ അതിരുവിട്ടതോടെയാണ് സുരേഷ് പിന്മാറുന്നത്. സേവനരൂപത്തില്‍ ജോലി ചെയ്യുന്ന സുരേഷിനെ ശക്തമായി വിമര്‍ശിച്ച് ചില സംഘങ്ങള്‍ രംഗത്തിറങ്ങിയിരുന്നു. അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, വെനം മാഫിയകള്‍ക്ക് പാമ്പിന്റെ വെനം വില്‍ക്കുന്നു എന്നുള്ള ആരോപണങ്ങളാണ് വാവാ സുരേഷിനെതിരെ ഉയരുന്നത്.

പാമ്പുകളുടെ തോഴനെന്ന് അറിയപ്പെടുന്ന വാവ സുരേഷ് കേരളത്തിലുടനീളം സഞ്ചരിച്ച് 165 രാജവെമ്പാലകള്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പാമ്പുകളെ പിടിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് പാമ്പിനെ പരിചയപ്പെടുത്തുന്നതിലും വാവ താല്‍പര്യമെടുത്തു. നിയമാനുസൃതമല്ലാതെ തീര്‍ത്തും അപകടകരമായ രീതിയില്‍ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെപ്പോലും സുരേഷ് കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനങ്ങളില്‍ ദുഃഖം രേഖപ്പെടുത്തിയാണ് അദ്ദേഹം തന്റെ മേഖലയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുന്നത്.

\"\"

ഇത്തരത്തിൽ ഉപകരണങ്ങളുടെ സഹായമില്ലാതെ പാമ്പുകളെ പിടിക്കുകയും നിരവധി തവണ പാമ്പിന്റെ കടിയേൽക്കേണ്ടി വന്നിട്ടുണ്ടെന്നതും കാരണം തന്റെ രക്തം പോലും പരിശോധനയ്ക്കായി വിദേശികൾ കൊണ്ടു പോയിട്ടുണ്ടെന്നും വാവാ സുരേഷ്‌ വെളിപ്പെടുത്തി.

അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം മുഴുവന്‍ സമയം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം പാമ്പുകളെ പിടിക്കാനോ സംരക്ഷിക്കാനോ ഒരു സംഘടനയ്ക്കും അനുവാദം ലഭിക്കാറില്ലെന്ന് സുരേഷ് പറഞ്ഞു. അത്തരത്തിലുള്ള ആരോപണങ്ങളൊക്കെ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

\"\"

അമ്മയ്ക്ക് പ്രായമായി. ഇനിയുള്ള കാലം എന്തെങ്കിലും ജോലി ചെയ്ത് അമ്മയെ നോക്കണമെന്നും വാവ സുരേഷ് പറയുന്നു. പക്ഷേ വേദനയോടെയാണ് ഈ രംഗത്ത് റിട്ടയര്‍ ചെയ്യുന്നതെന്നും വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു. ഒന്നും ആഗ്രഹിക്കാതെയായിരുന്നു താന്‍ പ്രവര്‍ത്തിച്ചത്. പക്ഷേ ഒറ്റപ്പെടുത്തലുകള്‍ ഒരു പരിധിയ്ക്ക് അപ്പുറമായി ഇനി വയ്യെന്ന് വാവ സുരേഷ് പറയുന്നു.

പാമ്പു പിടിക്കുന്നതില്‍ നിന്ന് തനിക്ക് ഒരു ലാഭവുമില്ല. പലപ്പോഴും ജീവന്‍ പണയം വച്ചാണ് പാമ്പുകളെ പിടിച്ചിട്ടുള്ളത്. പരിക്കേറ്റിട്ട് പോലും ഇറങ്ങിത്തിരിച്ച പരിപാടികളില്‍ നിന്ന് പിന്മാറിയിട്ടുമില്ല. എന്നിട്ടും രൂക്ഷ വിമര്‍ശനം മാത്രമാണ് ബാക്കി. മനസ് മടുത്താണ് പിന്മാറ്റമെന്നും വാവ സുരേഷ് വ്യക്തമാക്കി.

Avatar

Staff Reporter