മലയാളം ഇ മാഗസിൻ.കോം

എന്തുകൊണ്ട്‌ കേരളത്തിൽ മാത്രം ടിപിആർ നിരക്കും രോഗികളുടെ എണ്ണവും കുറയുന്നില്ല, ആരാണ്‌ കാരണക്കാർ? മലയാളി അറിയേണ്ട കാര്യം

കോവിഡ് മഹാമാരിയിൽ ലോകം നട്ടം തിരിയുകയാണ് . ലോകത്താകമാനും ലക്ഷക്കണക്കത്തിന് ജീവനുകളാണ് പൊലിഞ്ഞുകൊണ്ടിരിക്കുന്നത് . കേസുകൾ കുറക്കുന്നതിന് ശക്തമായ നിലപാടുകളും, നിയന്ത്രങ്ങളുമായാണ് സംസ്ഥാനം മുൻപോട്ട് പോകുന്നത്. ലോക്ക്ഡൗൺ ഏർപ്പെടുത്തി കോവിഡ് കേസുകൾ കുറയ്ക്കാനായി ശ്രമിച്ചു. തുടർന്ന് ലോക്കഡോൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ ,നിയന്ത്രങ്ങൾക്ക് ജനം വിലകൊടുക്കാത്ത അവസ്ഥയാണ് കണ്ട് വരുന്നത് . സത്യം പറഞ്ഞാൽ നിയന്ത്രങ്ങൾക്ക് പുല്ലു വില . ഈ ഒരു നിലപട് സ്വീകരിച്ചാൽ കോവിഡിനെ പിടിച്ചുകിട്ടാനുള്ള നമ്മുടെ ശ്രമം നിഷ്‌ഫലമാകുമെന്നേ പറയാൻ സാധിക്കു .

കേരളത്തിൽ ടി പി ആർ നിരക്ക് മറ്റ് സംസ്ഥാങ്ങളെ അപേക്ഷിച്ച വളരെ കൂടുതലാണ് . ഏഴു ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10 ശതമാനത്തിനു മുകളിൽ നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് . കേരളത്തിലെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിനു താഴെ എത്തിക്കണം. എങ്കിൽ മാത്രമേ ഈ നിയന്ത്രങ്ങൾ കൊണ്ട് പ്രയോജനമുള്ളു . കഴിഞ്ഞ 4 ആഴ്ചയായി കേസുകൾ കുറയുന്നുണ്ടെങ്കിലും ജൂലൈ 4 വരെയുള്ള കണക്കെടുത്താൽ ടെസ്റ്റ് പോസിറ്റിവിറ്റി 10.3 ശതമാനത്തിൽ നിൽക്കുന്നത് ഗൗരവകരമായ കാര്യം തന്നെയാണ് . എല്ലാ ജില്ലകളിലും പുതിയ 200 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 13 മുതൽ ജൂലൈ 4 വരെയുള്ള കണക്കനുസരിച്ച് കൊല്ലം, വയനാട് ജില്ലകളിൽ മരണസംഖ്യ ഉയർന്നു. തൃശൂരിലും മലപ്പുറത്തും ഒരു ആഴ്ച എഴുപതിലേറെ മരണങ്ങൾ റിപ്പോർട്ടു ചെയ്തു. തിരുവനന്തപുരത്ത് മരണനിരക്കു കുറയുന്നുണ്ടെങ്കിലും ജൂൺ 13 മുതൽ ജൂലൈ 4വരെ 111 മരണങ്ങൾ റിപ്പോർട്ടു ചെയ്തത് ആശങ്കയുണ്ടാക്കുന്നതാണ്.

ഇനി അറിയേണ്ടത് ഇത്തരത്തിൽ ടിപിആർ നിരക്ക് ഉയരാനുള്ള കാരണമാണ് ?
ഇതിനു പ്രധാനമായും എടുത്തു പറയേണ്ട കാര്യം കേരളം ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് . അതായത് ചുരുങ്ങിയ ഭൂപ്രദേശത് കൂടുതൽ ആളുകൾ താമസിക്കുന്നു എന്ന് ചുരുക്കം . അതിനാൽ തന്നെ ജനസാന്ദ്രതയും കേരളത്തിൽ കേസുകൾ ഉയരാൻ കാരണമാകുന്നു .

നിശ്ചിത കാലയളവിൽ ലോക്കഡോൺ പ്രഖ്യാപിച്ചാൽ ആ ഒരു സമയത്തു മാത്രം കേസുകളുടെ എണ്ണം കുറയുകയും എന്നാൽ ഇളവുകൾ ഉണ്ടാകുമ്പോൾ അതിനു വിപരീതമായി കേസുകൾ ക്രമാതീതമായി കൂടുന്നു . ഇവക്ക് കാരണം മറ്റൊന്നുമല്ല . ഇളവുകളെ ദുരുപയോഗം ചെയ്യാൻ ആണ് ജനം ശ്രമിക്കുന്നത് . പച്ചക്കറികടകളിലും ,മറ്റ് സൂപ്പർമാർക്കറ്റുകളിലും , എന്തിനു പറയണം മദ്യശാലകൾ തുറന്നപ്പോൾ അവക്ക് മുൻപിൽ ഉണ്ടായിരുന്ന തള്ളി കയറ്റവും നാം കണ്ടതാണ് . കോവിഡ് എന്ന മഹാദുരന്തത്തിന്റെ പരിണിത -ആനന്തര ഫലങ്ങളെപ്പറ്റി അറിയാഞ്ഞിട്ടാണോ ഇത്തരത്തിൽ ജനം പെരുമാറുന്നതെന്ന് ഒരു നിമിഷം നാം ചിന്തിച്ചു പോകും .

ഡബിൾ മാസ്കിങ് ഏർപെടുത്തിയപ്പോൾ അത് എത്രപേർ കൃത്യമായി പാലിക്കുന്നുണ്ട് ? കടകളിൽ ഉന്തി തള്ളി കെറുവാൻ ജനം തിടുക്കം കാണിക്കുന്നു . എന്നാൽ ഇവിടെ ഒന്നും തന്നെ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം .

കോവിഡിന്റെ വകഭേദങ്ങൾ പേര് മാറി മാറി ലാംഡയിൽ എത്തിനിൽക്കുന്നു . ഡെൽറ്റ ,ഡെൽറ്റാപ്ലസ്‌ തുടങ്ങി മനുഷ്യനെ വിഴുങ്ങാൻ കാത്തിരിക്കുന്ന ഈ വിപത്തിനെ കണ്ടില്ലെന്നു നടക്കരുതേ എന്ന് പറയണേ സാധിക്കു .കോവിഡിന്റെ ഡെൽറ്റ വകഭേദം മാരകമാണെന്നും ഇനിയും നിരവധി വകഭേദങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകിയിരുന്നു . ഡെൽറ്റ വകഭേദം മൂലം വാക്സിനേഷൻ നിരക്ക് കുറഞ്ഞ ചില രാജ്യങ്ങളിൽ ആശുപത്രികൾ നിറഞ്ഞുകവിയാൻ തുടങ്ങിയിട്ടുണ്ടെന്നും ലോകത്തെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി ഡെൽറ്റ മാറുമെന്നും ആണ് റിപ്പോർട്ടില്‍ പറയുന്നത്.

ഡെല്‍റ്റ വെെറസ് വ്യാപനം കൂടുതലും നടക്കുന്നതു വീട്ടിനുള്ളില്‍ വെച്ചാണ്. വീടുകളിൽ ആരും തന്നെ മാസ്ക് ഉപയോഗിക്കുന്നില്ല . സാധങ്ങൾ വാങ്ങാൻ പുറത്തു പോയിട്ട് വരുന്നവർ കൃത്യമായി സാധങ്ങളെ അണുവിമുക്തമാക്കുന്നില്ല .പോസിറ്റീവായ പലരും വീട്ടില്‍ നിന്നു പുറത്തിറങ്ങാത്തവരാണെന്നാണ് അനുഭവം. പുറത്തു പോകുന്ന ആള്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ അയാളില്‍ വലിയ ലക്ഷണങ്ങളൊന്നുമില്ലാതെ രോഗം കടന്നു പോകും. എന്നാല്‍ ഇയാള്‍ രോഗം കൈമാറിയ മറ്റ് അംഗങ്ങള്‍ക്ക് ഇതു രൂക്ഷമാവാം. കൂടാതെ അളുകള്‍ ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കാത്തത് രോഗവ്യാപന തോത് കൂടുംമെന്നതിനാലാണ് . ഭക്ഷണം കഴിക്കുമ്പോൾ മാസ്ക് ഉപയോഗിക്കാൻ സാധിക്കാത്തതും രോഗം വ്യാപിപ്പിക്കുന്നതിനു ഇടയാകും .

ഇനി ചിന്തിക്കേണ്ടത് കേരളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഈ വാരാന്ത്യ ലോക്കഡോൺ രോഗ പ്രതിരോധത്തിന് പ്രവർത്തികമാണോ എന്നതാണ് ?
ശനിയും ഞായറും ലോക്കഡോൺ ആയതിനാൽ വെള്ളിയാഴ്ചകളിൽ കടകൾക്ക് മുൻപിൽ ജനങ്ങളുടെ വൻ കൂട്ടത്തള്ള് കാണാൻ കഴിയും . അതിൽ മിക്കവാറും മാസ്ക് കൃത്യമായ രീതിയിൽ വെച്ചിട്ട് ഉള്ളവർ ആകണമെന്നില്ല . മൂക്കിന് താഴെ വെക്കുന്നതും , ഒപ്പം താടിക്കു താഴെ വെക്കുന്ന പ്രവണതയും സർവസാധാരണയായി മാറിയിരിക്കുന്നു . പോരാതെ പലതവണയായി മാസ്ക് സപർശിക്കുന്നത് രോഗവ്യാപാനത്തിനിടയാക്കും എന്നത് പലരും വിസ്മരിക്കുന്നു . വാക്സിനെടുത്തതിന്റെ പേരിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്നവരും ഉണ്ട് . ഇത്തരത്തിൽ കാര്യങ്ങളെ അതിന്റെതായ ഗൗരവത്തിൽ കാണാത്തത് കോവിഡ് കേസുകൾ കൂടുന്നതിന് കാരണമാകും . പൊതുപരിപാടികൾക്ക് 50 പേർ എന്ന് പറഞ്ഞാൽ എത്രപേരാണ് പങ്കെടുക്കുന്നത് ? കാര്യങ്ങൾ കെംകേമമായി നടക്കും അതോടൊപ്പം രോഗം പടർന്നുകൊണ്ടേ ഇരിക്കും .

രോഗത്തെ ജാഗ്രതയോടെ നേരിടണം . ഒപ്പം മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം . ലോക്കഡൗണിൽ ജനജീവിതം പരുങ്ങലിൽ ആയിരുന്നു . എന്നാൽ ഇത്തരം നിയന്ത്രങ്ങൾ ഒക്കെ തന്നെ കോവിഡിനെ പിടിച്ചുകെട്ടാനായ് ഉള്ളതാണ് . ഈ ഒരു തിരിച്ചറിവാണ് ആദ്യം ജനങ്ങളില്‍ ഉണ്ടാകേണ്ടത്. അതല്ലേങ്കില്‍ മനുഷ്യന്റെ ഈ അശ്രദ്ധ വിനാശത്തിലെ കലാശിക്കു.

ആതിര വി ശിവൻ

Avatar

Staff Reporter