സ്ത്രീകളുടെ അടി വസ്ത്രത്തിൽ കൃത്യം മുൻഭാഗത്ത് ഒരു പോക്കറ്റുണ്ടാകും. അടിവശം തുറന്നു കിടക്കുന്ന ഈ പോക്കറ്റ് എന്തിനാണെന്ന ചോദ്യം ഒരുതവണയെങ്കിലും സ്വയം ചോദിക്കാത്ത സ്ത്രീകൾ ഉണ്ടാകില്ല. യഥാർത്ഥത്തിൽ നിങ്ങളുടെ പണമോ മറ്റ് രഹസ്യങ്ങളോ സൂക്ഷിക്കാനല്ല ഈ പോക്കറ്റ് തുന്നിപ്പിടിപ്പിച്ചിരിക്കുന്നത് എന്ന് എത്ര സ്ത്രീകൾക്കറിയാം?

ചില കമ്പനികൾ ഇത് വശങ്ങളിലായി തുന്നിവെക്കുമ്പോൾ മിക്ക കമ്പനികളും മുന്നിലായി ഈ രഹസ്യ അറ തയ്യൽ മുഴിപ്പിക്കാതെ തുറന്നിടാറാണ് പതിവ്. പല ആൾക്കാരും കരുതിയിരുന്നത് അടി വസ്ത്രത്തിന്റെ പൂർത്തിയാകാത്ത പോക്കറ്റ് നിർമ്മാണ വൈകല്യമോ അതുമല്ലെങ്കിൽ നിർമ്മാതാക്കൾ ലാഭം പിടിക്കാനായി ചെയ്യുന്നതോ ആകാം എന്നായിരുന്നു.
എന്നാൽ, ഉപഭോക്താവിന്റെ ശുചിത്വവും ആരോഗ്യവും കണക്കിലെടുത്താണ് ഇത്തരത്തിൽ പൂർത്തിയാകാത്ത പോക്കറ്റ് നിർമ്മിക്കുന്നത്. സ്വകാര്യ ഭാഗങ്ങളിൽ മതിയായ വായു സഞ്ചാരം ഉറപ്പാക്കി അണുബാധ ഉണ്ടാതാകിരിക്കാനാണ് ഇത്തരം കുട്ടിപ്പോക്കറ്റുകൾ തുന്നിപിടിപ്പിക്കുന്നത്.

സ്ത്രീകളുടെ അടി വസ്ത്രം വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും ലേസ്, സിൽക്ക്, കോട്ടൺ, പോളികോട്ടൺ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കളുപയോഗിച്ച് നിർമ്മിക്കുന്നത്. എന്നിരുന്നാൽ തന്നെയും ഇത് ധരിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാൻ ഇത്തരം തുറന്ന പോക്കറ്റുകൾ സഹായിക്കും.
സാധാരണ ഗതിയിൽ വായൂസഞ്ചാരം കൂടുതൽ ഉള്ളതിനാൽ കോട്ടൺ വസ്ത്രങ്ങളാണ് അധികം ആളുകളും തെരഞ്ഞടുക്കുന്നത്. സിന്തറ്റിക് തുണിത്തരങ്ങൾ സ്വകാര്യ ഭാഗങ്ങളിൽ ഈർപ്പം അടിഞ്ഞുകൂടി അണുബാധ ഉണ്ടാകാൻ ഇടവരുത്തും. ഇത് ഒഴിവാക്കുന്നതിനായാണ് ഇത്തരം തുറന്ന അറകൾ സ്ത്രീകളുടെ അടിവസ്ത്രത്തിൽ ഉൾപ്പെടുത്തുന്നത്. ഇപ്പോൾ വിവിധ ബ്രാൻഡുകൾ പലതരം ഡിസൈനുകളും ഇതിൽ തുന്നിച്ചേർക്കാറുണ്ട്.
YOU MAY ALSO LIKE THIS VIDEO, എന്താണ് ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?