08
April, 2020
Wednesday
03:09 PM
banner
banner
banner
banner

മറ്റൊരു നായയുമായി അവിഹിത ബന്ധം ആരോപിച്ച്‌ ഉപേക്ഷിക്കപ്പെട്ട നായയുടെ ആ വിചിത്ര ഉടമയെ നിങ്ങൾ അറിയുമോ?

ചാക്കയ്ക്ക് സമീപം അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധമുള്ളത് കൊണ്ടാണ് സ്വന്തം നായയെ ഉപേക്ഷിക്കുന്നതെന്ന് കുറിപ്പെഴുതി വെച്ചാണ് ഉടമസ്ഥന്‍ നായയെ ഉപേക്ഷിച്ചു പോയി. പിന്നീട് ഷമീം എന്നയാളാണ് പട്ടിയെ രക്ഷിച്ചത്. ശ്രീദേവി എന്ന യുവതിയാണ് പട്ടിയുടെ കഥ പുറംലോകത്തെ അറിയിച്ചത്. ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും യുവതി പറഞ്ഞു. ഉടമസ്ഥന്റെ കുറിപ്പും ഷെയര്‍ ചെയ്തിട്ടുണ്ട്.

ശ്രീദേവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ‘നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം. അമിത ഭക്ഷണം ആവശ്യമില്ല. രോഗങ്ങള്‍ ഒന്നും ഇല്ല. അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ. 3 വര്‍ഷമായി ആരെയും കടിച്ചിട്ടില്ല, പാല്‍, ബിസ്‌ക്കറ്റ്, പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്, അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത്’

\"\"

ചാക്ക വേള്‍ഡ് മാര്‍ക്കറ്റിന്റെ മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ഈ പോമറേനിയനെ PFA മെമ്പര്‍ ഷമീം രക്ഷപ്പെടുത്തിയപ്പോള്‍ ഒപ്പം കിട്ടിയ കുറിപ്പാണിത്. എന്താണ് പറയേണ്ടത്. ഈ എഴുതിയ മനുഷ്യന്റെ വീട്ടിലെ കുട്ടികളെ കുറിച്ച് വല്ലാത്ത ആശങ്ക തോന്നുന്നു.

ഒരു നായയുടെ സ്വാഭാവിക ലൈം ഗിക ബന്ധത്തെ ‘അവി ഹിതമായി ‘കാണുന്ന മനുഷ്യന്‍ അയാളുടെ കുട്ടികളെങ്ങാന്‍ പ്രണയിച്ചാല്‍ അവരുടെ ജീവന്‍ പോലും അപായപ്പെടുത്തിയേക്കാന്‍ സാധ്യത ഉള്ള തരം സദാചാര ഭ്രാന്താനായ മനോരോഗിയാണ്. നായകള്‍ തമ്മില്‍ വിഹിത ബന്ധം ഉണ്ടോ?

\"\"

ഉണ്ടെങ്കില്‍ നമുക്ക് ആലോചിക്കാം ജാതകപൊരുത്തവും നോക്കി സ്ത്രീധനവും കൊടുത്തു ഈ നായയുടെ തന്നെ വിവാഹം നിങ്ങള്‍ നടത്തി അവിഹിത പ്രശ്‌നം പരിഹരിച്ചു മനഃസ്വസ്ഥത നേടൂ സഹോദരാ. (ഇയാളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ്. ഈ നായയെ കണ്ടു പരിചയമുള്ളവര്‍ 9567437063 എന്ന നമ്പറില്‍ വിളിക്കുക. ഷെയര്‍ ചെയ്യുക).

Comments

comments

[ssba] [yuzo_related]

CommentsRelated Articles & Comments