മലയാളം ഇ മാഗസിൻ.കോം

ഈ റഷ്യൻ സുന്ദരിയെ ഇന്റർനെറ്റിൽ തിരഞ്ഞവർ അറിയാൻ, ഫുട്ബോൾ ഗ്രൗണ്ടിൽ അവർ നഗ്നതാ പ്രദർശനം നടത്തിയതിനു പിന്നിൽ ഒരു കാരണമുണ്ട്‌

ഇപ്പോൾ ഇന്റർനെറ്റിലെ ചൂടൻ താരം ഇവരാണ്‌. ക്ലബ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഫൈനലുകളിലൊന്നായ സ്‌പെയ്‌നിലെ മാഡ്രിഡില്‍ കഴിഞ്ഞ ദിവസം പതിനായിരങ്ങളെ സാക്ഷിയാക്കി ലിവര്‍പൂള്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കിരീടം ചൂടുകയും ചെയ്തു.

\"\"

അതേസമയം ഫുട്‌ബോള്‍ മാത്രമല്ല, ഫൈനല്‍ മത്സരത്തിനിടെ സ്വിമിംഗ് സ്യൂട്ടില്‍ മൈതാനം കീഴടക്കിയ സുന്ദരിയും ഇന്റര്‍നെറ്റ് ലോകത്തെ പ്രധാന ചര്‍ച്ചയായിരിക്കുകയാണ്.

\"\"

ഇവരുടെ പേരാണ് കിന്‍സി വോളന്‍സ്കി. ഇവരുടെ സ്വിമിംഗ് സ്യൂട്ടിന്‍റെ നെഞ്ചില്‍ തന്നെ പിച്ച് കീഴടക്കാനുള്ള കാരണവും ഉണ്ട്. റഷ്യയില്‍ നിന്നുള്ള എക്സ്-റൈറ്റഡ് യൂട്യൂബ് ചാനല്‍ വിറ്റാലി അണ്‍സെന്‍സേര്‍ഡിലെ പ്രവര്‍ത്തകയാണ് ഇവര്‍. മാന്‍ഡ്രിഡിലെ ഫുട്ബോള്‍ കളത്തില്‍ ഇവര്‍ നടത്തിയത് ഒരു പ്രാങ്ക് ആയിരുന്നു. റഷ്യന്‍ പ്രങ്ക് വീഡിയോ മേക്കര്‍ വിറ്റാലി ഡോറോവെട്സ്കിയുടെ ഗേള്‍ ഫ്രണ്ടാണ് ഇവര്‍.

\"\"

സ്വിമിംഗ് സ്യൂട്ടിലെ താരത്തെ അന്വേഷിച്ച് ഇന്റര്‍നെറ്റ് ലോകത്തിന് അത്ര ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നതാണ് പ്രധാന കാര്യം. റഷ്യയില്‍ നിന്നുള്ള എക്‌സ്-റൈറ്റഡ് യൂട്യൂബ് ചാനല്‍ വിറ്റാലി അണ്‍സെന്‍സേര്‍ഡിലെ പ്രവര്‍ത്തിക്കുന്ന കിന്‍സി വോളന്‍സ്‌കിയായിരുന്നു മാഡ്രിഡിലെ മൈതാനം കീഴടക്കിയ സുന്ദരി. യൂടൂബര്‍ എന്ന നിലവിയില്‍ കിന്‍സി വോളന്‍സ്‌കിക്ക് വലിയ മൈലേജ് ഉണ്ടാക്കിയിരിക്കുകയാണ് ഇന്നലെത്തെ സംഭവം. മാഡ്രിഡ് ഫൈനലിന് ശേഷം കിന്‍സി വോളന്‍സ്കി താരമായിരിക്കുകയാണ്. പുതിയ സംഭവത്തിന് ശേഷം 3 ലക്ഷം ഫോളോവേര്‍സ് ഉണ്ടായിരുന്നത് ഇപ്പോള്‍ 12 ലക്ഷമായി ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ കൂടിയെന്നാണ് റിപ്പോര്‍ട്ട്.

\"\"

തങ്ങളുടെ വീഡിയോകളുടെ പ്രചാരണത്തിന് വേണ്ടിയാണ് ഇത്തരം ഒരു സാഹസം ഇവര്‍ എടുത്തത് എന്നാണ് സൂചന. എന്നാല്‍ ഇത് ഇപ്പോള്‍ മാത്രമല്ല വിറ്റാലി അണ്‍സെന്‍സേര്‍ഡ് ഇത്തരം ഒരു പ്രകടനം നടത്തുന്നത്. 2018 ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍ മോസ്കോയില്‍ വിറ്റാലി സ്ഥാപകന്‍ വിറ്റാലി ഡോറോവെട്സ്കി തന്നെ കളത്തില്‍ ഇറങ്ങിയിരുന്നു. അതിന് ശേഷം ഇദ്ദേഹത്തിന് ലോകത്തിലെ പ്രമുഖ കായികവേദികളില്‍ എല്ലാം വിലക്ക് നിലവിലുണ്ട്.

Avatar

Staff Reporter