21
September, 2018
Friday
12:41 AM
banner
banner
banner

അറിയാമോ എന്തുകൊണ്ടാണ് ഗർഭിണികൾ പച്ചമാങ്ങ കഴിക്കാൻ ഇഷ്ടപ്പെടുന്നതെന്ന്?

ഗർഭാവസ്ഥയിൽ സ്ത്രീകൾ ചില പ്രത്യേക തരം ഭക്ഷണങ്ങളോട് അമിത താല്പ്പര്യം കാണിക്കുന്നത് കാണാം. പ്രത്യേകിച്ചും ആദ്യമായി ഗർഭം ധരിക്കുന്നവരിൽ ഇത് കൂടുതലായിരിക്കും.

ഇത്തരം ഭക്ഷണ സാധനങ്ങളിൽ മുൻ പന്തിയിലുള്ളതാണ്‌ പച്ച മാങ്ങ. പല ഗർഭിണികളെയും കളിയാക്കി പച്ച മാങ്ങ കഴിക്കാൻ തോന്നുന്നുണ്ടോ എന്ന് പലരും ചോദിക്കാറുമുണ്ട്. പച്ച മാങ്ങയോടൊപ്പം തന്നെ മറ്റ് പുളിയുള്ള ആഹാര സാധനങ്ങളോടും ഈ സമയത്ത് ഗർഭിണികൾ താല്പ്പര്യം കാണിക്കാറുണ്ട്. ചിലർക്ക് പുളിയുള്ള ഭക്ഷണങ്ങളോടാണ്‌ താല്പ്പര്യമെങ്കിൽ മറ്റ് ചിലർക്ക് എരിവും മധുരവുമാകാം. എന്നാൽ ചില സ്ത്രീകൾക്ക് ഇത്തരം താല്പ്പര്യങ്ങളൊന്നും തോന്നിയില്ലെന്നും വരാം.

ചിലർക്കെങ്കിലും സംശയം ഉണ്ടാകാം ഗർഭാവസ്ഥയുടെ ആദ്യമാസങ്ങളിൽ പച്ചമാങ്ങായോടും മറ്റും തോന്നുന്ന ഇത്തരം താല്പ്പര്യം ആരോഗ്യത്തിന്‌ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന്? എന്നാൽ എല്ലാവർക്കും ഇത്തരം ഇഷ്ടങ്ങൾ തോന്നാത്തതെന്തുകൊണ്ടാണെന്നും സംശയം ഉണ്ടായേക്കാം.

ഗർഭാവസ്ഥയിൽ ഇത്തരം താല്പ്പര്യങ്ങൾ തോന്നുന്നത് തീർത്തും സാധാരണമായ ഒരു കാര്യം മാത്രമാണ്‌. ഗർഭാവസ്ഥയിൽ സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ്‌ ഇത്തരം ഇഷ്ടങ്ങൾക്ക് കാരണം. ഇത് എല്ലാവരിലും ഒരുപോലെ ആയിരിക്കില്ല.

ഗർഭാവസ്ഥയിലുണ്ടാകുന്ന ഓക്കാനം, ഛർദ്ദി എന്നിവ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുന്നത് പോലെയാണ്‌ ഇത്തരം താല്പ്പര്യങ്ങളും. അതുപോലെ ഗർഭിണികൾ പച്ചമാങ്ങ കഴിക്കുന്നത്കൊണ്ട് ഒരു കുഴപ്പവുമില്ല. എന്നാൽ അമിതമായി കഴിക്കുന്നത് ചിലപ്പോൾ ദഹനത്തെ ബാധിച്ചേക്കാം.

RELATED ARTICLES  വിവാഹം കഴിയുന്നതോടെ ഒരു സ്ത്രീയ്ക്ക്‌ സംഭവിക്കുന്ന 10 മാറ്റങ്ങൾ ഇതൊക്കെയാണ്! ശരിയല്ലേ പെണ്ണുങ്ങളേ?
[yuzo_related]

Comments



Related Articles & Comments