08
April, 2020
Wednesday
05:04 PM
banner
banner
banner
banner

കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുമ്പോൾ ഒട്ടുമിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ: ഈ കുറിപ്പ്‌ വായിക്കാതെ പോകരുത്‌

കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുമ്പോൾ ഒട്ടുമിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ . ശാ രീ രിക ബന്ധം . അല്ലാതെ പ്രണയത്തിലാവുന്ന പെണ്ണ്‌ വിചാരിക്കുന്നത്‌ പോലെ അവളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടൊന്നുമല്ല അവൻ നിങ്ങൾക്ക്‌ ഇങ്ങനെ മെസേജ്‌ അയച്ചു കൊണ്ടിരിക്കുന്നതും വിളിക്കുന്നതും .

എല്ലാദിവസവും ഉണർന്ന ഉടനെ ഒരു ഗുഡ്‌ മോർണിംഗ്‌ നിങ്ങളുടെ ഫോണിലേക്ക്‌ അവർ അയക്കും . അങ്ങനൊരു മെസേജ്‌ കണ്ടാൽ നിങ്ങൾ എന്താ കരുതുക നിങ്ങളോടുള്ള സ്നേഹം ,അവൻ ഉണരുന്നത്‌ തന്നെ നിങ്ങളെ ഓർത്ത്‌ കൊണ്ടാണ്‌ . കൂടെ കിടക്കുന്ന ഹസ്ബന്റ്‌ നിങ്ങൾക്ക്‌ ഒരു മെസേജ്‌ പോലും അയക്കുന്നില്ലല്ലോ എന്ന്‌ . എന്നാൽ അത്‌ അങ്ങനെ അല്ല . അത്‌ അവരുടെ ഒരു തന്ത്രമാണ്‌ . നിങ്ങളെ കൊണ്ട്‌ ഈ പറഞ്ഞ കാര്യം ചിന്തിപ്പിക്കുക എന്നുള്ളത്‌ .

കൂടെ കിടക്കുന്ന ഹസ്ബന്റ്‌ മറ്റാരെ സ്നേഹിക്കുന്നതിലും അധികം നിങ്ങളെ സ്നേഹിക്കുന്നത്‌ കൊണ്ടാണ്‌ രാവിലെ എണീറ്റ്‌ ജോലിക്കു പോകുന്നതും നിങ്ങളുടെ ആവിശ്യങ്ങൾ നിറവേറ്റി തരുന്നതും .ഓരോ കല്യാണം വരുംബോഴും നിങ്ങൾക്ക്‌ രണ്ടും മൂന്നും ടോപ്പും മക്കൾക്ക്‌ അതു പോലെ ഡ്രസ്സും വാങ്ങിക്കുംബോഴും

“എനിക്കിപ്പൊ ഒന്നും വേണ്ട” എന്നു പറഞ്ഞ്‌ മാറി നിൽക്കുന്ന ഭർത്താക്കൻമാരെ കണ്ടിട്ടില്ലേ . എന്താ എന്നറിയുമോ നിങ്ങളുടെ ഒക്കെ കാര്യം കഴിഞ്ഞ്‌ അയാൾക്ക്‌ ഡ്രസ്‌ എടുക്കാൻ കൈയിൽ പൈസ കാണില്ല . കീശയിൽ ബാക്കി വരുന്ന അഞ്ഞൂറ്‌ രൂപയുടെ കൂടെ മറ്റൊരു അഞ്ഞൂറു രൂപ കൂടി കൂട്ടിയിട്ട്‌ വേണം അവർക്ക്‌ പത്താം തീയതി ഉള്ള ചിട്ടിയുടെ പൈസ കൊടുക്കാൻ.ഓർമ്മയില്ലേ നിന്റെ ആങ്ങളയ്ക്ക്‌ എന്തോ അത്യാവശ്യം ഉണ്ടെന്ന്‌ പറഞ്ഞ്‌ ചിട്ടി വിളിച്ച്‌ കുറച്ച്‌ പൈസ കൊടുത്തതും ബാക്കി പൈസ വീടിന്റെ ലോൺ അടച്ചതും . ഇതൊക്കെ നടത്തുന്നതിനിടയിൽ അവർക്ക്‌ നിന്നോട്‌ കൊഞ്ചാൻ സമയം കിട്ടി എന്നു വരില്ല . അവിടെയാണ്‌ നിന്റെ കാമുകന്റെ വിജയം . സന്ധ്യാ നേരത്ത്‌ കാമുകനുമായി സംസാരിച്ചു കൊണ്ടിരിക്കെ ചില സമയത്ത്‌ നീ പറയും “ഞാൻ ഫോൺ വെക്കട്ടെ എനിക്കു കുളിക്കണം” എന്നു .

അപ്പൊ നിന്റെ കാമുകൻ ഫോൺ വെക്കാൻ സമ്മതിക്കില്ല . ചിലപ്പൊ പറയും “എന്റെ മോളെ ഞാൻ കുളിപ്പിച്ചു തരാം നമുക്ക്‌ ഒന്നിച്ച്‌ കുളിക്കാം സോപ്പൊക്കെ തേച്ച്‌ അങ്ങനെ…. “അതൊക്കെ കേട്ട്‌ നിങ്ങളൊന്ന്‌ കോരിതരിക്കും . ഹൊ എന്തൊരിഷ്ടമെന്ന്‌ അങ്ങ്‌ കരുതും . അതേ സ്ഥാനത്ത്‌ കെട്ട്യോൻ ആണെങ്കിൽ “നീ ഇതു വരെ കുളിച്ചില്ലേ?” എന്ന്‌ ഒറ്റ ചോദ്യമേ ഉണ്ടാവുള്ളൂ . കാരണം പലതാണ്‌ . രാവിലെ ജോലിക്ക്‌ പോകുന്നതല്ലേ . അതിന്റെ ഷീണം മാറണമെങ്കിൽ ഒന്നു കുളിക്കണം എന്നിട്ട്‌ വേണം അവർക്ക്‌ എന്തെങ്കിലും കഴിക്കാൻ .

ഇതിനിടെ നീ പറയുന്ന നിന്റെ കഷ്ടപ്പാടുകൾ എല്ലാം കാമുകൻ വളരെ ക്ഷമയോടെ കേൾക്കും . എന്നിട്ട്‌ പറയും “നീ ആയിട്ടാണ്‌ ഇതൊക്കെ ഇങ്ങനെ സഹിക്കുന്നത്‌ വേറെ വല്ലോരും ആണെ എന്നേ എല്ലാം ഇട്ടെറിഞ്ഞു പോയിട്ടുണ്ടാകും” എന്നൊക്കെ . അതൊക്കെ പറയുന്നത്‌ നിങ്ങളോടുള്ള സ്നേഹം കൊണ്ടാണെന്ന്‌ തോന്നിയോ . തോന്നും . അതാണല്ലോ അവരുടെ കഴിവ്‌ . ഇതിനിടെ ഇടയ്ക്കിടെ കാണാൻ തോന്നുന്നു എന്നു പറയും . പിന്നെ പതുക്കെ പതുക്കെ അവരുടെ നാട്ടിൽ സംഭവിച്ച അവിഹിതങ്ങളുടെ കഥകൾ പറഞ്ഞു തരും . പൊടിപ്പും തൊങ്ങലും വച്ച്‌ കൊണ്ട്‌ . അത്‌ എല്ലാ സ്ഥലത്തും നടക്കുന്നതാണ്‌ ഒരു കുഴപ്പോം ഇല്ല എന്നൊക്കെ പറയും . എന്തിനാ അതൊക്കെ പറയുന്നേ എന്നോ . അവരും നിങ്ങളും തമ്മിലും അങ്ങനെ ഒരു അവസരം ഉണ്ടാക്കി എടുക്കാൻ .

അത്‌ ഒരു തെറ്റൊന്നും ആയി ഞാൻ കാണുന്നില്ല . പരസ്പരം സമ്മതത്തോടെ ഉള്ള ശാരീരിക ബന്ധം ഒരു കുറ്റമല്ല എന്നാണ്‌ സുപ്രീം കോടതി വിധി . എന്റെ പേഴ്സണൽ അഭിപ്രായവും അതാണ്‌ .ഇങ്ങനെ ഉള്ള ബന്ധങ്ങളിൽ കാമുകൻമാരോട്‌ അവരുടെ ഫ്രണ്ടസ്‌ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌. എടാ അവൾ നിന്റെ തലേൽ ആകുമോ ?” എന്ന്‌ . അപ്പൊ അവർ പറയും “ഇല്ലടാ കുട്ടി ഉള്ള കൊണ്ട്‌ പ്രശ്നമില്ല” എന്ന്‌ .

അതിന്റെ മറ്റൊരു വേർഷൻ അവർ നിങ്ങളോടും പറയും . “ആ കുട്ടി ഇല്ലാതിരുന്നെങ്കിൽ നിന്നെ ഞാൻ കൊണ്ടു പോകുമായിരുന്നു” എന്ന്‌ .ഒലക്ക കൊണ്ടു പോകും . അത്‌ നിങ്ങൾ വരാതിരിക്കാൻ അല്ലെങ്കിൽ അങ്ങനൊരു ചിന്ത പോലും വരാതിരിക്കാൻ അവർ മുൻ കൂട്ടി പറയുന്നതാ .വല്ല സംശയോം ഉണ്ടെ ഒരിക്കൽ അവരോട്‌ ചോദിക്കുക “ഞാൻ നിന്റെ കൂടെ പോരട്ടെ എന്നു അപ്പോൾ അവൻ മറുപടിക്കു വേണ്ടി തപ്പുന്നത്‌ കാണാം . ഒടുവിൽ ഒട്ടും ആത്മാർഥ ഇല്ലാതെ വന്നോളാൻ പറയും മക്കളെ കൂട്ടാതെ നീ വരുമെങ്കിൽ ഞാൻ നിന്നെ കൊണ്ടു പോകും” എന്നൊക്കെ പറയും . അതിലെ ആത്മാർഥത നിങ്ങൾ സ്വയം അളക്കുക .ഭർത്താക്കൻമാരും ഇത്തിരി ശ്രദ്ധിക്കണം . വേറൊന്നും അല്ല അവൾക്ക്‌ പരാതി പറയാനും ദേഷ്യപ്പെടാനും സനേഹിക്കാനുമൊക്കെ നിങ്ങൾ മാത്രെ ഉള്ളൂ.

കടപ്പാട്‌: സോഷ്യൽമീഡിയ

Comments

comments

[ssba] [yuzo_related]

CommentsRelated Articles & Comments