മലയാളം ഇ മാഗസിൻ.കോം

ആണുങ്ങളേ, ഈ അടുത്ത കാലത്തായി എന്തിനും ഏതിനും വല്ലാതെ ദേഷ്യം വരുന്നുണ്ടോ? എങ്കിൽ അതിന്റെ കാരണമിതാണ്‌

കോവിഡ് 19 ലോകമെങ്ങുമുള്ള സമ്പദ് വ്യവസ്ഥയേയും വ്യവസായങ്ങളേയും വിവിധ തരത്തിൽ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക മാന്ദ്യമാണ് ഇപ്പോൾ നേരിടുന്നതെന്ന് ഇന്ത്യൻ അനലിറ്റിക്കൽ കമ്പനിയായ ക്രിസിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണത്തിനുശേഷമുള്ള ആദ്യത്തെ മാന്ദ്യമാണിതെന്നും റേറ്റിംഗ്, ഗവേഷണം, റിസ്ക്, പോളിസി തുടങ്ങിയ സംബന്ധിച്ച ഉപദേശങ്ങളും സേവനങ്ങളും നല്കുന്ന സ്ഥാപനമായ ക്രിസിൽ വ്യക്തമാക്കി.

തൊഴിലില്ലായ്മ, ശമ്പളം വെട്ടിക്കുറയ്ക്കൽ, നിർബന്ധപൂർവം വീട്ടിലിരുന്ന് ജോലി ചെയ്യുക തുടങ്ങിയവയ്ക്കു പുറമെ ഉറക്കമില്ലായ്മ, പുറംവേദന, തളർച്ച, ക്ഷീണം, ആശങ്ക, മറ്റുള്ളവരോട് ദേഷ്യപ്പെടൽ തുടങ്ങിയ രോഗലക്ഷണങ്ങളും മഹാമാരിയുടെ അനുബന്ധമായി കണ്ടുവരുന്നു. ജോലിയുടെയും സാങ്കേതികവിദ്യയുടെയും സമ്മർദ്ദം മൂലം കൂടുതലും ദേഷ്യം വരുന്നത് പുരുഷ്യൻമാരിലാണെന്ന് ടാറ്റ സോൾട്ട് ലൈറ്റ് നടത്തിയ സർവേയിൽ വ്യക്തമായി.

ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സമ്മർദ്ദത്തിന് കാരണമെന്ന് സർവേയിൽ പങ്കെടുത്തവരിൽ ഇരുപത് ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടു. ജോലിയിലും സാങ്കേതിക കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത പ്രശ്നങ്ങൾ നേരിടേണ്ടി വരുമ്പോൾ ദേഷ്യത്തിന് അടിമപ്പെടുന്നത് കൂടുതലും പുരുഷന്മാരാണെന്ന് സർവേ വ്യക്തമാക്കി. യഥാർത്ഥ്യത്തിൽ 64 ശതമാനം പുരുഷന്മാർക്കും ദേഷ്യം വരുന്നതിന് കാരണം അവധി ദിവസങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുമ്പോഴാണ്.

എന്നാൽ സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 58 ശതമാനം പേർ മാത്രമാണ് ഇക്കാരണത്താൽ ശുണ്ഠിയെടുക്കുന്നത്. സർവേയിൽ പങ്കെടുത്ത പതിനെട്ടിനും ഇരുപത്തിയഞ്ചിനും മധ്യേ പ്രായമുള്ളവർ (ജെൻ സെഡ്) ചെറിയ സാങ്കേതികപ്പിഴവുകളിൽ പോലും ദേഷ്യം പിടിക്കുന്നവരാണ്. എന്നാൽ, 45 വയസിനു മുകളിൽ പ്രായമുള്ളവർ ഇത്തരം കാര്യങ്ങൾ ശാന്തതയോടെയാണ് സ്വീകരിച്ചത്. ജെൻ സെഡ് തലമുറയിൽപ്പെട്ടവരിൽ 16 ശതമാനം പേരും സാങ്കേതികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് കൂടുതൽ സമ്മർദ്ദമുണ്ടാകുന്നതെന്ന് അഭിപ്രായപ്പെട്ടപ്പോൾ 45 വയസിനു മുകളിലുള്ള 12 ശതമാനം പേർ മാത്രമാണ് ഈ സാഹചര്യത്തിൽ സമ്മർദ്ദത്തിലാവുന്നത്.

ഇന്ത്യൻ നഗരങ്ങളിൽ, പ്രത്യേകിച്ച് പുരുഷ്യന്മാരിൽ രക്താതിസമ്മർദ്ദമാണ് പ്രധാന ആരോഗ്യപ്രശ്നമെന്ന് ടാറ്റ നുട്രിക്കോർണർ ന്യുട്രീഷൻ എക്സ്പേർട്ട് കവിത ദേവഗൺ അഭിപ്രായപ്പെട്ടു. ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റം വരുത്തണം. വീട്ടിലിരുന്ന് ജോലി നോക്കുമ്പോൾ ഇടയ്ക്കിടെ എഴുന്നേൽക്കുകയും മണിക്കൂറിൽ ഒരുപ്രാവശ്യമെങ്കിലും നടക്കുകയും വേണം. റസ്റ്ററൻറുകളിൽനിന്ന് വരുത്തുന്ന ഭക്ഷണത്തിനു പകരം വീട്ടിൽ പാചകം ചെയ്ത പരമ്പരാഗത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വേഗത്തിൽ നടക്കുക, യോഗ ചെയ്യുക, നീന്തുക തുടങ്ങിയ വ്യായാമങ്ങൾ ഏറ്റെടുക്കണം. ആറു മുതൽ എട്ടുമണിക്കൂർ വരെയെങ്കിലും എല്ലാദിവസവും ഉറങ്ങുന്നുവെന്നും ഉറപ്പുവരുത്തണമെന്ന് കവിത പറഞ്ഞു.

ഉള്ളിലെത്തുന്ന സോഡിയത്തിൻറെ അളവ് കുറയ്ക്കുന്നതിന് കുറഞ്ഞ അളവിൽ സോഡിയം അടങ്ങിയ ഉപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇന്ന് വിപണിയിൽ കുറഞ്ഞ സോഡിയം അടങ്ങിയ ഉപ്പ് ലഭ്യമാണ്, പ്രത്യേകിച്ച് പ്രത്യേകമായി തയാറാക്കിയ 15 ശതമാനം വരെ സോഡിയം കുറഞ്ഞ സാധാരണ ഉപ്പ്. വാക്വം ഉപയോഗിച്ച് ഉണക്കി അയഡിൻ സംപുഷ്ടമാക്കിയതാണ് സോഡിയം കുറഞ്ഞ ഉപ്പ്. രക്തസമ്മർദ്ദവും രക്താതിസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സൗകര്യപ്രദമായ മാർഗമാണിതെന്ന് കവിത ചൂണ്ടിക്കാട്ടി.

ഉപയോക്താക്കളുടെ വാങ്ങൽ രീതികൾ കോവിഡ് കാലത്ത് മാറിയിട്ടുണ്ട്. ആക്സെഞ്ചറിൻറെ റിപ്പോർട്ട് അനുസരിച്ച് ഉപയോക്താക്കളുടെ രീതികൾ സ്ഥിരമായി മാറുകയാണ്. ഏറ്റവും കുറച്ചു മാത്രം ഭക്ഷണം പാഴാക്കുക, കൂടുതൽ ആരോഗ്യകരമായ ഷോപ്പിംഗ് നടത്തുക എന്നീ കാര്യങ്ങൾക്ക് ഉപയോക്താക്കൾ ഇപ്പോൾ കൂടുതൽ പ്രാധാന്യം നല്കുന്നു. മിക്ക എഫ്എംസിജി കമ്പനികളും ഉത്പന്നങ്ങൾക്ക് കൂടുതൽ ആവശ്യക്കാർ ഉണ്ടായതായി കാണുന്നുണ്ട്.

സൗകര്യപ്രദമായും എളുപ്പത്തിലും സൂക്ഷിക്കാൻ സാധിക്കാനാവുന്നതും ആരോഗ്യപ്രദമായതും പോഷകസമൃദ്ധവുമായ സാധനങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. കോവിഡ്-19 മഹാമാരിമൂലം ആരോഗ്യകരവും പോഷകസമൃദ്ധവുമായതും വീട്ടിൽ പാചകം ചെയ്തതുമായ പരമ്പരാഗത ഇന്ത്യൻ ഭക്ഷണത്തിന് കൂടുതൽ പ്രിയമുണ്ടായിട്ടുണ്ടെന്നും ഉപയോക്തൃസ്വഭാവത്തിൽത്തന്നെ മാറ്റം വന്നിട്ടുണ്ടെന്നും ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് പായ്ക്കേജ്ഡ് ഫുഡ്സ് പ്രസിഡൻറ് റിച്ച അറോറ ചൂണ്ടിക്കാട്ടി.

Avatar

Staff Reporter