19
January, 2020
Sunday
07:40 PM
banner
banner
banner
banner

എന്തിന്‌ നടി മയൂരി ആ ത്മ ഹത്യ ചെയ്തു? 14 വർഷങ്ങൾക്ക്‌ ശേഷം ആ സാഹചര്യം വെളിപ്പെടുത്തി ഉറ്റ സുഹൃത്ത്‌

എന്തിന്‌ നടി മയൂരി തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സിൽ ആത്മ ഹത്യ ചെയ്യ്തു; സാഹചര്യം വെളിപ്പെടുത്തി സുഹൃത്തും നടിയുമായ സംഗീത. ആകാശഗംഗ എന്ന ചിത്രത്തിലെ സൂന്ദരിയായ യക്ഷിയെ മലയാളികൾ മറന്നിരിക്കാൻ ഇടയില്ല. ഈ ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന നായികയായിരുന്നു മയൂരി. ചിത്രത്തിലെ യക്ഷിയുടെ കഥാപാത്രം മയൂരിയുടെ കൈയിൽ ഭദ്രമായിരുന്നു.

\"\"

അത്രയും തന്മയത്വത്തോടു കൂടിയാണ്‌ മയൂരി അവതരിപ്പിച്ചത്‌. തുടർന്ന്‌ സമ്മർ ഇൻ ബത്‌ലഹേം, ചന്ദാമാമ, പ്രേം പൂജാരി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മയൂരിക്ക്‌ കഴിഞ്ഞു. പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്‌ തന്റെ ഇരുപത്തിരണ്ടാമത്തെ വയസിൽ എന്തിന്‌ മയൂരി ആത്മഹത്യ ചെയ്യ്തു.

മയൂരി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യത്തെ പറ്റി പറയുകയാണ്‌ നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത. സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിൽ സംഗീതയ്‌ക്കൊപ്പം അഭിനയിച്ച മയൂരിയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന സംഗീതയുടെ വാക്കുകൾ.

\"\"

‘സമ്മറിൽ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവൾ. എന്നേക്കാൾ മൂന്ന്‌ വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട്‌ ചോദിച്ചിട്ടാണ്‌. ഷൂട്ടിംഗ്‌ തീർന്ന്‌ മുറിയിലെത്തിയാൽ പിന്നെ കളിപ്പാട്ടങ്ങൾക്കൊപ്പമായിരിക്കും. മയൂരി പിന്നീട്‌ ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്‌. രണ്ടും ഒന്നിച്ചു കൊണ്ടുപോകാൻ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’.

Comments

comments

· ·
[ssba] [yuzo_related]

CommentsRelated Articles & Comments