മലയാളം ഇ മാഗസിൻ.കോം

കേരളീയർ കൈകൊണ്ട്‌ ഭക്ഷണം വാരി കഴിക്കുന്നതിനു പിന്നിലെ ശാസ്ത്രം അറിയാമോ?

എന്തുകൊണ്ടാണ് കേരളീയർ കൈകൊണ്ട് ഭക്ഷണം വാരി കഴിക്കുന്നത്? ഇന്നത്തെ കാലത്ത് അത്തരക്കാർ കുറവാണെങ്കിലും പലരും ഉള്ളിന്റെ ഉള്ളിൽ കൈകൊണ്ട് ഭക്ഷണം വാരി കഴിക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത്.

\"\"

അങ്ങനെ ചെയ്താൽ നമ്മുടെ ശരീരത്തിന് മാത്രമല്ല മനസ്സിനും ആത്മാവിനും കൂടിയാണ് ഭക്ഷണത്തിന്റെ ഗുണം ലഭിക്കുന്നത്. വേദകാലങ്ങളിലെ രേഖളിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. വാഴയിലയിൽ ഭക്ഷണം വിളമ്പി കൈകൊണ്ട് വാരി കഴിക്കുമ്പോൾ കിട്ടുന്ന ആനന്ദം സ്പൂണും ഫോർക്കും ഉപയോഗിച്ച് കഴിക്കുമ്പോൾ ലഭിക്കില്ല, അവ സ്വർണ്ണം കൊണ്ട് നിർമ്മിച്ചതാണെങ്കിൽ കൂടി കൈ നൽകുന്ന ആസ്വാദനവും ഗുണവും ലഭിക്കില്ലതന്നെ.

\"\"

കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിന് പിന്നിലെ വേദാന്തം.
വേദഞ്ജാനം അനുസരിച്ച് നമ്മുടെ കൈകാലുകൾ പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയുർവേദ വിധിപ്രകാരം നമ്മുടെ വിരലുകൾ ഓരോന്നും പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നാണ്.

\"\"

തള്ളവിരൽ അഗ്നി, കുഞ്ഞുങ്ങൾ തള്ളവിരൽ കുടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലെ?, ഭക്ഷണം ചവയ്ച്ച് കഴിക്കാൻ സാധിക്കാത്തത് കൊണ്ട് കുഞ്ഞുങ്ങൾ കഴിക്കുന്ന ഭക്ഷണം പെട്ടെന്ന് ദഹിക്കാനായി പ്രകൃതി തന്നെ നൽകുന്ന ഒരു കഴിവാണത്.

ചൂണ്ടുവിരൽ വായുവിനെ പ്രതിനിധാനം ചെയ്യുമ്പോൾ, നടുവിരൽ ആകാശത്തേയും, മോതിരവിരൽ ഭൂമിയേയും, ചെറുവിരൽ ജലത്തേയുമാണ് പ്രതിനിധാനം ചെയ്യുന്നത്.

\"\"

അതുകൊണ്ട് തന്നെ ഈ അഞ്ച് വിരലുകളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോൾ പഞ്ചഭൂതങ്ങളുടെ എല്ലാ ഗുണങ്ങളും ഒരുമിച്ച് നമ്മുടെ ശരീരത്തിന് ലഭ്യമാകുന്നു. കേരളീയരുടെ എന്നല്ല ഭാരതീയ സംസ്കാരത്തിന്റെ രീതികളിൽ ഒന്നായ കൈ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കൽ തീർത്തും ഗുണകരംതന്നെയാണ് എന്ന കാര്യത്തിൽ സംശയം ഇല്ല.

Avatar

Staff Reporter